പാരീസിലുണ്ടായ സ്‌ഫോടനത്തിലും വെടിവയ്പ്പിലും 190 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

പാരീസിലെ ഏഴ് സ്ഥലങ്ങളില്‍ നടന്ന ആക്രമണങ്ങളിലും സ്‌ഫോടനങ്ങളിലുമായി 150 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മധ്യ പാരീസിലെ ബാറ്റാക്ലാന്‍ തിയേറ്ററില്‍ തോക്കുധാരികള്‍ വെടിയുതിര്‍ത്ത ശേഷം കലാപരിപാടി ആസ്വദിക്കാനെത്തിയവരെ ബന്ദിയാക്കി. ഇവിടെ ബന്ദിയാക്കപ്പെട്ട 100 പേരേയും കൊലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. പാരീസിലെ പെറ്റീറ്റ് കംബോജെ റെസ്‌റ്റോറന്റില്‍ ഓട്ടോമാറ്റിക് തോക്കുപയോഗിച്ച് ഒരാള്‍ നടത്തിയ വെടിവെയ്പില്‍ ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടു. അക്രമികളില്‍ അഞ്ചുപേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
വടക്കന്‍ പാരീസിലെ പ്രശസ്തമായ സ്റ്റാഡെ ഫ്രാന്‍സ് സ്‌റ്റേഡിയത്തിന് സമീപമുള്ള ഒരു ബാറിന് പുറത്ത് മൂന്നു സ്‌ഫോടനങ്ങള്‍ നടന്നു. ഫ്രാന്‍സും ജര്‍മ്മനിയും തമ്മിലുള്ള സൗഹൃദ ഫുട്‌ബോള്‍ മത്സരം ഈ സ്‌റ്റേഡിയത്തില്‍ നടക്കുന്നതിനിടെയാണ് പുറത്ത് പൊട്ടിത്തെറി നടന്നത്. മത്സരം കാണാനെത്തിയ പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാദിനെ സ്‌ഫോടനത്തിന് പിന്നാലെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
പെറ്റീറ്റ് കംബോജെ റെസ്‌റ്റോറന്റില്‍ 100 റൗണ്ടിലേറെ ഇവിടെ വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. നിറയൊഴിച്ച ശേഷം അക്രമി സംഭവസ്ഥലത്ത് നിന്ന് രക്ഷപെട്ടു.
ചാര്‍ലി ഹെബ്‌ദോ മാസികയില്‍ നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നുണ്ടായ തീവ്രവാദി ആക്രമണത്തിന് ശേഷം രാജ്യത്തുണ്ടാകുന്ന ആക്രമണമാണിത്. ആക്രമണം നടന്ന ചാര്‍ലി ഹെബ്‌ദോ മാസികയുടെ ഓഫീസിന് 200 മീറ്റര്‍ മാത്രം അകലെയുള്ള തിയേറ്ററിലാണ് വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം 100 പേരെ ബന്ദിയാക്കിയത്.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാദിന്റെ അധ്യക്ഷതയില്‍ അടിയന്തര കാബിനറ്റ് യോഗം ചേര്‍ന്നു. മന്ത്രിസഭാ യോഗത്തിന് ശേഷം പ്രസിഡന്റ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടച്ചു. പാരീസിലെങ്ങും സൈന്യത്തെ വിന്യസിച്ചു. ജനങ്ങളോട് വീടുകളില്‍ തന്നെ കഴിയണമെന്നും പുറത്തിറങ്ങരുതെന്നും പാരീസ് മുനിസിപ്പാലിറ്റി നിര്‍ദേശം നല്‍കി.
ആക്രമണം നടന്ന സ്ഥലങ്ങള്‍ സുരക്ഷാ സൈന്യം വളഞ്ഞുകഴിഞ്ഞു. ഹെലിക്കോപ് റ്ററുകള്‍ ആകാശനിരീക്ഷണം നടത്തിവരുന്നു. ദശാബ്ദങ്ങള്‍ക്കിടെ ഫ്രാന്‍സിലുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha