ഇസ്രയേല്‍ മന്ത്രിയുടെ മകന്റെ തലയെടുത്ത ആവേശത്തില്‍ ഹമാസ്;ഗാസയില്‍ ആഘോഷത്തിലാണ് ഭീകരര്‍,തിരിച്ചടി തുടങ്ങിവെച്ച് ഇസ്രയേല്‍,ഹമാസിന്റെ ആത്മാഭിമാനത്തില്‍ തന്നെ കയറി അടിച്ചു,ജൂതന്മാരുടെ ജീവനെടുത്താല്‍ ഒന്നിന് പത്തായി തിരികെ തരുമെന്ന് നെതന്യാഹു, യുദ്ധം മൂര്‍ദ്ധന്യത്തിലേക്ക്
ഇസ്രയേല്‍ മന്ത്രിയുടെ മകന്റെ തലയെടുത്ത ആവേശത്തിലാണ് ഹമാസ്. ഗാസയില്‍ തങ്ങളാണ് അധിപര്‍ ആക്രമിക്കാന്‍ വരുന്ന ജൂതപ്പടയുടെ ഗതി ഇതെന്ന് വെല്ലുവിളി. ഇസ്രയേല്‍ യുദ്ധ ക്യാബിനറ്റ് മന്ത്രിയുടെ മകനടക്കം അധിനിവേശ സേനയിലെ 88 സൈനികര്‍ ഗസയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍ 7ന് നടന്ന ഹമാസ് പ്രത്യാക്രമണത്തിന് ശേഷം 414 ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അതില്‍ 88 സൈനികരും ഗസയിലെ ഏറ്റുമുട്ടലിലാണ് മരണപ്പെട്ടിട്ടുള്ളത്. ഹമാസിന്റെ ആക്രമണത്തിന് ശക്തമായ തിരിച്ചടി കൊടുത്തുന്നുവെന്ന് നെതന്യാഹു പ്രഖ്യാപിച്ചു. ഹമാസിന്റെ അഭിമാനത്തില്‍ കയറി കൈവെച്ചു.
ഇസ്രയേല്‍ യുദ്ധ മന്ത്രിയായ ഗാഡി ഐസെന്‍കോട്ടിന്റെ മകന്‍ ഗാല്‍ മെയര്‍ ഐസെന്‍കോ വ്യാഴാഴ്ച വടക്കന്‍ ഗസയിലെ സൈനിക നടപടിക്കിടെ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു. 551 റിസര്‍വ് കമാന്‍ഡോ ബ്രിഗേഡിന്റെ 699 ബറ്റാലിയനിലെ സൈനികനായിരുന്നു ഐസെന്‍കോ. ഗാലിന്റെ ഓര്‍മകളാലും യുദ്ധത്തിലൂടെ ഗാല്‍ കടന്നു പോയ വഴികളാലും ഇസ്രയേല്‍ അനുഗ്രഹീതമാണെന്നും ഗാലിന്റെ പേരില്‍ ഗസയിലെ സൈനിക നടപടി തുടരുമെന്ന് പറഞ്ഞുകൊണ്ട് ഗാഡി ഐസെന്‍കോട്ട് ഗാലിന് ആദരാഞ്ജലി അര്‍പ്പിച്ചു. ഇസ്രയേലും ഇസ്രയേല്‍ ജനതയും ഗാലിന്റെ വിയോഗത്തില്‍ വിലപിക്കുന്നുവെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അനുശോചനം രേഖപ്പെടുത്തി.
ഗാഡി ഐസെന്‍കോട്ട് 2015 മുതല്‍ 2018 വരെ ഇസ്രയേല്‍ മിലിട്ടറിയുടെ ജനറല്‍ സ്റ്റാഫിന്റെ തലവനായിരുന്നു. കൂടാതെ നാല് പതിറ്റാണ്ടിലേറെയായി സൈന്യത്തില്‍ സേവനമനുഷ്ഠിക്കുകയും 2022ല്‍ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. നാഷണല്‍ യൂണിറ്റി പാര്‍ട്ടി അംഗം കൂടിയാണ് അദ്ദേഹം. ഇസ്രയേല്‍ തങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുമ്പോള്‍ ശക്തമായ തിരിച്ചടി ഞങ്ങള്‍ കൊടുക്കുന്നു. ഞങ്ങളുടെ തലവന്മാരെ തെരഞ്ഞുപിടിച്ച് കൊന്നൊടുക്കുകയാണ് മൊസാദ് അതിന് ഞങ്ങളും ശക്തമായ തിരിച്ചടി നല്‍കും. നെതന്യാഹു കാത്തിരുന്നോളു ഇസ്രയേലിന്റെ വന്‍ തലകള്‍ ഞങ്ങളും കൊയ്യുമെന്നാണ് ഹമാസിന്റെ വെല്ലുവിളി. ഭീകരരുടെ വെല്ലുവിളി ഏറ്റെടുത്ത് യുദ്ധം കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേല്‍. ശക്തമായ ബോംബിങ് തുടരുകയാണ്.
ഐഡിഎഫിന്റെ ബോംബിങ്ങില്‍ തെക്കുവടക്ക് ഓടുകയാണിപ്പോള്‍ ഹമാസ്. ടണലുകളില്‍ രക്ഷയില്ല വെള്ളപ്പൊക്കം ഉണ്ടാക്കുന്നു. പുറത്തേക്ക് ഇറങ്ങിയാല്‍ ബോബംബിങ്. ഗസ സിറ്റിയിലെ ഏറ്റവും വലുതും പഴക്കമുള്ളതുമായ ഗ്രേറ്റ് ഒമാരി മസ്ജിദിന് നേരെ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ വ്യാപക നാശനഷ്ടം സംഭവിച്ചതായി ഹമാസ് വ്യക്തമാക്കി. പലസ്തീനില്‍ ഇസ്രയേല്‍ ഭരണകൂടം ഉപരോധം ഏര്‍പ്പെടുത്തിയ ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങള്‍ സംരക്ഷിക്കണമെന്ന് ഹമാസ് നേതാക്കള്‍ യുനെസ്‌കോയോട് ആവശ്യപ്പെടുകയുണ്ടായി.
പലസ്തീന്‍ സായുധ സംഘടനയായ ഹമാസ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളില്‍ ഗ്രേറ്റ് ഒമാരി മസ്ജിദിന് വലിയ രീതിയില്‍ കേടുപാടുകള്‍ സംഭവിച്ചതായി കാണിക്കുന്നുണ്ട്. മസ്ജിദിന്റെ ചുറ്റുപാടുകള്‍ തകര്‍ന്ന് മിനാരം മാത്രം കേടുകൂടാതെ നിലനില്‍ക്കുന്നതായിട്ടാണ് ചിത്രങ്ങളും വീഡിയോകളും വ്യക്തമാക്കുന്നത്. പുരാവസ്തു കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഇസ്രയേലിന്റെ ആക്രമണത്തില്‍ യുനെസ്‌കോ നടപടിയെടുക്കണമെന്നാണ് ഹമാസ് നേതാക്കളുടെ ആവശ്യം. ലോകത്തെ മഹത്തായ നാഗരിക സാംസ്‌കാരിക പൈതൃകം സംരക്ഷിക്കാന്‍ യുനെസ്‌കോ മുന്‍കൈയെടുക്കണമെന്ന് ഗസയിലെ ടൂറിസം ആന്‍ഡ് പുരാവസ്തു മന്ത്രാലയം ആവശ്യപ്പെട്ടു.
അഞ്ചാം നൂറ്റാണ്ട് മുതല്‍ ഗ്രേറ്റ് ഒമാരി മസ്ജിദ് എന്ന സ്ഥലം ക്രിസ്ത്യാനികളും മുസ്‌ലിങ്ങളും പുണ്യ സ്ഥലമായി കാണുന്ന ഒന്നാണെന്നാണ് കരുതപ്പെടുന്നത്. ഗസയില്‍ ഇസ്രഈല്‍ സൈന്യം ആക്രമണം ആരംഭിച്ചത് ശേഷം 104 പള്ളികള്‍ തകര്‍ത്തതായി നിലവിലെ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. മസ്ജിദിന്റെ തകര്‍ച്ചയില്‍ തങ്ങളുടെ ഓര്‍മകളെ ഇസ്രയേല്‍ തുടച്ചു മാറ്റാന്‍ ശ്രമിക്കുന്നതായി അഹമ്മദ് നെമര്‍ എന്ന പലസ്തീനി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. 1,000 വര്‍ഷത്തിലേറെയായി ഗസയിലെ പലസ്തീനികള്‍ കുളിച്ചിരുന്ന തുര്‍ക്കി ശൈലിയിലുള്ള അവസാന കുളിമുറിയായ ഹമ്മാം അല്‍സമര ഇസ്രയേല്‍ സൈന്യം നശിപ്പിച്ചതായും സിറ്റിയിലെ ഒത്മാന്‍ ബിന്‍ ഖഷ്ഖര്‍ മസ്ജിദിന് നേരെ വ്യോമാക്രമണം നടത്തിയതായും ഹമാസ് അറിയിച്ചു. എന്നാല്‍ ഇതുസംബന്ധിച്ച് ഇസ്രയേല്‍ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇതിനിടെ ഹമാസിനെ സഹായിക്കാന്‍ നേരിട്ട് കളത്തിലിറങ്ങിയ ഹിസ്ബുള്ളയ്ക്ക് മറുപടിയുമായ് നെതന്യാഹു. ഇസ്രയേല്‍പലസ്തീന്‍ സംഘര്‍ഷത്തില്‍ പൂര്‍ണമായി ഇടപെടാനാണ് ഹിസ്ബുള്ള ശ്രമിക്കുന്നതെങ്കില്‍ ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിനെ ഗസയാക്കി മാറ്റുമെന്ന് നെതന്യാഹുവിന്റെ അന്ത്യശാസനം. ലെബനനില്‍ നിന്നുള്ള ഗൈഡഡ് മിസൈല്‍ ആക്രമണത്തില്‍ ഇസ്രഈലി സിവിലിയന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് നെതന്യാഹുവിന്റെ പ്രതികരണം. ഹിസ്ബുള്ള ഒരു സമ്പൂര്‍ണ യുദ്ധം ആരംഭിക്കാന്‍ തുടങ്ങിയാല്‍, ബെയ്‌റൂട്ടും തെക്കന്‍ ലെബനനും ഗസയില്‍ നിന്ന് വളരെ അകലെയല്ലെന്ന് ഇസ്രയേല്‍ അതിര്‍ത്തിക്കടുത്തുള്ള സൈനികരെ സന്ദര്‍ശിച്ചുകൊണ്ട് നെതന്യാഹു പറഞ്ഞു.
വടക്കന്‍ ഇസ്രയേലില്‍ ലെബനനിലെ ഷിയ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ ടാങ്ക് വിരുദ്ധ ആക്രമണം നടത്തിയതായി ഇസ്രഈല്‍ സൈന്യം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് തങ്ങളുടെ ജെറ്റുകള്‍ ഹിസ്ബുള്ള കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററില്‍ ആക്രമണം നടത്തിയതായി ഇസ്രഈല്‍ സൈന്യം അറിയിച്ചു. കൂടാതെ ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസിനെ പിന്തുണയ്ക്കുന്ന ഹിസ്ബുള്ള നടത്തിയ 11 ആക്രമണങ്ങളിലൊന്ന് ലെബനന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗ്രാമമായ മട്ടാട്ടിലെ നിവാസികളെ ലക്ഷ്യംവെച്ചുള്ളതായിരുന്നെന്നും ഇസ്രഈല്‍ സൈന്യം വ്യക്തമാക്കി. ഗൈഡഡ് മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടയാള്‍ ഒരു കര്‍ഷകനാണെന്നും അദ്ദേഹത്തിന് 60 വയസുണ്ടെന്നും രാജ്യത്തെ ആംബുലന്‍സ് സര്‍വീസ് പറഞ്ഞതായി ഇസ്രയേല്‍ പബ്ലിക് ബ്രോഡ്കാസ്റ്ററായ കാന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha