ബ്രിട്ടനിലെ മാഞ്ചസ്റ്ററില്‍ മലയാളി വിദ്യാര്‍ഥിയെ മരിച്ച നിലയില്‍...തൃശൂര്‍ സ്വദേശിയായ യുവാവിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു

ബ്രിട്ടനിലെ മാഞ്ചസ്റ്ററില്‍ മലയാളി വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ മാള സ്വദേശിയായ ഹരികൃഷ്ണനാണ് (23) മരിച്ചത്. ഹരികൃഷ്ണനെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ എംഎസ്‌സി സ്ട്രക്ചറല്‍ എന്‍ജിനിയറിംങ് വിദ്യാര്‍ഥിയായിരുന്നു ഹരികൃഷ്ണന്‍. ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് ഹരികൃഷ്ണന്‍ ബ്രിട്ടനിലെത്തിയത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള വാടകവീട്ടിലായിരുന്നു സുഹൃത്തുക്കള്‍ക്കൊപ്പം താമസിച്ചിരുന്നത്. സുഹൃത്തുക്കളാണ് മരണം വീട്ടുടമയെയും പൊലീസിനെയും അറിയിച്ചത്.
തലേന്നു രാത്രിയില്‍ ഉറങ്ങാന്‍ പോകുന്നതുവരെ സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിച്ച ഹരികൃഷ്ണന്റെ മരണത്തില്‍ ഞെട്ടി കൂടെതാമസിക്കുന്ന മറ്റു മലയാളി വിദ്യാര്‍ഥികള്‍.
"
https://www.facebook.com/Malayalivartha