Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

ഒക്ടോബർ 7ന് ഹമാസ് നടത്തിയ ആക്രമണം...ഇന്റലിജൻസ് വീഴ്ചയുടെ ഉത്തരവാദിത്തമേറ്റ് ഇസ്രയേൽ, മിലിറ്ററി ഇന്റലിജൻസ് മേധാവി മേജർ ജനറൽ ആഹറോൺ ഹലീവ രാജിവച്ചു...ആക്രമണം മുൻകൂട്ടി അറിയാനും തടയാനും കഴിഞ്ഞില്ല...

23 APRIL 2024 12:55 PM IST
മലയാളി വാര്‍ത്ത

More Stories...

പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചതായി ഇറാന്‍

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...

ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ...ഗസ്സയിലെ അതിക്രമത്തിന് മുന്നിൽ ലോകരാജ്യങ്ങൾ നിഷ്ക്രിയരായി നിൽക്കരുത്...

വാക്സീൻ ഉപയോഗിച്ചത് മൂലം ആരെങ്കിലും മരിച്ചതായി കണ്ടെത്തിയാൽ നഷ്ടപരിഹാരം നൽകണം; കൊവീഷീൽഡ് വാക്സീന്‍റെ പാർശ്വഫലങ്ങൾ വിദഗ്ധ സംഘത്തെ നിയോഗിച്ച് പഠിക്കണമെന്നാവശ്യപ്പെട്ട് ഹർജി...

എല്ലാ മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര ധാരണകളും ലംഘിച്ച് ഹമാസിന്റെ പതനം ഉറപ്പിക്കാന്‍, ഗാസയിൽ നടത്തുന്ന യുദ്ധത്തില്‍ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി കൊളംബിയ...

ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തില്‍ ഇസ്രയേല്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് നേരിട്ടത്. ഓപ്പറേഷന്‍ അല്‍ അഖ്സ ഫ്ളഡ് എന്ന പേരില്‍ യുദ്ധം പ്രഖ്യാപിച്ച് 20 മിനിറ്റനകം ഗാസ മുനമ്പില്‍നിന്ന് 5000-ഓളം റോക്കറ്റുകള്‍ ഇസ്രയേലിലേക്ക് തൊടുത്തുവിട്ടു. കുറഞ്ഞ സമയത്തിനുള്ളില്‍ അനേകം റോക്കറ്റുകള്‍ വിക്ഷേപിച്ചാണ് അയണ്‍ ഡോം എന്ന വ്യോമപ്രതിരോധ സംവിധാനത്തെ ഹമാസ് കീഴടക്കിയത്. ഒരേസമയം നിരവധി ലക്ഷ്യങ്ങളെ തടസ്സപ്പെടുത്തുന്നത് അയണ്‍ ഡോം സംവിധാനത്തിന് ബുദ്ധിമുട്ടുണ്ടാക്കി. ഹമാസ് അവരുടെ തന്ത്രത്തില്‍ വലിയ തോതില്‍ വിജയിച്ചു. എല്ലാ പ്രതിരോധ മാര്‍ഗങ്ങളും മറികടന്ന് കരമാര്‍ഗവും അവര്‍ ഇസ്രയേലിലേക്ക് ഇരച്ചുകയറി. ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ 1400-ല്‍ അധികം ഇസ്രയേലികള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

 

ഹമാസിന്റെ നീക്കങ്ങള്‍ മുന്‍കൂട്ടി അറിയുന്നതില്‍ രഹസ്യം ചോര്‍ത്തുന്നതില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ വിദഗ്ദ്ധരെന്ന് കേള്‍വികേട്ട ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വീഴ്ച സംഭവിച്ചു. പ്രത്യേകിച്ചും മൊസാദിന്. ഇത് എങ്ങനെ സംഭവിച്ചുവെന്ന് ഞങ്ങള്‍ക്ക് അറിയില്ലെന്നാണ് ഇസ്രയേലി ഉദ്യോഗസ്ഥര്‍ ഇതിനോട് ആ സമയത്ത് പ്രതികരിച്ചിരുന്നത്. കുറച്ച ദിവസങ്ങൾ കഴിഞ്ഞു അവസാനിക്കുമെന്ന് കരുതിയ യുദ്ധം . ഇപ്പോൾ മാസങ്ങൾ കഴിഞ്ഞിട്ടും നീണ്ടു പോവുകയാണ് . നീണ്ടു പോവുക മാത്രമല്ല കൂടുതൽ രാജ്യങ്ങളും ഇതിന്റെ ഭാഗമായി കൊണ്ട് ഇരിക്കുകയാണ് .ഇപ്പോൾ ഒക്ടോബർ 7ന് ഹമാസ് നടത്തിയ മിന്നലാക്രമണവുമായി ബന്ധപ്പെട്ട ഇന്റലിജൻസ് വീഴ്ചയുടെ ഉത്തരവാദിത്തമേറ്റ് ഇസ്രയേൽ മിലിറ്ററി ഇന്റലിജൻസ് മേധാവി മേജർ ജനറൽ ആഹറോൺ ഹലീവ രാജിവച്ചു. ഇപ്പോഴത്തെ നിലയിലേക്ക് ലോകത്തെ എത്തിച്ചത് ഈ മിന്നലാക്രമം തടയുന്നതിൽ സംഭവിച്ച വീഴ്‌ച്ചയായിരുന്നു.ആക്രമണം മുൻകൂട്ടി അറിയാനും തടയാനും കഴിഞ്ഞില്ലെന്ന് ഹലീവ രാജിക്കത്തിൽ വ്യക്തമാക്കി.

പിൻഗാമിയെ നിയോഗിക്കും വരെ അദ്ദേഹം പദവിയിൽ തുടരും. ഉന്നത സൈനികപദവികളിൽനിന്നും വരും ദിവസങ്ങളിൽ കൂടുതൽ രാജിയുണ്ടാകുമെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒക്ടോബർ 7നു പുലർച്ചെ തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ 1200 പേരാണു കൊല്ലപ്പെട്ടത്. 250 പേരെ ബന്ദികളാക്കുകയും ചെയ്തു.സംഭവത്തിന്റെ ഉത്തരവാദിത്തമേറ്റ് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണു സൈനിക മേധാവിയുടെ രാജി. ഇത് രാഷ്ട്രീയമായി നെതന്യാഹുവിനെയും വെട്ടിലാക്കുന്നതാണ്. അതിനിടെ ഇറാൻ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണത്തിന് മറുപടിയായി ഇസ്രയേൽ ഇറാനിൽ ആക്രമണം നടത്തിയിരുന്നു.മധ്യ ഇസ്ഫഹാൻ പ്രവിശ്യയിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്.പലസ്തീന്‍ ഗ്രൂപ്പുകള്‍ക്കുള്ളിലും ലെബനനിലും സിറിയയിലും മറ്റ് അറബ് രാജ്യങ്ങളിലും മൊസാദിന് രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ചാരന്മാരും ഏജന്റുമാരുമുണ്ട്.

 

മുന്‍കാലങ്ങളില്‍, ഇസ്രയേലിനെതിരായ നീക്കങ്ങള്‍ കൃത്യമായി മണത്തറിഞ്ഞ് പ്രതിരോധിക്കുകയും കൊലപാതകങ്ങള്‍ ഉള്‍പ്പെടെ നടപ്പിലാക്കുകയും അവര്‍ ചെയ്തിട്ടുണ്ട്. അതീവസുരക്ഷ ഉറപ്പാക്കുന്ന കമ്പിവേലികള്‍ ഏറെ മുമ്പ് തന്നെ ഗാസ അതിര്‍ത്തിയില്‍ ഇസ്രയേല്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. ആഴത്തില്‍ ഉറപ്പിച്ച ഈ വേലികളില്‍ സൂക്ഷ്മനിരീക്ഷണത്തിനായി ക്യാമറകള്‍ ഉള്‍പ്പെടെ സംവിധാനങ്ങളുമുണ്ടായിരുന്നു. എന്നാല്‍, ബുള്‍ഡോസറുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് ഇവ തകര്‍ത്തായിരുന്നു ഹമാസിന്റെ ആക്രണം. ഒപ്പം കടല്‍ വഴി പാരാഗ്ലൈഡര്‍ ഉപയോഗിച്ച് ഇസ്രയേലിലേക്ക് പ്രവേശിക്കുകയോ ചെയ്തു. ഇസ്രയേലികളുടെ മൂക്കിന് താഴെ ആയിരക്കണക്കിന് റോക്കറ്റുകള്‍ സംഭരിക്കുകയും വര്‍ഷങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്തിട്ടും അത് മുന്‍കൂട്ടി അറിയാന്‍ മൊസാദിന് സാധിച്ചില്ല എന്നത് അവരുടെ വലിയ വീഴ്ചയായി. പക്ഷേ, ഇത് അവരുടെ ആദ്യത്തെ പരാജയമല്ലായിരുന്നു. എണ്ണമറ്റ വിജയങ്ങളുടെ പേരില്‍ വാഴ്ത്തിപ്പാടുമ്പോഴും പരാജങ്ങളും വിവാദങ്ങളും മൊസാദിനേയും വേട്ടയാടിയിട്ടുണ്ട്.

 

കൃത്യതയും കണിശതയും കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച ഒരുപിടി രഹസ്യ നടപടികളുടെ പേരിലാണ് മൊസാദ് എന്നും ഓര്‍മിക്കപ്പെടുന്നത്.എന്നാൽ ഒക്ടോബർ ഏഴിന് വലിയ വീഴ്ച തന്നെയാണ് സംഭവിച്ചത് . ഇപ്പോഴും യുദ്ധം തുടർന്ന് കൊണ്ടേ ഇരിക്കുകയാണ്.ഇപ്പോഴിതാ ഇറാനും ഇസ്രയേലും തമ്മില്‍ സംഘര്‍ഷം രൂക്ഷമായിരിക്കുന്നതിനിടെ ഇസ്രയേല്‍ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ റോക്കറ്റാക്രമണം നടത്തി ഹിസ്ബുല്ല. വടക്കന്‍ ഇസ്രയേലിലെ സൈനിക ആസ്ഥാനത്തിനു നേരെയാണ് ഹിസ്ബുല്ല ആക്രമണം നടത്തിയത്. ഇറാന്‍ പിന്തുണയോടെ ലെബനന്‍ ആസ്ഥാനമായാണ് ഹിസ്ബുല്ല പ്രവര്‍ത്തിക്കുന്നത്. ഇസ്രയേല്‍ സൈനിക കേന്ദ്രത്തിനു നേരെ നിരവധി മിസൈലുകള്‍ തൊടുത്തുവെന്ന് ഹിസ്ബുല്ല സ്ഥിരീകരിച്ചു. തെക്കന്‍ ലെബനനിലെ ഗ്രാമങ്ങളില്‍ ഇസ്രയേല്‍ കടന്നുകയറ്റം നടത്തിയതിനു തിരിച്ചടിയായാണ് ഹിസ്ബുല്ലയുടെ ആക്രമണമെന്ന് പ്രാദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലെബനനില്‍നിന്ന് മുപ്പത്തിയഞ്ചോളം റോക്കറ്റുകള്‍ തൊടുത്തുവെന്നും ആക്രമണത്തില്‍ ആളപായമൊന്നും ഇല്ലെന്നും ഇസ്രയേല്‍ അറിയിച്ചു. ശക്തമായ തിരിച്ചടി നല്‍കിയെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.

ആക്രമണങ്ങളില്‍ ഇതുവരെ ലെബനനില്‍ 376 പേരും ഇസ്രയേലില്‍ 10 സൈനികരും എട്ട് നാട്ടുകാരും കൊല്ലപ്പെട്ടു. സിറിയയിലെ ഡമാസ്‌കസിലുള്ള ഇറാന്റെ എംബസിക്കു നേരെ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതോടെയാണ് മേഖലയില്‍ സംഘര്‍ഷം രൂക്ഷമായത്. ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ വ്യക്തമാക്കുകയും ആക്രമണം നടത്തുകയും ചെയ്തു. ഇതിന്റെ ചുവടുപിടിച്ചാണ് ലെബനനില്‍നിന്ന് ഹിസ്ബുല്ല ഇസ്രയേലിനെ ലക്ഷ്യം വച്ച് നീക്കം നടത്തുന്നത്.ഗസ്സയിൽ കഴിഞ്ഞ 24 മണിക്കൂറിൽ ഇസ്രയേൽ ആക്രമണത്തിൽ 54 പേർ കൊല്ലപ്പെട്ടു. 104 പേർക്കു പരുക്കേറ്റു. ഒക്ടോബർ 7നുശേഷം ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീൻകാരുടെ എണ്ണം 34,151 ആയി ഉയർന്നു. 77,084 പേർക്കു പരുക്കേറ്റു.കഴിഞ്ഞ ദിവസം ഖാൻ യൂനിസിലെ നാസർ ഹോസ്പിറ്റലിലെ കൂട്ടക്കുഴിമാടത്തിൽനിന്നു കണ്ടെടുത്ത മൃതദേഹങ്ങളുടെ എണ്ണം 283 ആയി. കഴിഞ്ഞ മാസം ഇസ്രയേൽ സൈന്യം ആശുപത്രിയിൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരാണിവർ.

 

ജറുസലമിൽ ഇന്നലെ രാവിലെ നടപ്പാതയിലേക്ക് കാറോടിച്ചു കയറ്റി 3 ഇസ്രയേലുകാരെ പരുക്കേൽപിച്ച സംഭവത്തിൽ 2 ഫലസ്തീൻ യുവാക്കൾ അറസ്റ്റിലായി.അതേസമയം, കൊളംബിയ സർവകലാശാലയുടെ ന്യൂയോർക്ക് സിറ്റി ക്യാംപസിൽ സർവകലാശാല പ്രസിഡന്റിനെതിരായ വിദ്യാർത്ഥികളുടെ പ്രതിഷേധം 4 ദിവസം പിന്നിട്ടതോടെ ക്ലാസുകൾ ഓൺലൈനാക്കി. വ്യാഴാഴ്ച ഫലസ്തീൻ അനുകൂല പ്രകടനം നടത്തിയ നൂറിലേറെ വിദ്യാർത്ഥികളെ ക്യാംപസിൽ കടന്ന് പൊലീസ് അറസ്റ്റ് ചെയ്തതിനെതിരെയാണു സമരം. പ്രസിഡന്റ് മിനോഷ് ഷഫീഖിന്റെ ഉത്തരവിനെത്തുടർന്നായിരുന്നു പൊലീസ് നടപടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാണ്ടിക്കാട് യുവാവിനെ തോട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (2 hours ago)

പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചതായി ഇറാന്‍  (2 hours ago)

പെരുമ്പെട്ടിയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (3 hours ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗതാഗത വകുപ്പ്  (3 hours ago)

തന്നെ വഞ്ചിച്ച സൈനികന് എട്ടിന്റെ പണിയാണ് കാമുകിയായിരുന്ന യുവതി നല്‍കിയത്  (3 hours ago)

അമിത് ഷായുടെ വ്യാജ വീഡിയോ കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍  (3 hours ago)

അതീവ ജാഗ്രത! അടുത്ത 3 മണിക്കൂറിൽ കൊടും മഴയെന്ന്... തീരത്ത് റെഡ് അലർട്ട്! ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു  (3 hours ago)

കേരളത്തിന് ആപായമണി.. കടലിൽ ഭയാനക ചുഴലി? കടലാക്രമണ സാധ്യത! കടുത്ത മുന്നറിയിപ്പുമായി INCOIS  (3 hours ago)

മേയറെ തള്ളി ബസ് കണ്ടക്ടർ.. നിർണായക മൊഴി പുറത്ത്! പന്ത് യദുവിന്റെ കോർട്ടിൽ.. വടി വെട്ടി ​ഗണേഷും...  (3 hours ago)

രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാക്കി തെലങ്കാന പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു  (4 hours ago)

സംസ്ഥാനത്ത് കെ.എസ്.ഇ.ബി മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി  (4 hours ago)

പനമ്പിള്ളിനഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്  (5 hours ago)

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (9 hours ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (9 hours ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (9 hours ago)

Malayali Vartha Recommends