Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

അമേരിക്കയെ തീര്‍ക്കും..ഹൂതികള്‍ ചെങ്കടലില്‍..ഇസ്രായേലിനെ വളഞ്ഞു

20 DECEMBER 2023 04:24 PM IST
മലയാളി വാര്‍ത്ത

ഗാസയിലെയും ചെങ്കടലിലെയും നിലവിലെ പോരാട്ടം മറ്റൊരു ലോകയുദ്ധത്തിന്റെ തുടക്കമാകുമോ എന്ന് ആശങ്ക ഉയരുന്നു. ഗാസയില്‍ ഇസ്രീയേലും ഹമാസുകളും തമ്മിലെ രൂക്ഷമായ യുദ്ധം രണ്ടു മാസം പിന്നിടുമ്പോള്‍ പോരാട്ടം ചെങ്കടലിലേക്കും കടന്നിരിക്കുന്നു. ഇസ്രായേലിനൊപ്പം അമേരിക്കയും ഗാസ യുദ്ധത്തില്‍ സഖ്യം ചേര്‍ന്നതോടെ ഇറാനും ഈജിപ്തും സിറിയയും മറ്റൊരു പോര്‍മുഖം തുറന്നിരിക്കുകയാണ്. വരുംദിവസങ്ങളില്‍ കൂടുതല്‍ ഇസ്ലാമിക രാജ്യങ്ങള്‍ ഈ സഖ്യത്തിന് പിന്തുണ പ്രഖ്യാപിക്കും. അമേരിക്കയില്‍ നിന്നുള്ള ആയുധങ്ങളുമായി ഇസ്രായേലിലെക്കു വരുന്ന എല്ലാ കപ്പലുകളും ചെങ്കടലില്‍ ബോംബിട്ടു തകര്‍ക്കുമെന്നാണ് ഹൂതികള്‍ ഭീഷണി മുഴക്കിയിരിക്കുന്നത്.

 

 

ഇസ്രായേല്‍ സൈന്യം ഗാസയില്‍ മിസൈല്‍ ആക്രമണവും കരയുദ്ധവും കടുപ്പിച്ചപ്പോള്‍ ചെങ്കടലില്‍ വെല്ലുവിളി ഉയര്‍ത്തി യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതികളും മുന്നേറ്റം ശക്തമാക്കിയിരിക്കുന്നു. അമേരിക്കയുടെയും ഇസ്രയേലിന്റെയും യുദ്ധക്കപ്പലുകള്‍ക്കു നേരെ മിസൈലുകളും ഡ്രോണുകളുമുപയോഗിച്ച് ആക്രമണം നടത്തിയ ഹൂതികള്‍ കച്ചവടക്കപ്പലുകള്‍ക്കു നേരെയും മിന്നലാക്രമണം നടത്തുകയാണ്. അമേരിക്കയുടെ എണ്ണക്കപ്പലുകള്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്ത് ചാമ്പലാക്കാനുള്ള ഹൂതികളുടെ തീരുമാനം പാശ്ചാത്യ ശക്തികളെ ആശങ്കപ്പെടുത്തുന്നുണ്ട്.
ഗാസയില്‍ ഹമാസുകളെ ഉന്‍മൂലനം ചെയ്യാന്‍ അമേരിക്ക ഇസ്രായേലിനൊപ്പം സജീവമായതോടെ ഇസ്ലാമിക ചേരികള്‍ സഖ്യം ചേര്‍ന്ന് പോരാട്ടം കടുപ്പിച്ചിരിക്കുന്നു. ഇതോടെ സൂയസ് കനാല്‍ വഴിയുള്ള ആഗോള കപ്പല്‍ ഗതാഗതം നിലയ്ക്കുന്ന സാഹചര്യം സംജാതമായിരിക്കുകയാണ്.
ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ ഷിപ്പിംഗ് കമ്പനിയായ എംഎസ്സി അടക്കം മൂന്ന് വ്യാപാരക്കപ്പല്‍ ഏജന്‍സികള്‍ സൂയസ് കനാലിലൂടെയുള്ള ചരക്കുനീക്കം നിര്‍ത്തിവച്ചു. ഗാസയിലെ ശക്തമായ പോരാട്ടത്തില്‍ ഇസ്രായേലിന് അമേരിക്ക നൂതന ആയുധങ്ങള്‍ നല്‍കുന്നതിനുള്ള പ്രതികാരമാണ് ഹൂതികളുടെ അപ്രതീക്ഷിതമായ ആക്രമണമണത്തിനു പിന്നില്‍.
ഇസ്ലാമിക സഖ്യ ചേരി കടല്‍യുദ്ധം ആരംഭിക്കുന്നതിനു മുന്നോടിയായി കഴിഞ്ഞാഴ്ച ഒരു ലൈബീരിയന്‍ ചരക്കുകപ്പല്‍ ചെങ്കടലില്‍ ഹൂതികള്‍ ആക്രമിച്ചിരുന്നു. ചരക്ക് കപ്പല്‍ ചാമ്പലാവുകയും ചെയ്തിരുന്നു. മിസൈല്‍വേധ സംവിധാനമുപയോഗിച്ച് ചെങ്കടല്‍ പോരാളികളുടെ 14 ഡ്രോണുകള്‍ തകര്‍ത്തതായി അമേരിക്ക അവകാശപ്പെടുന്നു.
ഇന്ത്യയുടെ ചരക്കുകപ്പലുകള്‍ യൂറോപ്പിലേക്കും അമേരിക്കയിലേക്കും ചരക്കുനീക്കം ഇതേ പാതയില്‍ നടത്തുന്ന സാഹചര്യത്തില്‍ ഇന്ത്യയ്ക്കും ഇപ്പോഴത്തെ ആക്രമണം കടുത്ത ആശങ്ക ഉണര്‍ത്തുന്നുണ്ട്.
അതിനിടെ ചെങ്കടലില്‍ ചരക്കുകപ്പലുകള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ പത്തു രാജ്യങ്ങള്‍ ഉള്‍പ്പെട്ട നാവികസഖ്യം രൂപീകരിക്കുകയാണ്.

