പിഞ്ചുകുഞ്ഞിനെ മൈക്രോവേവിനുള്ളില്‍ വച്ച് പൊരിച്ചു; പ്രതി മാതാവ് പിടിയില്‍

ക്രൂരതയുടെ പര്യായമായി ഒരു മാതാവ്. ഒരുമാസം മാത്രമുള്ള കുഞ്ഞിനെ മൈക്രോവേവിനുള്ളില്‍ വച്ച് പൊള്ളലേല്‍പ്പിക്കുകയും കുഞ്ഞ് മരിക്കുകയും ചെയ്ത സംഭവത്തില്‍ മുപ്പത്തിനാലുകാരിയായ മാതാവ് കുറ്റക്കാരിയെന്ന് കണ്ടെത്തി. 2011 മാര്‍ച്ചിലായിരുന്നു കേസിന് ആസ്പദമായ സംഭവം. ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മാതാവിന്റെ ക്രൂരതയെ തുടര്‍ന്ന് പൊള്ളലേറ്റ് മരിച്ചത്.
ഹീറ്ററിനടുത്ത് കുട്ടിയെ അറിയാതെ കിടത്തിയതാണ് പൊള്ളലേല്‍ക്കാന്‍ കാരണമായതെന്നും മാതാവിന് അപസ്മാര രോഗബാധയുണ്ടെന്നും അബോധാവസ്ഥയില്‍ സംഭവിച്ചതാണ് ഇതെന്നുമുള്ള വാദങ്ങളെല്ലാം ജൂറി തള്ളി. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ മൈക്രോവേവിനുള്ളില്‍ വച്ച് അഞ്ചു മിനിട്ടോളം പ്രവര്‍ത്തിപ്പിച്ചതായി മാതാവ് സമ്മതിക്കുകയായിരുന്നു.
26 വര്‍ഷം വരെയോ ജീവപര്യന്തമോ തടവ് ലഭിക്കാവുന്ന കുറ്റമാണ് പ്രതി നടത്തിയിരിക്കുന്നതെന്ന് ജൂറി കണ്ടെത്തി. കേസില്‍ അടുത്തമാസം ശിക്ഷ വിധിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha