യെമനിലുണ്ടായ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം, രണ്ടുപേരെ കാണാതായി

യെമനിലെ സൊകോത്ര ദ്വീപില്‍ വീശിയ മേഘ് ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം. രണ്ട് പേരെ കാണാതായി. നിരവധി വീടുകളും മത്സ്യബന്ധന ഉപകരണങ്ങളും തകര്‍ന്നതായി ഫിഷറീസ് മന്ത്രി ഫഹദ് കഫ്യെന്‍ പറഞ്ഞു.
അയ്യായിരത്തിലധികം പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടതായാണ് ആദ്യ റിപ്പോര്‍ട്ട്. ചൊവ്വാഴ്ച ഉച്ചയ്ക് 12 മണിയോടെയാണ് മണിക്കൂറില്‍ 90120 കിലോമീറ്റര്‍ വേഗത്തില്‍ ചുഴലിക്കാറ്റ് വീശിയത്.
ചുഴലി 2,30,000 പേരെ ബാധിച്ചതായി ഐക്യരാഷ്ടസഭയുടെ യെമനിലെ സഹായ ഏജന്‍സി അധികൃതര്‍ പറഞ്ഞു. കാറ്റിനൊപ്പം ശക്തമായ മഴ പെയ്യുന്നത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. അബയാന്‍, അല്‍ ബയ്ദ മേഖലകളിലാണ് വ്യാപകമായ നാശനഷ്ടം.രണ്ടാഴ്ച മുമ്പ്് രാജ്യത്ത് വീശിയ ചപാല ചുഴലിയില്‍ 11 പേര്‍ മരിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha