ഭക്ഷണത്തിനായി കാറിന്റെ വാതില്‍ തുറക്കാന്‍ ശ്രമിക്കുന്ന കരടി

ഭക്ഷണത്തിനായി കാറിന്റെ വാതില്‍ തുറക്കാന്‍ ശ്രമിക്കുന്ന കരടിയെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഫ്‌ലോറിഡയില്‍ നിന്നുള്ളതാണ് വീഡിയോ. ഹൈവേ പോലീസ് വാഹനമാണ് കരടി തുറക്കാന്‍ ശ്രമിച്ചത്. ഫ്‌ലോറിഡ ഹൈവേ പട്രോള്‍ ടീം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുകയാണ്. കരടി തന്റെ വായും കൈകളും ഉപയോഗിച്ച് കാറിന്റെ ഡോര്‍ തുറക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം.എന്നാല്‍ ഡോര്‍ ലോക്ക് ആയിരുന്നതിനാല്‍ ശ്രമം ഫലം കണ്ടില്ല.
ഈ സംഭവത്തെ തുടര്‍ന്ന് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ കാറിന്റെ ഡോറുകള്‍ ലോക്ക് ചെയ്യാനും, ഭക്ഷ്യവസ്തുക്കള്‍ അകത്തില്ലെന്ന് ഉറപ്പുവരുത്താനും ഫ്‌ലോറിഡ വന്യജീവി വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവം രസകരമായി തോന്നാമെങ്കിലും, വന്യജീവികളുമായുള്ള ഏറ്റുമുട്ടല്‍ തടയാന്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടതിന്റെ പ്രാധാന്യം വീഡിയോ എടുത്തുകാണിക്കുന്നു. ഭക്ഷണം തേടിയെത്തിയ കരടി വാഹനങ്ങള്‍ക്കും വസ്തുവകകള്‍ക്കും നാശം വരുത്തിയ സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്.
https://www.facebook.com/Malayalivartha