ഷി ചിന്‍പിങ് റഷ്യയിലയ്‌ക്കെന്ന്, പുടിന്‍ അറസ്റ്റിലേയ്ക്കും. യുദ്ധചിലവിനായി ശത കോടീശ്വരന്‍മാരെ പൊക്കുന്നു.

റഷ്യ യുക്രൈന്‍ യുദ്ധത്തിന്റെ ചിലവുകള്‍ താങ്ങാനാവാതെ കിതയക്കുന്ന കാഴ്ചയാണ് റഷ്യയിലുള്ളത്. അനാവശ്യമായി എടുത്തു ചാടിയ യുദ്ധത്തില്‍ വിചാരിച്ചതിലും വലിയ നഷ്ടത്തിലേയ്ക്കാണ് റഷ്യ പോയി കൊണ്ടിരിക്കുന്നത്. യുദ്ധത്തിന് പണം കണ്ടെത്താനായി രാജ്യത്തെ ശതകോടീശ്വരന്‍മാരുടെ പണത്തിലും പുടിന്‍ കണ്ണുവെച്ചു തുടങ്ങി. രാജ്യത്തിന്റെ പുരോഗതിക്കായി രാജ്യത്തിന് പുറത്തുള്ള നിക്ഷേപങ്ങളെല്ലാം രാജ്യത്ത് എത്തിക്കണമെന്ന് അഭ്യര്‍ത്ഥന രൂപത്തിലാണ് പുടിന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങിന്റെ റഷ്യന്‍ സന്ദര്‍ശം ലോകരാജ്യങ്ങളില്‍ അശാന്തി പടര്‍ത്തിയിരിക്കുകയാണ്.
യുദ്ധത്തില്‍ റഷ്യകൈകൊള്ളുന്ന മനുഷ്യത്വ രഹിതമായ നടപടികള്‍ക്കെതിരെ അന്താരാഷ്ട്രസമൂഹം ശക്തമായി പ്രതികരിച്ചു തുടങ്ങിയിരിക്കുകയാണ്.യുക്രെയ്‌നില്‍ നിന്ന് കുട്ടികളെ റഷ്യയുടെ അധീനതയിലുള്ള പ്രദേശത്തേക്കു തട്ടിക്കൊണ്ടുപോയെന്ന ആരോപണത്തിലെ പങ്കാളിത്തത്തിന്റെ പേരില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനെതിരെ രാജ്യാന്തര കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുകയാണ്.
കുട്ടികളെ മാറ്റിപ്പാര്‍പ്പിച്ചതു യുദ്ധക്കുറ്റങ്ങളുടെ പരിധിയില്‍ വരുമെന്നു കോടതി പറഞ്ഞു. റഷ്യയില്‍ കുട്ടികളുടെ അവകാശം സംരക്ഷിക്കുന്ന ഓഫിസിന്റെ ഉത്തരവാദിത്തം വഹിക്കുന്ന മരിയ അലക്‌സനേവ ല്‌വോവ ബെലോവയ്ക്കും ഇതേ കേസില്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ആരോപണം ശരിവയ്ക്കുന്ന തെളിവുകള്‍ ലഭിച്ചതായും കോടതി പറഞ്ഞു.
അതിനിടെ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് അടുത്തയാഴ്ചയാണ് മോസ്‌കോ സന്ദര്‍ശിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. യുക്രെയ്ന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ഷിയുടെ സന്ദര്‍ശനത്തെ പാശ്ചാത്യ ശക്തികള്‍ ഗൗരവത്തോടെയാണ് കാണുന്നത്. റഷ്യയ്ക്ക് ആയുധങ്ങള്‍ നല്‍കാന്‍ ചൈന തയാറായേക്കും എന്നാണ് ആശങ്ക. എന്നാല്‍ ആയുധങ്ങള്‍ കൈമാറുമെന്ന പ്രചാരണം നിഷേധിച്ച ചൈന, അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും യുക്രെയ്‌നിന് അത്യാധുനിക യുദ്ധവിമാനങ്ങള്‍ അടക്കമുള്ളവ നല്‍കുന്നതിനെ വിമര്‍ശിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ അപ്രതീക്ഷിത യുക്രൈന്‍ സന്ദര്‍ശനം റഷ്യയെ ശരിക്കും ഞെട്ടിച്ചിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് ഷീയെ റഷ്യയില്‍ എത്തിക്കുന്നത്. സൈനീക സഹകരണത്തില്‍ ചൈന ഒപ്പമാണെന്ന് വരുത്തി തീര്‍ക്കാനാണ് റഷ്യയുടെ ശ്രമം.
യുക്രെയ്‌നില്‍ റഷ്യന്‍ സേന സാധാരണ ജനങ്ങളെ ആക്രമിച്ചതായും അധിനിവേശ പ്രദേശങ്ങളില്‍ പീഡനവും കൂട്ടക്കൊലയും നടത്തിയതായും യുഎന്‍ മനുഷ്യാവകാശ ഓഫിസ് നിയോഗിച്ച വിദഗ്ധ സമിതി കണ്ടെത്തി. യുക്രെയ്ന്‍ യുദ്ധത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് സമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മരിയുപോളില്‍ തിയറ്ററില്‍ അഭയം തേടിയിരുന്ന നുറുകണക്കിനാളുകളെ മിസൈല്‍ ആക്രമണത്തില്‍ വധിച്ചത് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
വൈദ്യുതി, ജലവിതരണ സംവിധാനം എന്നിവ തകര്‍ത്ത് യുക്രെയ്ന്‍ ജനതയെ പീഡിപ്പിക്കുന്നത് റഷ്യ തുടരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. യുക്രെയ്ന്‍ സേന നടത്തിയ മനുഷ്യാവകാശലംഘനങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതിനിടെ, റഷ്യന്‍ ആക്രമണത്തെ പ്രതിരോധിക്കുന്നതിന് യുക്രെയ്‌നിന് 4 മിഗ്-29 യുദ്ധവിമാനങ്ങള്‍ ഉടന്‍ നല്‍കുമെന്ന് പോളണ്ട് അറിയിച്ചു.
കൂടുതല്‍ സൈനികര്‍ക്കു പുറമേ ജയിലുകളില്‍നിന്നുള്ള സ്ത്രീതടവുകാരെയും റഷ്യ യുദ്ധഭൂമിയിലേക്ക് അയച്ചും ചാവേറുകളാക്കിയും യുക്രൈനെ എങ്ങനെയെങ്കിലും അടിയറവ് പറയിക്കാനായി പതിനെട്ടടവും പയറ്റുകയാണ്. സ്ത്രീ തടവുകാരെ കവചമാക്കി നിറുത്തി കൊണ്ട് യുദ്ധമുഖത്ത് ജയിക്കാമെന്ന് കരുതുകയാണ് പുടിന്‍. തടവുകാരെയും ക്രമിനലുകളെയും ഉള്‍പ്പെടുത്തി രൂപീകരിച്ച് വാഗ്നര്‍ എന്ന കൂലി പട്ടാളത്തിന് ജയിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സ്ത്രീതടവുകാരെ മുന്നിലേയ്ക്ക് ഇറക്കുന്നത്. അതുമാത്രവുമല്ല യുെൈക്രനില്‍ നിന്നും കുട്ടികളെ തട്ടികൊണ്ടു പോയി പീഡിപ്പിക്കുന്നതും അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. കുട്ടികളെയും സിവിലിയന്‍മാരെയും പലവിധത്തില്‍ പീഡനത്തിന് വിധേയമാക്കി സെലന്‍സ്‌കിയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള നടപടികളിലേയ്ക്കാണ് റഷ്യ മുന്നേറുന്നത്.
https://www.facebook.com/Malayalivartha