കാനഡയില്‍ ഇന്ത്യന്‍ വംശജനായ പ്രതിരോധ മന്ത്രിയെ വംശീയമായി അധിക്ഷേപിച്ചു

കാനഡയിലെ ഇന്ത്യന്‍ വംശജനായ പ്രതിരോധ മന്ത്രിയെ വംശീയമായി അധിക്ഷേപിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റ്. ഇന്ത്യന്‍ വംശജനും സിഖ് വിശ്വാസിയുമായ കനേഡിയന്‍ പ്രതിരോധ മന്ത്രി ഹര്‍ജിത് സജ്ജനാണ് വംശീയാധിക്ഷേപത്തിന് ഇരയായത്.
ഒരു ഉന്നത സൈനികോദ്യോഗസ്ഥനാണ് ഹര്‍ജിത് സജ്ജനെ അപമാനിയ്ക്കുന്ന പോസ്റ്റ് ഫേസ്ബുക്കില്‍ ഇട്ടത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് കനേഡിയന്‍ സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.
അതേ സമയം ഏന്ത് പരാമര്‍ശമാണ് സൈനികന്‍ നടത്തിയതെന്നോ അയാളുടെ പേരോ മറ്റ് വിവരങ്ങളോ വ്യക്തമാക്കാന്‍ സൈന്യം തയ്യാറായില്ല. ഫ്രഞ്ചിലായിരുന്നു സജ്ജന്റെ വംശീയ പശ്ചാത്തലത്തെ പരിഹസിയ്ക്കുകയും അപമാനിയ്ക്കുകയും ചെയ്ത പോസ്റ്റ്. വിവാദമായതോടെ പോസ്റ്റ് നീക്കം ചെയ്യപ്പെട്ടു.
ഇത്തരം സംസ്‌കാരശൂന്യമായ പെരുമാറ്റങ്ങള്‍ക്ക് നേരെ കര്‍ശന നടപടിയുണ്ടാകുമെന്ന് കനേഡിയന്‍ ചീഫ് വാറണ്ട് ഓഫീസര്‍ കെവിന്‍ വെസ്റ്റ് സൈനികര്‍ക്ക് മുന്നറിയിപ്പ് നല്‍കി. വംശീയവിദ്വേഷം വച്ചു പൊറുപ്പിയ്ക്കില്ലെന്ന് സൈനിക വക്താവും വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയില്‍ ജനിച്ച ഹര്‍ജിത് സജ്ജന്‍ കുട്ടിക്കാലത്ത് തന്നെ കുടുംബത്തോടൊപ്പം കാനഡയിലേയ്ക്ക് കുടിയേറിയതാണ്. കനേഡിയന്‍ കരസേനയുടെ ഭാഗമായി അഫ്ഗാനിസ്ഥാന്‍, ബോസ്‌നിയ തുടങ്ങിയ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചു. പൊലീസിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha