തുര്‍ക്കിയില്‍ ശക്തമായ ഭൂചലനം... റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തി, തുര്‍ക്കിയിലും സിറിയയിലും കനത്ത നാശനഷ്ടം

തുര്‍ക്കിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തി. നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി എന്നാണ് റിപ്പോര്‍ട്ട്. തുര്‍ക്കിയിലും സിറിയയിലും കനത്ത നാശ നഷ്ടം ഉണ്ടായിട്ടുണ്ട്.
ഇന്ന് വെളുപ്പിന് 4.17ന് തെക്കുകിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പിന് സമീപമാണ് ഭൂകമ്പമുണ്ടായത്.
അനവധി കെട്ടിടങ്ങള്‍ തകര്‍ന്ന് നിരവധിപേര്‍ കുടുങ്ങിക്കിടക്കുകയാണ്. ഇതുവരെ മരണങ്ങളോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലോകത്തിലെ ഏറ്റവും സജീവമായ ഭൂകമ്പ മേഖലകളിലൊന്നാണ് തുര്‍ക്കി. ലബനന്‍, സിറിയ, സൈപ്രസ് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
"
https://www.facebook.com/Malayalivartha