 

 


ഓപ്പറേഷന്‍ പ്രോസ്പരിറ്റി ഗാര്‍ഡിയന്‍ എന്നാണ് സഖ്യത്തിന്റെ പേരെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ബഹ്‌റിന്‍ തലസ്ഥാനമായ മനാമയില്‍ അറിയിച്ചു. അമേരിക്കയെക്കൂടാതെ പുറമേ, ബ്രിട്ടന്‍, ബഹ്‌റിന്‍, കാനഡ, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലാന്‍ഡ്‌സ്, നോര്‍വേ, സീഷെല്‍സ്, സ്‌പെയിന്‍ എന്നിവയാണ് ഈ സഖ്യത്തിലുള്ളത്. ഇന്ത്യ ഉള്‍പ്പെടെ 15 രാജ്യങ്ങള്‍കൂടി സഖ്യത്തിന്റെ ഭാഗമാകാന്‍ തീരുമാനിച്ചിട്ടുണ്ട്.
പാലസ്തീനു പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന ഹൂതികള്‍ ഇസ്രയേലിലേക്കു പോകുന്ന എല്ലാ രാജ്യത്തെയും കപ്പലുകള്‍ ആക്രമിക്കുമെന്ന് പറഞ്ഞിരിക്കെ ഏതു നിമിഷവും ഗാസിയിലെ യുദ്ധം ഇസ്രായേല്‍ കടുപ്പിക്കുമെന്ന് വ്യക്തമാണ്.
ഇസ്രായേലിന്റെ രൂക്ഷമായ ആക്രമണം നേരിടുന്ന ഗാസയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കപ്പലുകള്‍ക്കുനേരെ നടത്തുന്ന ആക്രമണം തുടരുമെന്ന് ഹൂതികള്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍, അമേരിക്ക മുഴുവന്‍ ലോകത്തെയും പോരാട്ടത്തിന് ഇറക്കിയാലും ചെങ്കടലിലെ തങ്ങളുടെ സൈനികനീക്കവും ഒളിയാക്രമണവും തടയാന്‍ കഴിയില്ലാണ് ഹൂതികളുടെ വെല്ലുവിളി. പശ്ചിമേഷ്യയില്‍ സംഘര്‍ഷം വലുതാക്കാന്‍ ശ്രമിക്കുന്ന അമേരിക്ക അതിന്റെ പ്രത്യാഘാതം അനുഭവിക്കണമെന്നും ഹൂതികള്‍ പറയുന്നു. ഹൂതികളുടെ ആക്രമണം ഭയന്ന് വിവിധ രാജ്യങ്ങളുടെ കപ്പലുകള്‍ ഗുഡ് ഹോപ് മുനമ്പുവഴി ആഫ്രിക്ക ചുറ്റിയാണ് ഇപ്പോള്‍ യൂറോപ്പിലേക്കും മറ്റ് രാജ്യങ്ങളിലേക്കും കടന്നു പോകുന്നത്.
ഇസ്രായേല്‍ ബന്ധമുള്ള വാണിജ്യ കപ്പലുകള്‍ക്ക് നേരെ യമനിലെ ഹൂതികള്‍ നടത്തുന്ന ആക്രമണത്തെ തുടര്‍ന്ന് ആഗോളതലത്തില്‍ ഇന്ധനവില കുതിച്ചുയരുകയാണ്. ക്രൂഡ് ഓയില്‍ വില അടുത്തയാഴ്ചയിലും കുത്തനെ ഉയരുമെന്നാണ് സൂചന. നിലവില്‍ കപ്പലുകള്‍ കൂടുതല്‍ ദൂരം താണ്ടി ആഫ്രിക്ക ചുറ്റി പോകുന്ന സാഹചര്യത്തില്‍ ചരക്ക് നീക്കത്തിനുള്ള ചെലവ് വര്‍ധിപ്പിക്കുമെന്നും ആഗോളതലത്തില്‍ വിലവര്‍ധന ബാധിക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.പ്രകൃതി വാതക വിപണിയെയും ചെങ്കടല്‍ യാത്രാനിരോധനം ബാധിച്ചുകഴിഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (31 minutes ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (47 minutes ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (59 minutes ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (1 hour ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (1 hour ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (1 hour ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (2 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (2 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (2 hours ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (2 hours ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (3 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (3 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

Malayali Vartha Recommends