സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിലെ ഇറാന്‍ കോണ്‍സുലേറ്റിനു നേരെ ഇസ്രായേല്‍ ആക്രമണം; ആക്രമണത്തിൽ കെട്ടിടം പൂർണമായി തകര്‍ന്നു; മൂന്ന് സൈനികര്‍ ഉള്‍പ്പെടെ 7 പേര്‍ ആക്രമണത്തിൽ കൊല്ലപ്പെട്ടു
സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിലെ ഇറാന്‍ കോണ്‍സുലേറ്റിനു നേരെ ഇസ്രായേല്‍ ആക്രമണം. മൂന്ന് സൈനികര്‍ ഉള്‍പ്പെടെ 7 പേര്‍ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട എട്ടുപേരിൽ ഇറാനിയൻ റവല്യൂഷണറി ഗാർഡ് കോറിന്റെ മുതിർന്ന കമാൻഡറും ഉണ്ടെന്നാണ് വിവരം. ദമാസ്കസിലെ മാസ്സെയിലെ കോൺസുലേറ്റ് കെട്ടിടമാണ് ഇസ്രയേൽ ലക്ഷ്യമിട്ടതെന്നാണ് റിപ്പോർട്ട് .
ആക്രമണത്തിൽ കെട്ടിടം പൂർണമായി തകര്‍ന്നു. ഇറാൻ കമാൻഡർ മുഹമ്മദ് റേസ സഹേദിയുടെ മരണം രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് പുറത്തുവിട്ടത്. എന്നാൽ അംബാസഡർ ഹുസൈൻ അക്ബറി സുരക്ഷിതനാണെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇറാന്‍ ആക്രമണത്തെ അപലപിച്ച് രാജ്യങ്ങള്‍ രംഗത്ത് വന്നിരിക്കുകയാണ്. ഗസ്സയിലെ തോല്‍വിക്ക് ഇസ്രായേല്‍ നടത്തുന്ന ഇത്തരം പ്രതികരണങ്ങള്‍ക്ക് കനത്ത വില നല്‍കേണ്ടിവരുമെന്നാണ് അവർ ഒരേ സ്വരത്തിൽ പറയുന്നത് ദമസ്‌കസ് കോണ്‍സുലേറ്റില്‍ 9 പേര്‍ കൊല്ലപ്പെട്ടത്, ഇസ്രായേല്‍ പോര്‍വിമാനത്തില്‍ നിന്നയച്ച മിസൈലുകള്‍ പതിച്ചാണ് .
ഇറാന്‍ ശക്തമായ മുന്നറിയിപ്പ് നല്‍കി രംഗത്ത് വന്നിരിക്കുകയാണ്, അതായത് നയതന്ത്ര കേന്ദ്രത്തിനു നേരെ നടന്ന ആക്രമണത്തിന് ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഗസ്സ യദ്ധം വ്യാപിപ്പിക്കാനുള്ള ഇസ്രായേലിന്റെ ആസൂത്രിത നീക്കത്തിനോടനുബന്ധിച്ചാണ് കോണ്‍സുലേറ്റ് ആക്രമണമുണ്ടായതെന്ന് ഇറാന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha