ജര്‍മനിയിലെ ഫ്‌ളാറ്റില്‍ ഏഴ് കുഞ്ഞുങ്ങളുടെ മൃതദേഹം കണ്ടെത്തി

ജര്‍മനിയിലെ ബവേറിയില്‍ ഒരു ഫ്‌ളാറ്റില്‍ ഏഴ് കുഞ്ഞുങ്ങളുടെ മൃതദേഹം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. 45കാരിയായ സ്ത്രീ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ഫ്‌ളാറ്റില്‍ പരിശോധന നടത്തിയത്.
കുട്ടികളെ കണ്ടെത്തിയ ഫ്‌ളാറ്റിന്റെ തൊട്ടടുത്ത് താമസിക്കുന്നവരാണ് വിവരം നല്‍കിയ സ്ത്രീയെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ അവരെ ചോദ്യംചെയ്യുമെന്നും പോലീസ് അറിയിച്ചു.
ഫ്‌ളാറ്റില്‍ രണ്ട് കുഞ്ഞുങ്ങളുടെ മൃതദേഹം കണ്ടെത്തിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് പോലീസ് ഔദ്യോഗിക വിവരം പുറത്തുവിട്ടത്. മൃതദേഹങ്ങളില്‍ ചിലത് അഴുകിയ നിലയിലായതിനാല്‍ ഫോറന്‍സിക് പരിശോധന വൈകുമെന്ന് പോലീസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha