Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹമാസ് കമാന്‍ഡ് സെന്റര്‍ കണ്ടെത്തി;തെക്കന്‍ ഗാസ ശവപ്പറമ്പ് ഹമാസുകളെ തുടച്ചുനീക്കും,വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പാതിവഴിയില്‍ ഖത്തര്‍ ആശങ്കയില്‍,ഭൂഗര്‍ഭ ഓഫീസുകളുടെ വീഡിയോകള്‍ സൈന്യം പുറത്തുവിട്ടു,ഖാന്‍ യൂനിസില്‍ നിന്നും ആളുകളെ കൂട്ടത്തോടെ ഒഴിപ്പിക്കാന്‍ ഉത്തരവിട്ട് ഇസ്രായേല്‍

21 DECEMBER 2023 08:52 PM IST
മലയാളി വാര്‍ത്ത

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ഊര്‍ജിതമാകുന്നതിനിടെ ഗാസ സിറ്റിയിലെ പ്രധാന ഹമാസ് കമാന്‍ഡ് സെന്റര്‍ ഇസ്രായേല്‍ കണ്ടെത്തി.. ഗാസ മുനമ്പില്‍ ഉടനീളം ആയുധങ്ങളും തീവ്രവാദികളെയും സപ്ലൈ ചെയ്യാന്‍ ഹമാസ് ഉപയോഗിക്കുന്ന ഒരു വലിയ ഭൂഗര്‍ഭ ശൃംഖലയുടെ കേന്ദ്രം ആണ് ഇപ്പോള്‍ കണ്ടെത്തിയത് എന്ന് സൈന്യം അറിയിച്ചു. തുരങ്കങ്ങള്‍ നശിപ്പിക്കുകയാണ് ആക്രമണത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ഇസ്രായേല്‍ പറഞ്ഞു. ഹമാസിന്റെ ഉന്നത നേതാക്കള്‍ ഉപയോഗിച്ചിരുന്ന ഓഫീസുകളും തുരങ്കങ്ങളും എലിവേറ്ററുകളും തങ്ങള്‍ക്ക് കണ്ടെത്തിയതായി സൈനിക കമാന്‍ഡര്‍മാര്‍ അറിയിച്ചു .ഭൂഗര്‍ഭ ഓഫീസുകളുടെ വീഡിയോകള്‍ സൈന്യം പുറത്തുവിടുകയും ഹമാസിന്റെ സൈനിക കമാന്‍ഡര്‍ മുഹമ്മദ് ഡീഫിന്റെ വീല്‍ചെയര്‍ കണ്ടെത്തിയതായി അവകാശപ്പെടുകയും ചെയ്തു. സൈന്യം ഒരു വലിയ ഭൂഗര്‍ഭ സമുച്ചയം കണ്ടെത്തിയതായാണ് സൈന്യത്തിന്റെ മുഖ്യ വക്താവ് റിയര്‍ അഡ്മിന്‍ ഡാനിയല്‍ ഹഗാരി പറഞ്ഞത് . 'അടിയന്തര സമയങ്ങളിലും ഒക്‌ടോബര്‍ 7ലെ യുദ്ധത്തിന്റെ തുടക്കത്തിലും ഈ തുരങ്കത്തിലുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ സൗകര്യങ്ങള്‍ ഹമാസ് പതിവായി ഉപയോഗിച്ചിരുന്നു,' അദ്ദേഹം പറഞ്ഞു. തുരങ്കങ്ങള്‍ ഗാസയിലും പ്രധാന ആശുപത്രികളിലേക്കും വ്യാപിച്ചതായി അദ്ദേഹം പറഞ്ഞു.

ഗാസ സിറ്റി ഉള്‍പ്പെടെയുള്ള വടക്കന്‍ ഗാസയില്‍ ആഴ്ചകളായി ഹമാസ് പോരാളികളുമായി പോരാടുന്ന ഇസ്രായേല്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയാണെന്നും റിയര്‍ അഡ്മിന്‍ ഹഗാരി സൂചിപ്പിച്ചു. അവസാനമായി ശേഷിക്കുന്ന ഹമാസിന്റെ ശക്തികേന്ദ്രമായ തുഫയിലെ ഗാസ സിറ്റിയിലേക്ക് സൈന്യം നീങ്ങിയതായി അദ്ദേഹം പറഞ്ഞു. ഹമാസിന്റെ നേതാക്കള്‍ ഒളിച്ചിരിക്കുന്നതായി പറയുന്ന തെക്കന്‍ ഗാസയിലാണ് ഇപ്പോള്‍ ഇസ്രായേല്‍ സൈനിക പ്രചാരണം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്. 'ഞങ്ങള്‍ യുദ്ധം അവസാനം വരെ തുടരും. ഹമാസിനെ നശിപ്പിക്കുന്നത് വരെ, വിജയം വരെ ഇത് തുടരും,' ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വീഡിയോ പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായേല്‍ തടവിലാക്കിയ ഫലസ്തീനികള്‍ക്ക് പകരം ഹമാസുമായുള്ള താല്‍ക്കാലിക വെടിനിര്‍ത്തലും ഹമാസിന്റെ പുതിയ കരാറും ലക്ഷ്യമിട്ടുള്ള ചര്‍ച്ചകള്‍ക്കായി ഹമാസിന്റെ ഉന്നത നേതാവ് ഈജിപ്തിലെത്തിയപ്പോഴാണ് പുതിയ സെന്റര്‍ കണ്ടുപിടിച്ചതായുള്ള പ്രഖ്യാപനവും വന്നത്.

ഒക്ടോബറില്‍ 1,200 പേര്‍ കൊല്ലപ്പെടുകയും 240 പേരെ ബന്ദികളാക്കുകയും ചെയ്ത ഹമാസിന്റെ രക്തരൂക്ഷിതമായ അതിര്‍ത്തി കടന്നുള്ള ആക്രമണത്തിന് മറുപടിയായി ആരംഭിച്ച യുദ്ധം മുന്നോട്ട് പോകുമെന്ന് തന്നെ ഇസ്രായേല്‍ നേതാക്കള്‍ ഉറപ്പിച്ചു പറയുന്നു
ഈ ആക്രമണം വടക്കന്‍ ഗാസയുടെ ഭൂരിഭാഗവും തകര്‍ത്തു, ഏകദേശം 20,000 ഫലസ്തീനികളെ കൊന്നൊടുക്കി, ഏകദേശം 1.9 ദശലക്ഷം ആളുകളെ ഏകദേശം 85 ശതമാനം ആളുകള്‍ക്ക് താമസ സൗകര്യം നഷ്ടമായി . വ്യാപകമായ നാശവും കനത്ത സിവിലിയന്‍ മരണസംഖ്യയും ഉണ്ടായതോടെ വെടിനിര്‍ത്തലിനുള്ള ആവശ്യം അന്താരാഷ്ട്രതല്ലാത്തതില്‍ ഉയര്‍ന്നിട്ടുണ്ട്

ഇസ്രായേലിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ഗാസയിലെ സിവിലിയന്മാരെ സംരക്ഷിക്കാന്‍ കൂടുതല്‍ ശ്രമങ്ങള്‍ നടത്തണമെന്ന് ആവശ്യപ്പെടുന്നതിനൊപ്പം തന്നെ പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശത്തെയും പിന്തുണയ്ക്കുന്നുണ്ട് . എന്നാല്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ബുധനാഴ്ച ഇസ്രായേലിനോട് ആക്രമണം കുറയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ ഖാന്‍ യൂനിസില്‍ നിന്നും ആളുകളെ കൂട്ടത്തോടെ ഒഴിപ്പിക്കാന്‍ ഉത്തരവിട്ട് ഇസ്രായേല്‍. ഖാന്‍ യൂനിസ് നഗരത്തിന്റെ മധ്യതെക്കന്‍ ഭാഗങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കാനാണ് നീക്കം. ഈ മേഖലയുടെ 20 ശതമാനം പ്രദേശത്ത് നിന്നാണ് ആളുകളെ ഒഴിപ്പിക്കുക. വടക്കന്‍ ഗസ്സയിലെ ഇസ്രായേല്‍ ആക്രമണങ്ങളെ തുടര്‍ന്ന് വീടുപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്ന 1.41 ലക്ഷം പേര്‍ പ്രദേശത്ത് താമസിക്കുണ്ട്. ഇസ്രായേലിന്റെ ആക്രമണത്തിന് മുമ്പ് ഏകദേശം 1.11 ലക്ഷം പേരാണ് പ്രദേശത്ത് താമസിച്ചിരുന്നത്.

ബുധനാഴ്ചയാണ് ആളുകളെ ഒഴിപ്പിക്കണമെന്ന ഉത്തരവ് ഇസ്രായേല്‍ പുറപ്പെടുവിച്ചത്. ഗസ്സയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന യു.എന്‍ ഓഫീസാണ് ഇസ്രായേലിന്റെ ഉത്തരവ് സംബന്ധിച്ച് അറിയിപ്പ് നല്‍കിയത്. ആളുകളെ ഒഴിപ്പിക്കുകയാണെങ്കില്‍ അത് ഫലസ്തീനിലെ തെക്കന്‍ നഗരങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നും യു.എന്‍ ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു. ഗസ്സയിലെ ഇസ്രായേല്‍ അധിനിവേശത്തെ തുടര്‍ന്ന് ഫലസ്തീനികള്‍ കൂട്ടത്തോടെ തെക്കന്‍ നഗരങ്ങളിലേക്ക് കുടിയേറിയിരുന്നു. എന്തിനാണ് ഇസ്രായേല്‍ ആളുകളെ ഒഴിപ്പിക്കാന്‍ ഉത്തരവിട്ടത് എന്നതില്‍ ഇനിയും വ്യക്തത വന്നിട്ടില്ലെന്നും യു.എന്‍ ഏജന്‍സി അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (30 minutes ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (46 minutes ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (58 minutes ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (1 hour ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (1 hour ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (1 hour ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (2 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (2 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (2 hours ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (2 hours ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (3 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (3 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

Malayali Vartha Recommends