ഇറാനില്‍ പര്‍ദ്ദയിടാതെ വണ്ടിയോടിയ്ക്കുന്ന സ്ത്രീകളുടെ വാഹനം കണ്ടുകെട്ടാന്‍ തീരുമാനം

ഇറാനില്‍ സ്ത്രീകള്‍ വണ്ടിയോടിക്കുമ്പോള്‍ പര്‍ദ്ദയിട്ടില്ലെങ്കില്‍ ഓടിയ്ക്കുന്ന വാഹനം കണ്ടുകെട്ടാന്‍ ഇറാനിയന്‍ പൊലീസിന്റെ തീരുമാനം. വാഹനം ഒരാഴ്ചയോളം കസ്റ്റഡിയില്‍ സൂക്ഷിക്കാനും പിഴ ചുമത്താനുമാണ് ഉദ്ദേശിക്കുന്നത്. കഴിഞ്ഞയാഴ്ച മാത്രം ഇത്തരത്തില്‍ 10,000 പേര്‍ക്കാണ് താക്കീത് കിട്ടിയത്. ഇതില്‍ 2000 പേര്‍ക്കെതിരെ പെരുമാറ്റച്ചട്ട ലംഘനത്തിന് കൂടുതല്‍ നടപടിയെടുക്കും. പുതിയ ശിക്ഷാരീതി രാജ്യത്ത് ഉടന്‍ നടപ്പാക്കും.
പുതിയ നടപടികള്‍ക്കായി ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയതായി ഡെപ്യൂട്ടി പൊലീസ് തലവന്‍ മൊണ്ടാസറോള്‍ മെഹ്ദി അറിയിച്ചു. ഇത്തരത്തില്‍ നിയമലംഘനം നടത്തുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും മറ്റ് ചിലരുടെ കാര്യം കോടതിയ്ക്ക് വിടുമെന്നും പൊലീസ് അറിയിച്ചു. കാറിനുള്ളില്‍ പര്‍ദ്ദ മാറ്റുക, നിയന്ത്രണമില്ലാതെ വാഹനമോടിയ്ക്കുക,തെരുവുകളില്‍ ഓടിച്ചുകയറ്റുക,സ്ത്രീകളോട് മോശമായി പെരുമാറുക എന്നിവയാണ് നിയമലംഘനങ്ങളായി കണക്കാക്കുന്നത്. വിദേശീയരുള്‍പ്പെടെ നാട്ടിലിറങ്ങിയാല്‍ കഴുത്തും മുടിയും ഉള്‍പ്പെടെ തുണി കൊണ്ട് മറയ്ക്കണമെന്നാണ് ഇറാനിലെ പൊതുനിയമം.
എന്നാല്‍ 90-കളുടെ പകുതിയോടെ സ്ത്രീകള്‍ കൂടുതല്‍ സ്വാതന്ത്ര്യബോധത്തോടെ വസ്ത്രങ്ങള്‍ ധരിയ്ക്കാന്‍ തുടങ്ങി. തലമുതല്‍ കാല്‍വരെയുള്ള ഒറ്റ വസ്ത്രത്തില്‍ നിന്ന് നിറമുള്ള മേലുടുപ്പും ശിരോവസ്ത്രവും ഇറുക്കമുള്ള പാന്റ്‌സും സ്ത്രീകള്‍ തിരഞ്ഞെടുത്തതോടെ പൊലീസ് നിയന്ത്രണങ്ങളും കര്‍ക്കശമാക്കുകയായിരുന്നു. നിയമലംഘകരെ പിടികൂടുവാന്‍ സര്‍ക്കാര്‍ രഹസ്യദൂതന്മാരെയും ഉപയോഗപ്പെടുത്തുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha