Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഇന്ത്യയുമായ് സൗഹൃദം ഉണ്ടാക്കാന്‍ ക്യൂ നിന്ന് വമ്പന്മാര്‍;റഷ്യ-ഇന്ത്യ-ഇറാന്‍-ചൈന 'സഖ്യം' രൂപപ്പെടുമെന്ന പേടിയില്‍ അമേരിക്ക, ഈ രാജ്യങ്ങള്‍ക്ക് മുന്നില്‍ അമേരിക്കയാണ് രാജാവ്,ഇന്ത്യ അമേരിക്കയ്ക്ക് മുന്നില്‍ മുട്ടുമടക്കാന്‍ ഒരിക്കലും തയ്യാറായിട്ടില്ല,ചില നീക്കങ്ങളുമായ് യുഎസ് നിരീക്ഷിച്ച് ഇന്ത്യയും

21 DECEMBER 2023 08:43 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയുമായി സൗഹൃദം ഉണ്ടാക്കുക എന്നത് ചൈനയും റഷ്യയും കാനഡയുമൊക്കെ ആഗ്രഹിക്കുന്ന കാര്യമാണ്. പക്ഷെ ചൈനയുടെ സൗഹൃദം ഇപ്പോള്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം കാരണം ചൈനയുമായി ബന്ധമുണ്ടാകുന്നത് ഇന്ത്യയുടെ പാശ്ചാത്യ ബന്ധങ്ങളെ ബാധിക്കും , അതേസമയം ഇന്ത്യയെ സംബന്ധിച്ച് ഒരിക്കലും വിശ്വസിക്കാന്‍ പറ്റാത്ത പങ്കാളിയാണ് അമേരിക്ക. കഴിഞ്ഞ വര്ഷം പാകിസ്താന് എഫ്16 വിമാനം നല്‍കാനുള്ള തീരുമാനത്തിലൂടെ അമേരിക്ക അത് വ്യക്തമാക്കിയതുമാണ്

ഈ സാമ്പത്തിക വര്‍ഷത്തില്‍ അതായത് ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 64% വര്‍ദ്ധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഏഴ് മാസത്തിനുള്ളില്‍ ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ ഇറക്കുമതി സ്രോതസ്സായും റഷ്യ മാറി .. അതേ സമയം, ചൈനയില്‍ നിന്നുള്ള മൊത്തത്തിലുള്ള ഇറക്കുമതി മുന്‍ വര്‍ഷത്തെ ഇതേ കാലയളവിലെ 60.26 ബില്യണ്‍ ഡോളറില്‍ നിന്ന് 60.02 ബില്യണ്‍ ഡോളറായി കുറയുകയും ചെയ്തു. അതുപോലെ, യുഎസില്‍ നിന്നുള്ള ഇറക്കുമതി കഴിഞ്ഞ വര്‍ഷം 29.56 ബില്യണ്‍ ഡോളറില്‍ നിന്ന് 16 ശതമാനം കുറഞ്ഞ് 24.89 ബില്യണ്‍ ഡോളറായി.



ഇന്ത്യയേക്കാള്‍ മുന്നേ ചൈനയുമായി 'ഉടക്കിയ' രാജ്യമാണ് കാനഡ. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ മറ്റു രാജ്യങ്ങള്‍ ഇടപെടുന്നു എന്നും ചൈനയാണ് അതില്‍ പ്രധാനി എന്നുമുള്ള വാദം കാനഡയിലുണ്ട്. അതുകൊണ്ടു തന്നെ തങ്ങളുടെ ഏറ്റവും പ്രഖ്യാപിത 'ഭീഷണി'യായി കാനഡ കാണുന്നതും ചൈനയെയാണ്. അതിനിടെയാണ്, സെപ്റ്റംബര്‍ 18ന് കനേഡിയന്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നടത്തിയ വിവാദ പരാമര്‍ശത്തെത്തുടര്‍ന്നു ഇന്ത്യ-കാനഡ ബന്ധം വഷളാകുന്നത്. അത് ഇപ്പോഴും പൂര്‍വസ്ഥിതിയിലായിട്ടില്ല. എന്നാല്‍, ഇന്ത്യയുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്നതിനെ വളരെ താല്‍പര്യത്തോടെയാണു കാണുന്നതെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കഴിഞ്ഞ ദിവസം പറഞ്ഞത് പ്രശ്‌നങ്ങള്‍ ഒതുക്കി തീര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കരുതപ്പെടുന്നുണ്ട് ഇതേ സമയം അമേരിക്ക ഇന്ത്യയെ കാണുന്നതും അമേരിക്കയുടെ മറ്റ് സുഹൃത് രാജ്യങ്ങളായ കാനഡ , ബ്രിട്ടന്‍ , ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളെ കാണുന്നത് പോലെ അല്ല. ഈ രാജ്യങ്ങള്‍ക്ക് മുന്നില്‍ അമേരിക്കയാണ് രാജാവ് . എന്നാല്‍ ഇന്ത്യ അമേരിക്കയ്ക്ക് മുന്നില്‍ മുട്ടുമടക്കാന്‍ ഒരിക്കലും തയ്യാറായിട്ടില്ല.

ഇന്ത്യ സ്വതന്ത്ര രാഷ്ട്രമായി നില്‍ക്കാന്‍ ആഗ്രഹിക്കുന്ന രാജ്യമാണ് . അമേരിക്ക ഉപരോധം ഏര്‍പ്പാടാക്കിയ റഷ്യയുടെ എണ്ണ ഇന്ത്യ വാങ്ങുന്നുണ്ട്. അന്താരാഷ്ട്ര വിഷയങ്ങളില്‍ ഇന്ത്യ എടുക്കുന്ന നിലപാടുകള്‍ മറ്റൊരു രാജ്യത്തിന്റെയും സ്വാധീനത്തില്‍ അല്ല. റഷ്യ യുക്രൈന്‍ യുദ്ധത്തിലായാലും , ഇസ്രായേല്‍ ഹമാസ് വിഷയത്തിലായാലും ആ തീരുമാനങ്ങള്‍ ഇന്ത്യയുടെ മാത്രം തീരുമാനങ്ങളാണ് . അമേരിക്ക , റഷ്യ ചൈന , എന്നീ രാജ്യങ്ങള്‍ക്ക് പുറകെ മൂന്നാം ലോക ശക്തിയായി ഇന്ത്യ വളര്‍ന്നു കഴിഞ്ഞു .ഖാലിസ്ഥാന്‍ തീവ്രവാദത്തെക്കുറിച്ച് അമേരിക്ക മൗനം പാലിക്കുമ്പോള്‍ തന്നെ ഇന്ത്യയുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷ്‌ക്കാന്‍ അമേരിക്ക വളരെ അധികം ശ്രദ്ധിക്കുന്നുണ്ട്. അതെ സമയം റഷ്യയുടെ സ്വപ്നം ഇന്ത്യ ചൈന റഷ്യ കൂട്ടുകെട്ടാണ് . bricks കൂട്ടുകെട്ട് ശക്തിപ്പെടുത്താന്‍ ആണ് റഷ്യ ശ്രമിക്കുന്നത്.


ഇന്ത്യ ഒരേസമയം റഷ്യയെയും അമേരിക്കയെയും ഒരുപോലെ സൗഹൃദവലയത്തില്‍ നിര്‍ത്താന്‍ ആണ് ശ്രമിക്കുന്നത് . എന്നാല്‍ ചൈനയുടെ ഇന്ത്യന്‍ നിക്ഷേപ സാധ്യതകള്‍ക്ക് മുന്നില്‍ ഇന്ത്യ വാതില്‍ അടച്ചിരിക്കുകയാണ് . വിപണിയിലേക്ക് പ്രവേശിക്കാന്‍ അമേരിക്കയുടെയും റഷ്യയുടേയുമൊക്കെ സഹായം ഇന്ത്യയ്ക്ക് ആവശ്യമാണ് . അതുകൊണ്ട് ചൈനയുടെ ആവശ്യങ്ങള്‍ക്ക് ഇന്ത്യ തല്‍ക്കാലം ചെവികൊടുക്കുന്നില്ല. യു എസ്സിനെതിരെ ചൈന നിരന്തരം ഇന്ത്യയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഖാലിസ്ഥാന്‍ തീവ്രവാദികളെ കുറിച്ച് അമേരിക്ക നിലപാട് എടുക്കാത്തതെല്ലാം ഇന്ത്യയെ ഓര്മപ്പെടുത്തുന്നുണ്ട് ചൈന. എന്നാല്‍ മോഡി സര്‍ക്കാര്‍ ഇതൊന്നും വലിയ കാര്യമായി എടുക്കുന്നില്ല .

ഇന്ത്യയെ സംബന്ധിച്ച് പാക്കിസ്ഥാനാണ് പ്രധാന ശത്രുവെങ്കില്‍ ചൈനയെ സംബന്ധിച്ച് പ്രധാന ശത്രു അമേരിക്കയാണ്. അതു കൊണ്ടു തന്നെ ഇന്ത്യ-ചൈന സൗഹൃദം എന്നത് ഒരു അടഞ്ഞ അദ്ധ്യായവുമല്ല. മാറുന്ന ലോക സാഹചര്യത്തില്‍ അതിനുള്ള സാധ്യതയും നയതന്ത്ര വിദഗ്ദര്‍ മുന്നില്‍ കാണുന്നുണ്ട്. ഇന്തോപസഫിക് മേഖലയില്‍ ചൈന തങ്ങളുടെ ആധിപത്യം ഉറപ്പിക്കുമ്പോഴും ഇന്ത്യയുമായി യുദ്ധം ചെയ്യാന്‍ കാനഡ ആഗ്രഹിക്കുന്നില്ലെന്ന് ട്രൂഡോ പറഞ്ഞു. 'ഇതിനെച്ചൊല്ലി ഇപ്പോള്‍ ഇന്ത്യയുമായി വഴക്കുണ്ടാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. എന്നാണു അദ്ദേഹം പറഞ്ഞു.. ഇന്ത്യയുമായുള്ള വ്യാപാരക്കരാര്‍ എത്രമാത്രം പ്രധാനപ്പെട്ടതാണെന്നു കാനഡയ്ക്ക് നന്നായി അറിയാം. ഇന്ത്യയുമായി ട്രേഡ് ഡീലില്‍ തുടരാന്‍ താല്‍പര്യമുണ്ടെന്ന് ട്രൂഡോ തുറന്നു പറഞ്ഞിട്ടുണ്ട്.

റഷ്യ-ഇന്ത്യ-ചൈന ഇറാന്‍ സഖ്യം വരണമെന്നതാണ് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ആഗ്രഹിക്കുന്നത്. ഇന്ത്യ-ചൈന തര്‍ക്കത്തിന് പരിഹാരം കണ്ടാല്‍ ഈ സഖ്യത്തിന് ഇനിയും സാധ്യതയുണ്ടെന്ന് തന്നെയാണ് റഷ്യയുടെ വിലയിരുത്തല്‍. അത് സംഭവിച്ചാല്‍ ലോകത്തിന്റെ നിയന്ത്രണം തന്നെ ഈ ശക്തികളുടെ കയ്യിലാവും. അമേരിക്ക ഭയപ്പെടുന്നതും ഈ സഖ്യത്തെയാണ്. ഇന്ത്യ അനുകൂലമായി പ്രതികരിച്ചാല്‍ ആ നിമിഷം പുതിയ സഖ്യം യാഥാര്‍ത്ഥ്യമാകും. എന്തൊക്കെ ക്ഷമിച്ചാലും പാക്കിസ്ഥാന് അമേരിക്ക ആയുധങ്ങള്‍ നല്‍കുന്നത് ഒരിക്കലും ക്ഷമിക്കാന്‍ കഴിയില്ലന്നതാണ് ഇന്ത്യന്‍ സൈന്യത്തിന്റെയും നിലപാട്. ഇന്ത്യ ഒരു സാമ്പത്തിക ശക്തിയായി വളര്‍ന്നു വരുന്നു എന്ന ഉറപ്പുള്ളതുകൊണ്ടാണ് കാനഡയും റഷ്യയും അമേരിക്കയും ചൈനയുമൊക്കെ ഇന്ത്യന്‍ സൗഹൃദം ആഗ്രഹിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (31 minutes ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (47 minutes ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (59 minutes ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (1 hour ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (1 hour ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (1 hour ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (2 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (2 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (2 hours ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (2 hours ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (3 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (3 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

Malayali Vartha Recommends