ആ അപമാനത്തിന്റെ വില ഞങ്ങള്‍ നല്കും... ആസിഡ് ആക്രമണത്തിന് ഇരയായ റഷ്യന്‍ യുവതി നാട്ടിലേക്ക് തിരിച്ചു; ചികിത്സാ ചിലവ് ഇന്ത്യ വഹിക്കും

വാരണാസിയില്‍ വച്ച് ആസിഡ് ആക്രമണത്തിന് ഇരയായി ചികിത്സയിലായിരുന്ന റഷ്യന്‍ യുവതി മോസ്‌ക്കോയിലേക്ക് തിരിച്ചു. 23കാരിയായ യുവതിയുടെ ചികിത്സാ ചിലവ് ഇന്ത്യ ഏറ്റെടുത്തു. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്.
ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടി മോസ്‌ക്കോയിലേക്ക് തിരിച്ചെന്നും പെണ്‍കുട്ടിയുടെ അമ്മയെ ഇന്ത്യന്‍ അമ്പാസിഡര്‍ കണ്ടെന്നും സുഷമ പറഞ്ഞു. യുവതിയുടെ ചികിത്സാ ചിലവ് ഇന്ത്യ ഏറ്റെടുക്കും. ഇതിനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഞ്ച് ലക്ഷം രൂപ നല്‍കാമെന്ന് ഏറ്റിട്ടുണ്ടെന്നും സുഷമ വ്യക്തമാക്കി.
വാരണാസിയിലെ നന്ദ് നഗറില്‍ വച്ച് കഴിഞ്ഞ 13നാണ് യുവതിക്ക് നേരെ ആസിഡ് ആക്രമണമുണ്ടായത്. പ്രദേശവാസിയായ യുവാവാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ യുവതിക്ക് 46ശതമാനം പരുക്കേറ്റു. തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ യുവതിയെ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരം എയര്‍ ആംബുലന്‍സ് വഴി ഇവരെ മോസ്‌ക്കോയില്‍ എത്തിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha