തീവ്രവാദം അടിച്ചമര്‍ത്താന്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് രാഷ്ട്രത്തലവന്‍മാരോട് നരേന്ദ്ര മോഡി

തീവ്രവാദം അടിച്ചമര്‍ത്താന്‍ ഒരുമിക്കണമെന്ന് ബ്രിക്‌സ് രാഷ്ട്രത്തലവന്‍മാരോട് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഹ്വാനം ചെയ്തു. പാരീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജി20 ഉച്ചകോടിക്ക് മുന്നോടിയായി ബ്രിക്‌സ് രാഷ്ട്രത്തലവന്‍മാര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാരീസിലെ ഭീകരാക്രമണത്തെ ഇന്ത്യ ശക്തമായി അപലപിക്കുന്നു. അങ്കാരയിലേയും ബെയ്‌റൂട്ടിലേയും ആക്രമണങ്ങള്‍ ഭീകരവാദത്തിന്റെ അനന്തരഫലവും വ്യാപ്തിയും നമ്മെ ഓര്‍മ്മപ്പെടുത്തുകയാണ്. ഭീകരവാദത്തെ ഇല്ലായ്മ ചെയ്യുന്നതിനു ബ്രിക്‌സ് രാജ്യങ്ങള്‍ മുന്‍ഗണന നല്‍കണമെന്നും മോഡി അഭ്യര്‍ഥിച്ചു.
തീവ്രവാദത്തിനെതിരെ മനുഷ്യരാശി ഒരുമിക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2016 ഫെബ്രുവരി ഒന്നിന് ബ്രിക്‌സ് ചെയര്‍മാന്‍ഷിപ്പ് ഏറ്റെടുക്കുന്ന ഇന്ത്യ തീവ്രവാദം അടിച്ചമര്‍ത്തുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയ്ക്ക് പുറമെ ബ്രിക്‌സ് അംഗരാജ്യങ്ങളെ പ്രതിനിധീകരിച്ച് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് സീ ജിങ് പിങ്, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ, ബ്രസീല്‍ പ്രസിഡന്റ് ദില്‍മാ റൂസഫ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. സീനായില്‍ വിമാനം തര്‍ന്ന് മരിച്ച റഷ്യക്കാര്‍ക്കും ബ്രിക്‌സ് രാഷ്ട്രങ്ങള്‍ അനുശോചനം രേഖപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha