പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തിനിടെ തുര്‍ക്കിയില്‍ ചാവേര്‍ സ്‌ഫോടനം, ജി 20 ഉച്ചകോടിക്കായി രാഷ്ട്രതലവന്മാര്‍ ഒത്തുകൂടുന്നതിന് കിലോമീറ്ററുകള്‍ മാത്രം അകലെയാണ് സ്‌ഫോടനം

ജി.20 ഉച്ചകോടിക്കായി തലവന്‍മാര്‍ ഒത്തുകൂടുന്നതിന് തൊട്ടുമുന്‍പ് തുര്‍ക്കിയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ആക്രമണം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ജി.20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി തുര്‍ക്കിയില്‍ എത്തിയിരുന്നു. ഐഎസ് ചാവേര്‍ പൊട്ടിത്തെറിച്ച് നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഈറ്റില്ലമായ സിറിയയില്‍ നിന്ന് വെറും 500 കിലോമീറ്റര്‍ മാത്രം അകലെയാണ് ലോകശക്തികളുടെ തലവന്‍മാര്‍ ജി 20 ഉച്ചകോടിക്കായി ഒത്തുകൂടുന്നത്.
129 പേര്‍ കൊല്ലപ്പെട്ട പാരിസ് ആക്രമണം, 224 പേര്‍ കൊല്ലപ്പെട്ട റഷ്യന്‍ വിമാനം തകര്‍ക്കല്‍, തുര്‍ക്കിയിലെ തന്നെ അങ്കാറയില്‍ 100ലധികം പേര്‍ മരിച്ച ചാവേറാക്രമണം, ഇസ്ലാമിക് സ്‌റ്റേറ്റ് ഉയര്‍ത്തിയ വലിയ വെല്ലുവിളികളുടെ നടുവിലാണ് ജി.20 തുടങ്ങുന്നത്. ഉച്ചകോടിക്ക് മുന്നോടിയായി തുര്‍ക്കി സൈന്യം നിരീക്ഷണം ശക്തമാക്കി.
എന്നാല്‍ കനത്ത സുരക്ഷാക്രമീകരണങ്ങള്‍ക്കിടയിലും ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ രണ്ടു വാഹനങ്ങളിലായി അതിര്‍ത്തി കടന്നെന്നാണ് സൂചന. നാലുപേരെ സുരക്ഷാ സൈന്യം വധിച്ചെങ്കിലും ഉച്ചകോടി നടക്കുന്ന സ്ഥലത്തിന് തൊട്ടടുത്ത് ചാവേര്‍ പൊട്ടിത്തെറിച്ച് നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു.
അതേസമയം ഇസ്ലാമിക് സ്‌റ്റേറ്റിനെതിരായ പോരാട്ടത്തിന് ജി 20 കൃത്യമായ പദ്ധതിയുണ്ടാക്കണമെന്ന് അംഗരാജ്യങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ അമേരിക്കന്‍ നയങ്ങളില്‍ റഷ്യക്കും മറ്റ് ചില രാജ്യങ്ങള്‍ക്കുമുള്ള വിയോജിപ്പ് പൊതുനയരൂപീകരണം പ്രയാസമേറിയതാക്കും. ഫ്രഞ്ച് പ്രസിഡന്റ് ഉച്ചകോടിയില്‍ പങ്കെടുക്കില്ല.
പാരിസ് ആക്രമണത്തില്‍ മരിച്ചവരോടുള്ള ആദരസൂചകമായി രാഷ്ട്രത്തലവന്‍മാര്‍ക്കുള്ള വിരുന്നില്‍ കലാപരിപാടികള്‍ ഒഴിവാക്കിയതായി തുര്‍ക്കി പ്രസിഡന്റ് തയിപ് എര്‍ഗോദാന്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുകhttps://www.facebook.com/Malayalivartha