പാകിസ്ഥാനിലെ ഹൈന്ദവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: നവാസ് ഷെരീഫ്

പാകിസ്ഥാനില്‍ എല്ലാ മതസ്ഥര്‍ക്കും തുല്യ അവകാശമുണ്ടെന്നും, ന്യൂനപക്ഷ സംരക്ഷണം സര്‍ക്കാരിന്റെ കടമയാണെന്നും പ്രധാനമന്ത്രി നവാസ് ഷെരീഫ്. കറാച്ചിയില്‍ ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കവേ ആയിരുന്നു പാക് പ്രധാനമന്ത്രിയുടെ അഭിപ്രായപ്രകടനം.
കറാച്ചിയിലെ ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദീപാവലി ആഘോഷങ്ങളില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു നവാസ് ഷെരീഫ്. പാകിസ്ഥാനിലെ എല്ലാ വിഭാഗം ജനങ്ങളുടേയും പ്രധാനമന്ത്രിയാണ് താനെന്ന് ഓര്‍മ്മിപ്പിച്ച ഷെരീഫ്, രാജ്യപുരോഗതിക്ക് സാമുദായിക മൈത്രി അത്യന്താപേക്ഷിതമാണന്നും വ്യക്തമാക്കി.
പാകിസ്ഥാനിലെ ഹൈന്ദവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ മുസ്ലീം മതസ്ഥര്‍ അക്രമം അഴിച്ചുവിട്ടാല്‍ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും നവാസ് ഷെരീഫ് പറഞ്ഞു. ഹൈദരാബാദിലെ ഭഗവത് കുന്‍വര്‍ മെഡിക്കല്‍ കോംപ്ലക്‌സിന്റെ നിര്‍മ്മാണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
പാകിസ്ഥാനിലെ ഹിന്ദു-സിഖ് മതസ്ഥര്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന ഷെരീഫ്, ആഘോഷങ്ങളില്‍ പങ്കെടുക്കാനായതില്‍ അതീവ സംതൃപതിയുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാനില്‍ ഹിന്ദുക്കള്‍ ഉള്‍പ്പടെയുളള ന്യൂനപക്ഷ സമുദായാംഗങ്ങള്‍ മതമൗലികവാദികളുടെ കൊടിയ പീഡനം നേരിടുന്ന പശ്ചാത്തലത്തില്‍, ഷെരീഫിന്റെ പ്രഖ്യാപനങ്ങള്‍, വെറും പ്രഹസനം മാത്രമാണെന്നാണ് ആരോപണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha