ഫേസ്ബുക്കിന് ദിവസവും 1.75 കോടി രുപ പിഴ ചുമത്തി ബെല്‍ജിയം കോടതി

ഫേസ്ബുക്കിന് കനത്ത തിരിച്ചടിയായി ബെല്‍ജിയം കോടതി വിധി. ഒരു ദിവസം 1.75 കോടി രുപ പിഴ അടക്കേണ്ടിവരുന്ന രീതിയിലാണ് കോടതി വിധി. ബെല്‍ജിയത്തിലെ പ്രവസി ഏജന്‍സിയാണ് ഫേസ്ബുക്കിനെതിരെ പരാതി നല്‍കിയത്. ഫേസ്ബുക്കില്‍ കയറുന്ന ഒരു വ്യക്തിയെ അയാള്‍ ഫേസ്ബുക്കില്‍ അംഗമല്ലെങ്കില്‍ പോലും ട്രാക്ക് ചെയ്യുന്നു എന്നാണ് ബെല്‍ജിയം കോടതി കണ്ടെത്തിയത്.
ഫേസ്ബുക്കിലെ പേജുകളില്‍ സ്ഥാപിച്ചിരിക്കുന്ന കുക്കീസുകള്‍ വഴിയാണ് ട്രാക്കിംഗ് നടത്തുന്നതെന്നാണ് കണ്ടെത്തല്‍. ഈ ട്രാക്കിംഗ് സംവിധാനം ഫേസ്ബുക്ക് നിര്‍ത്തണം എന്നാണ് കോടതിയുടെ ഉത്തരവ്. 48 മണിക്കൂറിനുള്ളില്‍ ഇത് നടപ്പാക്കാനാണ് കോടതി നിര്‍ദ്ദേശം. ഇതോടൊപ്പമാണ് ഇതിനെതിരെ ഫേസ്ബുക്ക് നടപടി എടുത്തില്ലെങ്കില്‍ ദിവസം 1.75 കോടി രൂപ പിഴ അടക്കാനും പറഞ്ഞിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha