പരസ്പര ആശങ്കയുള്ള നിരവധി വിഷയങ്ങളെക്കുറിച്ചും പ്രാദേശിക, ആഗോള രംഗങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും ചർച്ച; യു എ ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും, ഇന്ത്യൻ വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കറും ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി

യു എ ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും, ഇന്ത്യൻ വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കറും ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. യു എ ഇ – ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചാണ് ഇരുവരും ചർച്ച ചെയ്തത്
2022 നവംബർ 22-ന് വൈകീട്ടാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2022-ൽ തങ്ങളുടെ രാജ്യങ്ങൾ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (CEPA) ചട്ടക്കൂടിനുള്ളിൽ, വ്യാപാര-സാമ്പത്തിക ഉഭയകക്ഷി ബന്ധങ്ങൾ വർധിപ്പിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ചും, ആരോഗ്യ, സാങ്കേതിക മേഖലകളിലെ ഇരുരാജ്യങ്ങളുടെയും സഹകരണം ശക്തിപ്പെടുത്തുന്നത്തിനെക്കുറിച്ചും ഇരു മന്ത്രിമാരും കൂടികാഴ്ച്ചയിൽ ചർച്ച ചെയ്തു.
പരസ്പര ആശങ്കയുള്ള നിരവധി വിഷയങ്ങളെക്കുറിച്ചും പ്രാദേശിക, ആഗോള രംഗങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചുമാണ് ഇരുവരും ചർച്ച ചെയ്തത് . ഗ്രൂപ്പ് ഓഫ് ട്വന്റിയുടെ (G20) 2023-ലെ പ്രവർത്തനങ്ങൾക്ക് പ്രസിഡന്റ് എന്ന നിലയിൽ ഇന്ത്യയുടെ മുൻഗണനകളെക്കുറിച്ചും, തുടർച്ചയായി രണ്ടാം വർഷവും G20 അതിഥി രാജ്യമായി സേവനം അനുഷ്ഠിക്കുന്ന യു എ ഇയുടെ പ്രവർത്തനങ്ങളിലെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ചും, G20 പ്രവർത്തനങ്ങളിൽ ഇരുരാജ്യങ്ങളിലെയും സ്വകാര്യമേഖലയെ കൂടുതൽ സജീവമായി പങ്കെടുപ്പിക്കുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
ഇന്ത്യ, ഇസ്രായേൽ, യു എ ഇ, അമേരിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മ ആയ I2U2 ഗ്രൂപ്പ് , ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മ ആയ BRICS ഗ്രൂപ്പ് , ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ തുടങ്ങിയ നിലവിലുള്ള ബഹുമുഖ ഗ്രൂപ്പുകളുടെയും ഓർഗനൈസേഷനുകളുടെയും പ്രവർത്തനങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തും . ഇരു രാജ്യങ്ങളും, അവരുടെ നേതൃത്വങ്ങളും ശക്തവും ചരിത്രപരവുമായ ബന്ധങ്ങൾ പങ്കിടുന്നുവെന്നും അവരുടെ പങ്കാളിത്തം ഇരു രാജ്യങ്ങളിലും സുസ്ഥിര വികസനത്തിന് വഴിയൊരുക്കുന്ന നിരവധി നേട്ടങ്ങൾ നൽകുമെന്നും ഷെയ്ഖ് അബ്ദുല്ല പറഞ്ഞു.
https://www.facebook.com/Malayalivartha