സുപ്രധാന തീരുമാനം എടുക്കാന്‍ ഖത്തര്‍....മധ്യസ്ഥ ശ്രമങ്ങളില്‍ നിന്ന് ഖത്തര്‍ പിന്മാറിയേക്കുമെന്നാണ് സൂചന... ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനി ഇക്കാര്യം സൂചിപ്പിച്ചത്
ചെറിയ രാജ്യമാണെങ്കിലും ആഗോള തലത്തില്‍ അതുല്യമായ പങ്ക് വഹിക്കുന്ന രാജ്യമാണ് ഖത്തര്‍. ലോകത്തെ മിക്ക തര്‍ക്കങ്ങളിലും പരിഹാരം കാണാന്‍ ശ്രമിക്കുന്ന രാജ്യമാണിത്. ഇറാനും അമേരിക്കയും തമ്മില്‍ തടവുകാരെ കൈമാറുന്ന കരാറിലെത്തിയത് ഖത്തറിന്റെ ഇടപെടല്‍ മൂലമായിരുന്നു. അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തിന് സുഗമമായി മടങ്ങാന്‍ അവസരം ഒരുക്കിയതും ഖത്തര്‍ തന്നെ.
വെറും 4 ശതമാനം വോട്ടിന്റെ വ്യത്യാസം; മുസ്ലിം ലീഗിന് ഈസി വാക്കോവര്‍ ഉണ്ടാകില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍വെറും 4 ശതമാനം വോട്ടിന്റെ വ്യത്യാസം; മുസ്ലിം ലീഗിന് ഈസി വാക്കോവര്‍ ഉണ്ടാകില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍ആഫ്രിക്കന്‍ രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളിലും പരിഹാരം കാണുന്നതില്‍ മുഖ്യ പങ്കാണ് ഖത്തറിനുള്ളത്. റഷ്യയും യുക്രൈനും തമ്മിലുള്ള തടവുകാരെ കൈമാറാന്‍ തയ്യാറായതും ഖത്തറിന്റെ ഇടപെടലിലൂടെയാണ്. ഇസ്രായേല്‍-പലസ്തീന്‍ യുദ്ധത്തിന് പരിഹാരം കാണാന്‍ ഏറെ നാളായി ഖത്തര്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല. ഈ സാഹചര്യത്തില്‍ സുപ്രധാന തീരുമാനം ഖത്തര്‍ എടുക്കാന്‍ പോകുന്നു എന്നാണ് വിവരം.
ഖത്തര്‍, ഈജിപ്ത്, അമേരിക്ക എന്നീ രാജ്യങ്ങളാണ് പലസ്തീന്‍-ഇസ്രായേല്‍ തര്‍ക്ക പരിഹാരത്തിന് ശ്രമിക്കുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഖത്തറിന്റെ ശ്രമങ്ങള്‍. പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ആക്രമണം നിര്‍ത്തണമെന്ന ഖത്തറിന്റെ ആവശ്യം ഇതുവരെ ഇസ്രായേല്‍ അംഗീകരിച്ചിട്ടുമില്ല.അതിനിടെ, ഖത്തറിനെതിരെ കടുത്ത വിമര്‍ശനവുമായി അമേരിക്കയിലെ ചില നേതാക്കള്‍ രംഗത്തുവന്നു. ഖത്തര്‍ ഹമാസിനെ സഹായിക്കുന്നു എന്ന ആരോപണമാണ് ചിലര്‍ ഉന്നയിച്ചത്. ഇക്കാര്യം ഖത്തര്‍ നിഷേധിച്ചു. ഖത്തറുമായുള്ള ബന്ധം അമേരിക്ക പുനഃപ്പരിശോധിക്കണം എന്ന് ഡെമോക്രാറ്റിക് എംപി സ്റ്റെനി ഹോയര്‍ ആവശ്യപ്പെട്ടതും വിവാദമായി.
ഈ സാഹചര്യത്തില്‍ മധ്യസ്ഥ ശ്രമങ്ങളില്‍ നിന്ന് ഖത്തര്‍ പിന്മാറിയേക്കുമെന്നാണ് സൂചന. ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനി ഇക്കാര്യം സൂചിപ്പിച്ചു. സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങള്‍ ചിലര്‍ ദുരുപയോഗം ചെയ്യുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. മധ്യസ്ഥന്റെ റോള്‍ ഖത്തര്‍ പുനഃപ്പരിശോധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഖത്തര്‍ പിന്മാറിയാല്‍ വലിയ തിരിച്ചടി അമേരിക്കക്ക് കൂടിയാകും. കാരണം പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക താവളം ഖത്തറിലാണ്. 10000ത്തോളം അമേരിക്കന്‍ സൈനികരാണ് ഇവിടെ തമ്പടിച്ചിട്ടുള്ളത്. പശ്ചിമേഷ്യയല്‍ അമേരിക്ക നടത്തുന്ന പല നീക്കങ്ങള്‍ക്കും അല്‍ ഉദൈദിലെ ഈ താവളം വഹിക്കുന്ന പങ്ക് ചെറുതല്ല.അതേസമയം, ഖത്തറിലെ രാഷ്ട്രീയകാര്യ ഓഫീസ് ഹമാസ് പൂട്ടിയേക്കുമെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. മറ്റേതെങ്കിലും രാജ്യത്തേക്ക് മാറ്റാനാണ് സാധ്യത. അമേരിക്കയിലെ ചില നേതാക്കളില്‍ ഖത്തറില്‍ ചെലുത്തുന്ന സമ്മര്‍ദ്ദമാണ് ഹമാസിനെ ഓഫീസ് മാറ്റാന്‍ പ്രേരിപ്പിക്കുന്നതത്രെ. ഹമാസ് ഓഫീസ് മാറ്റുകയും ഖത്തര്‍ മധ്യസ്ഥതയില്‍ നിന്ന് പിന്മാറുകയും ചെയ്താല്‍ അമേരിക്കക്കും ഇസ്രായേലിനും തിരിച്ചടിയാകും. ഹമാസിന്റെ കൈവശമുള്ള ഇസ്രായേലി ബന്ദികളുടെ മോചനം പ്രതിസന്ധിയിലായേക്കും.
ഇസ്രായേലില്‍ നെതന്യാഹു സര്‍ക്കാരിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ച് ആയിരങ്ങള്‍. നെതന്യാഹു സര്‍ക്കാരിനെ പുറത്താക്കി പുതിയ തെരഞ്ഞെടുപ്പ് നടത്തുക, ബന്ദികളെ തിരികെ എത്തിക്കാന്‍ സര്‍ക്കാര്‍ പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ശനിയാഴ്ച ഇസ്രായേലിലെ തെല്‍ അവീവില്‍ ജനം പ്രതിഷേധിച്ചത്.
133 ഇസ്രായേലികള്‍ ഹമാസ് തടവിലുണ്ടെന്നാണ് കണക്കുകളെന്നും ഇവരെ മോചിപ്പിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഗസ്സയിലെ ഇസ്രായേല്‍ ആക്രമണം ഏഴ് മാസം പിന്നിടുമ്പോഴും ബന്ദികളെ മോചിപ്പിക്കാന്‍ ഇസ്രായേല്‍ ശ്രമിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. ഇതിന് മുമ്പും ഇസ്രായേല്‍ സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ ജനങ്ങള്‍ തെരുവിലിറങ്ങിയിട്ടുണ്ട്.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭരണത്തില്‍ ഇസ്രായേല്‍ ജനതയ്ക്ക് കടുത്ത അതൃപ്തിയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ പ്രതിഷേധങ്ങള്‍. ഒക്ടോബര്‍ ഏഴിന് ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണം നെതന്യാഹു സര്‍ക്കാരിന്റെ സുരക്ഷാ വീഴ്ചയാണെന്നാണ് ഭൂരിപക്ഷം ജനതയും കുറ്റപ്പെടുത്തുന്നതെന്ന സര്‍വ്വേ ഫലവും പുറത്തുവന്നിരുന്നു. നീണ്ട കാലം ഇസ്രായേല്‍ പ്രധാനമന്ത്രിയായി തുടരുന്ന നെതന്യാഹു ഇനിയൊരു തെരഞ്ഞെടുപ്പ് നടന്നാല്‍ തോല്‍ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷ സാധ്യതയും ഇരു രാജ്യങ്ങളും തമ്മിലുള്ള തിരിച്ചടികളും ആഗോള തലത്തില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇതിനിടയില്‍ ബന്ദികളുടെ മോചന വിഷയത്തില്‍ നിന്നും ഇസ്രായേല്‍ വ്യതിചലിച്ചു പോകുമോ എന്നും സമയം അതിക്രമിച്ചതായുമാണ് ബന്ധുക്കളുടെ ആശങ്കയെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തവരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രായേല്‍ പ്രധാനമന്ത്രിയായി തുടരാന്‍ നെതന്യാഹു യോഗ്യനല്ലെന്ന് ഇസ്രായേല്‍ പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡും പറഞ്ഞിരുന്നു. അതേസമയം തെരഞ്ഞെടുപ്പിന്റെ ആവശ്യമില്ലെന്നും ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം തുടരുമെന്നുമുള്ള നിലപാടിലാണ് നെതന്യാഹു. ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 34000 കവിഞ്ഞു.
https://www.facebook.com/Malayalivartha