2024-ൽ ചാങ്’ഇ-6 എന്ന ചാന്ദ്രദൗത്യത്തിന് ചൈന തുടക്കമിടും; ചൈനയുടെ കൂടെ കൂടി പാകിസ്ഥാനും ചന്ദ്രനിലേക്ക്; ദൗത്യം ഗവേഷണ ഘട്ടത്തിലാണ്
ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യത്തെ ലോകം വാഴ്ത്തുകയാണ്. ഇന്ത്യയ്ക്കു ആ ദൗത്യം നേടി കൊടുത്ത നേട്ടം ചെറുതല്ല. ഇപ്പോൾ ഇതാ പാകിസ്ഥാനും മറ്റൊരു ചന്ദ്ര ദൗത്യത്തിന് ഒരുങ്ങുകയാണ്. 2024-ൽ ചാങ്’ഇ-6 എന്ന ചാന്ദ്രദൗത്യത്തിന് ചൈന തുടക്കം കുറിക്കുവാനിരിക്കുകയാണ്. പാകിസ്ഥാനിൽ നിന്നുള്ള ഒരു പേലോഡും ഈ ദൗത്യത്തിനൊപ്പം സജ്ജമാക്കുന്നുണ്ട്. ഇപ്പോൾ ഈ ദൗത്യം ഗവേഷണ ഘട്ടത്തിലാണ് ആയിരിക്കുന്നത് . ചാങ്’ഇ-6 ദൗത്യത്തിൽ, ചൈന ചന്ദ്രന്റെ വിദൂര പ്രദേശത്ത് നിന്ന്, അതായത് ഇരുണ്ട പ്രദേശത്ത് നിന്ന് സാമ്പിളുകൾ കൊണ്ടുവരുമെന്നാണ് കരുതുന്നത്.
ചന്ദ്രന്റെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ മൂന്ന് കര പ്രദേശങ്ങളിൽ ഒന്നാണിത്. ഈ സ്ഥലത്തിന് വളരെയധികം ശാസ്ത്രീയ മൂല്യമുണ്ട്. ദക്ഷിണധ്രുവത്തിനടുത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. അന്താരാഷ്‌ട്ര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി നിരവധി രാജ്യങ്ങളിൽ നിന്നുള്ള പേലോഡുകൾ ഈ ദൗത്യത്തിനൊപ്പം ഉണ്ടാകുമെന്നാണ് ചൈന അവകാശമുന്നയിക്കുന്നത് . പാകിസ്താന്റെ ക്യൂബ്സാറ്റ് വളരെ ചെറിയ ഉപഗ്രഹമാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം .
എങ്കിലും ഇതു വഴി ചൈനയുടെ സഹായത്തോടെ ബഹിരാകാശ നിലയത്തിൽ ഇടം കണ്ടെത്താനാകുമോ എന്ന ആലോചനയിലാണ് പാകിസ്ഥാൻ. ചൈനയാണ് പാകിസ്ഥാനെ സഹായിക്കുന്നത്. നമുക്കറിയാം നേരത്തെ ചൈനയുടെ ഒരു സയന്റിസ്റ്റ് ഇന്ത്യയുടെ ചന്ദ്രയാൻ നേട്ടത്തെ പ്രകീർത്തിച്ചിരുന്നു. ചന്ദ്രയാൻ -3 ദക്ഷിണ ധ്രുവത്തിൽ ഇറങ്ങിയിട്ടില്ലെന്ന വാദമാണ് ചൈനീസ് ശാസ്ത്രജ്ഞൻ ഒയാങ് സിയുവാൻ പറഞ്ഞിരിക്കുന്നത് . വിക്രം ലാൻഡറിനെ പുനരുജ്ജീവിപ്പിക്കാൻ ഇന്ത്യൻ സയന്റിസുകൾ ശ്രമിക്കുകയാണ് .
https://www.facebook.com/Malayalivartha