കാനഡയില്‍ ഇന്ത്യന്‍ വംശജനായ 18കാരന്‍ സംഘര്‍ഷത്തിനിടെ 17 കാരന്റെ കുത്തേറ്റു മരിച്ചു

കാനഡയില്‍ ഇന്ത്യന്‍ വംശജനായ 18കാരന്‍ സംഘര്‍ഷത്തിനിടെ 17 കാരന്റെ കുത്തേറ്റു മരിച്ചു. കാനഡയില്‍ ഇന്ത്യന്‍ വംശജനായ 18 കാരന്‍ കുത്തേറ്റു മരിച്ചതായി റിപ്പോര്‍ട്ട്. മെഹക്പ്രീത് സേഥി എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ ഹൈസ്‌കൂള്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലുണ്ടായ സംഘര്‍ഷത്തിനിടെ മറ്റൊരു കൗമാരക്കാരന്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ചൊവ്വാഴ്ച സ്‌കൂള്‍ പാര്‍ക്കിംഗ് സ്ഥലത്ത് യുവാക്കള്‍ തമ്മില്‍ വഴക്കുണ്ടായെന്നും എന്നാല്‍ കൊല്ലപ്പെട്ടത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയല്ലെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ 17 കാരനായ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha