സ്വവര്‍ഗരതി പ്രമേയമാകുന്ന മാസികയുടെ കവര്‍ ചിത്രമായി ഒബാമ

ചരിത്രത്തിലാദ്യമായി അധികാരത്തിലിരിക്കെ ഒരു അമേരിക്കന്‍ പ്രസിഡന്റ് സ്വവര്‍ഗരതി പ്രമേയമാകുന്ന മാസികയുടെ കവര്‍ ചിത്രമായി. അതെ ബറാക് ഒബാമ തന്നെയാണത്. ഒബാമ പ്രത്യക്ഷപ്പെട്ടത് \'ഔട്ട്\' എന്ന് പേരുള്ള എല്‍.ജി.ബി.ടി മാസികയുടെ കവര്‍ചിത്രമായാണ് .
അമേരിക്കയിലെ വിവാഹങ്ങളുടെ സമത്വത്തിന് പിന്തുണ അറിയിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ഒബാമയുടെ നടപടിയോടുള്ള ആദരം പ്രകടിപ്പിക്കാനാണ് കവര്‍ ചിത്രമൊരുക്കിയതെന്ന് മാസിക വ്യക്തമാക്കുന്നു. സംഭവത്തെ ചരിത്ര നിമിഷമെന്നാണ് മാസിക വിശേഷിപ്പിച്ചത്.
സ്വവര്‍ഗ വിവാഹത്തിന് രാജ്യത്ത് അംഗീകാരം നല്‍കണമെന്ന് ആവശ്യം ഉയര്‍ന്നപ്പോള്‍ ഒബാമ നല്‍കിയ വാഗ്ദാനങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണെന്ന് മാഗസിന്‍ വ്യക്തമാക്കുന്നു. സ്വവര്‍ഗാനുരാഗികളേയും മനുഷ്യരായി കാണാനുള്ള ഒബാമയുടെ പ്രഖ്യാപനം ജീവിക്കാനുള്ള ഊര്‍ജ്ജം നല്‍കുന്നതാണെന്നും അവര്‍ എഴുതി.
തങ്ങളെ വൈകൃതങ്ങളെന്നു എഴുതി തള്ളുന്നവര്‍ക്ക് നേരെ പ്രതികരിക്കാന്‍ ഒരു പുതുശക്തിയാണ് ഒബാമയുടെ പിന്തുണയിലൂടെ തങ്ങള്‍ക്ക് ലഭിക്കുന്നതെന്നും മാസികയില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha