ശാന്തനായ ടെക്കിയില്‍ നിന്നും കഴുത്തറപ്പുകാരനിലേക്ക് വളര്‍ന്ന ജിഹാദി ജോണിന്റെ കഥ വീട്ടുകാര്‍ക്കു പോലും വിശ്വസിക്കാനാകുന്നില്ല, ഒടുവില്‍ അന്ത്യവും ഞെട്ടിക്കുന്നത്

ശാന്ത സ്വഭാവക്കാരന്‍, സൗമ്യമായ മുഖമുള്ളവന്‍, എല്ലാവരോടും നല്ല പെരുമാറ്റം. അത്തരക്കാരനായ 26കാരന്‍ എംവാസി എന്ന ജോണിന് എവിടെ വെച്ചാണ് വഴിതെറ്റിയത്. ജോലി നോക്കിയിരുന്ന കുവൈത്തിലെ ഐടി കമ്പനിയില്‍ മികച്ച ജോലിക്കാരനായിരുന്നു എംവാസിയെന്ന് കമ്പനി പറയുന്നു. 21ാം വയസ്സില്‍ കുവൈത്തിലെത്തിയ എംവാസി ഐടി വിദഗ്‌നായി ജോലി ചെയ്ത ശേഷം പിന്നീട് 2010ല്‍ ലണ്ടനിലേക്ക് തിരിച്ചു വന്നതിനു ശേഷം കാണാതാകുകയായിരുന്നു. പിന്നീട് 2013ല്‍ സിറിയയിലേക്ക് കടന്നെന്നാണ് പറയപ്പെടുന്നത്.
കുവൈത്തില്‍ നിന്ന് ബ്രിട്ടനില്‍ കുടിയേറിയ ജസീം എന്നയാളുടെ മകനാണ് ജിഹാദി ജോണ്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന മുഹമ്മദ് എംവസി. വെസ്റ്റ്മിന്‍സ്റ്റര്‍ സര്‍വകലാശാലയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ എംവസി പഠനകാലത്ത് ശാന്തനായ വിദ്യാര്‍ത്ഥിയായിരുന്നെന്നാണ് സഹപാഠികള്‍ ഓര്‍ത്തെടുക്കുന്നത്. പഠനത്തിന് പുറമെ കാല്‍പ്പന്തു കളിയിലും ഏറെ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്ന മുഹമ്മദ് എംവസി ഇസ്ലാമിക് സ്‌റ്റേിലേക്ക് ആകര്‍ഷിക്കപ്പെട്ടതിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കളും ബന്ധുക്കളും ഇപ്പോഴും. 2013ലാണ് എംവസി ഐ.എസില്‍ ചേരുന്നതിന് സിറിയയിലേക്ക് പോയതെന്നാണ് റിപ്പോര്‍ട്ട്.
ബ്രിട്ടനില്‍ നിന്നും തിരിച്ചു കുവൈത്തിലേക്കു തന്നെ പോയ എംവാസിയുടെ മാതാപിതാക്കള്‍ ഇപ്പോള്‍ ജഹ്‌റയിലെ തൈമയിലാണ് കഴിയുന്നത്. ഐസിസ് ഭീകരനായി മാറിയ മകന്റെ മാറ്റങ്ങളെ കുറിച്ച് കൂടുതല്‍ അറിയാനായി കുവൈത്ത് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ എംവാസിയുടെ മാതാപിതാക്കളെ പലവട്ടം ചോദ്യം ചെയ്തിരുന്നു. 2013ല്‍ അവസാനമായി തുര്‍ക്കിയില്‍ നിന്ന് വിളിക്കുമ്പോള്‍ എംവാസി പറഞ്ഞത് താന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സിറിയയിലേക്ക് പോകുകയാണ് എന്നായിരുന്നുവെന്നും മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞു.
ജിഹാദി ജോണ്‍ എന്ന ഐസിസ് ഭീകര കൊലയാളി 26കാരനായ ബ്രിട്ടീഷ് പൗരന്‍ മുഹമ്മദ് എംവാസിയാണെന്ന് തിരിച്ചറിഞ്ഞതോടെ ഇയാളുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. ഇത് തന്നെയാണ് ഓപ്പറേഷന് അമേരിക്കയെ സഹായിച്ചത്. ഭീകരരുടെ തടങ്കലിലാക്കിയയാളെ തലയറുക്കുന്നതായി പുറത്തിറങ്ങിയ ഒരു വീഡിയോ കണ്ടപ്പോള്‍ തന്നെ എംവാസിയുടെ അമ്മ ഈ കൊലയാളി തന്റെ മകനാണെന്ന് തിരിച്ചറിഞ്ഞിരുന്നതായും പറയപ്പെടുന്നു.
ബ്രിട്ടീഷ് പൗരനായ മുഹമ്മദ് എംവാസിയെ, ഐഎസിന്റെ തലവെട്ടല്‍ വീഡിയോകളിലൂടെയാണ് പുറംലോകമറിയുന്നത്. അമേരിക്കന്‍ മാദ്ധ്യമപ്രവര്‍ത്തകരായ സ്റ്റീവന്‍ സോട്ട്‌ലോഫിനെയും ജയിംസ് ഫോളിയെയും കൊന്നായിരുന്നു ഇയാളുടെ രംഗപ്രവേശം. അമേരിക്കന്‍ സന്നദ്ധ പ്രവര്‍ത്തകനായ അബ്ദുള്‍ റഹ്മാന്‍ കാസിങ്, ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകരായ ഡേവിഡ് ഹേന്‍സ്, അലന്‍ ഹെന്നിങ്, ജാപ്പനീസ് മാദ്ധ്യമപ്രവര്‍ത്തകന്‍ കെന്‍ജി ഗോട്ടോ തുടങ്ങിയവരെയും കൊലചെയ്തത് ഇയാളാണെന്ന് വിശ്വസിക്കപ്പെടുന്നു. ഐസിസിലെ പ്രധാനികളില്‍ ഒരാളായിരുന്നു ജിഹാദി ജോണ്‍.
സിറിയയിലെ ഐഎസ് ശക്തികേന്ദ്രമായ റാക്കയില്‍ വച്ചായിരുന്നു ജിഹാദി ദോണിനെതിരായ ആക്രമണം. എംവാസിയെ ലക്ഷ്യമിട്ട് നടത്തിയ വ്യോമയാന ആക്രമണത്തില്‍ ഇയാള്‍ കൊലപ്പെട്ടതായി പെന്റഗണ്‍ പ്രസ് സെക്രട്ടറി പീറ്റര്‍ കുക്ക് വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha