Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണ ദൃശ്യങ്ങള്‍ പുറത്ത്;വീഡിയോയില്‍ ഭീകരമായ കൊലപാതകങ്ങളും ലൈംഗികാതിക്രമണങ്ങളും,ഇതിന് പ്രതികാരം ചെയ്യാതെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് ഇസ്രയേല്‍ പ്രഖ്യാപനം,ഹമാസിനെ പോരാളികളെന്ന് വാഴ്ത്തുന്നവര്‍ ഇത് കാണാന്‍ ഐഡിഎഫിന്റെ ആഹ്വാനം,ജൂതരാഷ്ട്രത്തെ തൊടാന്‍ ഹമാസ് ഭയക്കുന്ന പണി കൊടുക്കും

21 DECEMBER 2023 09:02 PM IST
മലയാളി വാര്‍ത്ത

ഹമാസിനെതിരായ ഇസ്രയേല്‍ പോരാട്ടം തുടരുമ്പോള്‍ യുദ്ധത്തിന് വഴിവച്ച ഒക്‌ടോബര്‍ ഏഴിലെ നടുക്കുന്ന ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട് ഇസ്രയേല്‍ പോലീസ്. എന്തുകൊണ്ട് ഈ യുദ്ധം എന്ന് വിശദീകരിക്കുന്ന വീഡിയോദൃശ്യങ്ങളില്‍ പ്രകടമാകുന്നത് ഭീകരമായ കൊലപാതകങ്ങളുടെയും ലൈംഗികാതിക്രമണങ്ങളുടെയും വിവരങ്ങളാണ്. അന്താരാഷ്ട്ര പിന്തുണയുണ്ടെങ്കിലും ഇല്ലെങ്കിലും ഇതിനെല്ലാം പ്രതികാരം ചെയ്യാതെ അടങ്ങി ഇരിക്കില്ല എന്ന് തന്നെയാണ് ഇസ്രായേല്‍ പറയുന്നത്. 2023 ഡിസംബര്‍ 19 ന് വെസ്റ്റ് ബാങ്ക് പട്ടണമായ അഖ്‌റബയില്‍ രണ്ട് ഇസ്രായേലികളെ വെടിവെച്ചതിന് അറസ്റ്റ് ചെയ്ത ഒസാമ ബാനി ഫാദലിന്റെ വീട് IDF തകര്‍ത്തു.

ഓഗസ്റ്റില്‍ ഭീകരാക്രമണത്തില്‍ ഇസ്രായേലി പൗരന്മാരായ പിതാവിനെയും മകനെയും കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന ഫലസ്തീന്‍കാരന്റെ വെസ്റ്റ്ബാങ്കിലെ വീട് ആണ് ഇസ്രായേല്‍ പ്രതിരോധ സേന സൈനികര്‍ തകര്‍ത്തതായി സൈന്യം അറിയിച്ചത്. ഓഗസ്റ്റില്‍ ഷെയ് സിലാസ് നിഗ്രേക്കര്‍ (60), 28 കാരനായ മകന്‍ അവിയാദ് നിര്‍ എന്നിവരെ വെടിവച്ചുകൊന്ന സംഭവത്തില്‍ കഴിഞ്ഞ മാസം അറസ്റ്റിലായ ഒസാമ ബാനി ഫദലിന്റെ അഖ്‌റാബ പട്ടണത്തിലുള്ള വീട് ആണ് കഴിഞ്ഞ രാത്രിയില്‍ സൈന്യം നശിപ്പിച്ചത് . ഓഗസ്റ്റില്‍ നബ്ലസിന്റെ തെക്ക് ഭാഗത്തുള്ള ഹുവാര പട്ടണത്തിലെ കാര്‍ വാഷില്‍ ആണ് അഷ്‌ഡോദ് നിവാസികള്‍ കൊല്ലപ്പെട്ടത്. പട്ടണത്തിലേക്ക് ഇരച്ചുകയറിയ സൈന്യം ബാങ്ക് ഫാദലിന്റെ അപ്പാര്‍ട്ട്‌മെന്റ് വളയുകയും രാത്രിയില്‍ സ്‌ഫോടനം നടത്തുകയും ചെയ്തുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു.

ഹുവാരയില്‍ ആക്രമണം നടത്തിയ ഭീകരന്റെ അപ്പാര്‍ട്ട്‌മെന്റ് തകര്‍ത്തതായി സൈന്യം അറിയിച്ചു. പൊളിക്കുന്നതിനിടെ പലസ്തീന്‍ യുവാക്കളും സൈനികരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായി ഫലസ്തീന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വഫ റിപ്പോര്‍ട്ട് ചെയ്തു. 'സൈനികര്‍ സ്റ്റണ്‍ ഗ്രനേഡുകളും കണ്ണീര്‍ വാതക കാനിസ്റ്ററുകളും പ്രയോഗിച്ചു,' നിരവധി പേരെ അറസ്റ്റ് ചെയ്തതായി അതില്‍ പറയുന്നു. ഫലസ്തീനിയന്‍ വഫ വാര്‍ത്താ ഏജന്‍സി പറയുന്നതനുസരിച്ച്, സംഭവസ്ഥലത്ത് സൈനികര്‍ സ്റ്റണ്‍ ഗ്രനേഡുകളും ഗ്യാസ് ബോംബുകളും ആയി പ്രതിഷേധക്കാരുമായി ഏറ്റുമുട്ടി, 14 പേര്‍ക്ക് പരിക്കേറ്റു.

ചൊവ്വാഴ്ച രാത്രിയില്‍ അഖ്‌റബ പട്ടണത്തിലെ ബനി ഫദലിന്റെ അപ്പാര്‍ട്ട്‌മെന്റ് സൈന്യം തകര്‍ത്തതിന്റെ ദൃശ്യങ്ങള്‍ ഇസ്രായേല്‍ സൈന്യം പുറത്തുവിട്ടു. ഇസ്രായേലികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ആരോപിക്കുന്ന ഫലസ്തീനികളുടെ വീടുകള്‍ ഇസ്രായേല്‍ തകര്‍ക്കുന്നത് ഇപ്പോള്‍ പതിവായിട്ടുണ്ട് , കുട്ടികള്‍ ഉള്‍പ്പെടെയുള്ള ഹമാസ് പോരാളികളല്ലാത്തവരെ ഭവനരഹിതരാക്കുമെന്നതിനാല്‍ ഈ നയം യുദ്ധകുറ്റമാണെന്നു മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. ഈ പ്രദേശത്ത് ഇസ്രായേലികള്‍ക്കെതിരായ ആക്രമണങ്ങളും ഫലസ്തീന്‍ സമൂഹങ്ങള്‍ക്കെതിരായ ജൂത കുടിയേറ്റക്കാരുടെ ആക്രമണങ്ങളും വര്‍ദ്ധിച്ചിട്ടുണ്ട്.

ഗാസ മുനമ്പിലെ യുദ്ധം ആരംഭിച്ചതിനുശേഷം അവിടെ അക്രമം കൂടുതല്‍ രൂക്ഷമായിട്ടുണ്ട്...വെസ്റ്റ് ബാങ്കില്‍ 300ലധികം ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യവും കുടിയേറ്റക്കാരും ചേര്‍ന്ന് കൊല്ലപ്പെടുത്തി യെന്നു റാമല്ല ആസ്ഥാനമായുള്ള ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗാസ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം അധിനിവേശ വെസ്റ്റ് ബാങ്കില്‍ അക്രമം വര്‍ധിച്ചിട്ടുണ്ട് . സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചിരുന്ന തെക്കന്‍ ഗാസയിലെ റഫയിലെ പാര്‍പ്പിട കെട്ടിടങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. ഇസ്രായേല്‍ സൈന്യം നാബ്ലസില്‍ കഴിഞ്ഞ രാത്രി രൂക്ഷമായ ആക്രമണമാണ് നടത്തിയത്. സ്റ്റണ്‍ ഗ്രനേഡുകളും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പട്ടണത്തില്‍ നിന്നും രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തില്‍ ഒരു ബഹുനിലക്കെട്ടിടം തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.

ഇതിനിടെ വടക്കന്‍ ഗാസയിലെ അല്‍ഔദ ഹോസ്പിറ്റല്‍ ഇസ്രയേല്‍ സൈന്യം സൈനിക ബാരക്കാക്കി മാറ്റിയെന്ന് ഗാസയിലെ ആരോഗ്യ മന്ത്രാലയ വക്താവ് അഷ്‌റഫ് അല്‍ ഖുദ്ര പറഞ്ഞു. 80 മെഡിക്കല്‍ സ്റ്റാഫുകളും 40 രോഗികളും വീടുപേക്ഷിച്ച് പലായനം ചെയ്‌തെത്തിയ 120 പേര്‍ ഉള്‍പ്പെടെ 240 പേരെ ഇസ്രയേല്‍ സൈന്യം ആശുപത്രിയില്‍ തടഞ്ഞുവെച്ചിരിക്കുന്നതായാണ് പറയുന്നത്. ഫെസിലിറ്റി ഡയറക്ടര്‍ അഹമ്മദ് മുഹന്ന ഉള്‍പ്പെടെ ആറ് ആശുപത്രി ജീവനക്കാരെ ഇസ്രായേല്‍ സേന അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹമാസ് പോരാളികള്‍ അതിര്‍ത്തി കടന്ന് ആക്രമണം അഴിച്ചുവിടുകയും ഇസ്രായേലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും ചെയ്തതിന് ശേഷം ഹമാസിനെതിരായ ഇസ്രയേലിന്റെ പ്രതികാര കാമ്പെയ്‌നില്‍, ഗസ്സയില്‍ 19,453 പേരെങ്കിലും, കൊല്ലപ്പെട്ടതായി ഹമാസിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ കൂടുതലും കൂടുതലും സ്ത്രീകളും കുട്ടികളും ആണ്.

ഇസ്രയേല്‍ പട്ടിണിയെ യുദ്ധ ആയുധമാക്കുന്നതായാണ് ആരോപണം. ഇസ്രയേല്‍ ഗാസയ്ക്ക് ഭക്ഷണവും വെള്ളവും നിഷേധിക്കുന്നതായാണ് ആരോപണം ഉയരുന്നത്. ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഗാസയിലെ കാര്‍ഷിക മേഖല തുടച്ചുനീക്കിയതായും ആരോപണമുണ്ട്. എന്നാല്‍ ആരോപണം നിഷേധിച്ച് ഇസ്രയേല്‍ രംഗത്തെത്തി. പട്ടിണിക്ക് കാരണം ഹമാസ് ആണെന്നാണ് ഇസ്രയേല്‍ വാദം. വെള്ളവും ഭക്ഷണവും ഹമാസ് തുരങ്കങ്ങളിലേയ്ക്ക് മാറ്റുന്നുവെന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്. ഇസ്രയേല്‍ സാധാരണക്കാരെ ആക്രമിക്കരുതെന്ന ആവശ്യവുമായി ഇതിനിടെ അമേരിക്ക രംഗത്തെത്തി. ഹമാസ് കേന്ദ്രങ്ങള്‍ മാത്രം ആക്രമിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് യു എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ വ്യക്തമാക്കി. ഇതിനിടെ ഇസ്രയേലിനെതിരെ ഇറാനും രംഗത്ത് വന്നിട്ടുണ്ട്. ഇറാനിലെ 70 ശതമാനത്തിലധികം പെട്രോള്‍ സ്റ്റേഷനുകളിലെ സേവനങ്ങള്‍ തടസ്സപ്പെടുത്തിയ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്രായേലുമായി ബന്ധമുള്ള പ്രിഡേറ്ററി സ്പാരോ ആണെന്നാണ് ഇസ്രയേലിന്റെ അവകാശവാദം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (30 minutes ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (46 minutes ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (58 minutes ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (1 hour ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (1 hour ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (1 hour ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (2 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (2 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (2 hours ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (2 hours ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (3 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (3 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

Malayali Vartha Recommends