പശ്ചിമേഷ്യ സംഘർഷ ഭീതിയിൽ; ആയുധങ്ങൾ കൊണ്ടുപോകുന്ന റഷ്യയുടെ ജെലിക്സ് എയർലൈൻസ് വിമാനം തെഹ്റാനിൽ:- ഇസ്രയേലിനെതിരെ ഇറാന്റെയും ഹിസ്ബുള്ളയുടെയും ആക്രമണം ഇന്ന് മുതല്‍ ആരംഭിക്കുമെന്ന് സൂചന...
ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷനായിരുന്ന ഇസ്മായിൽ ഹണി കൊല്ലപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യ വലിയ സംഘർഷ ഭീതിയിലാണ്. ഇസ്രയേലിനെതിരെ ഇറാന്റെയും ഹിസ്ബുള്ളയുടെയും ആക്രമണം ഇന്ന് മുതല്‍ ആരംഭിക്കുമെന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ജി 7 രാജ്യങ്ങളില്‍ നിന്നുള്ള തന്റെ എതിരാളികള്‍ക്ക് മുന്നറിയിപ്പ് നാക്കിയത്. ഇസ്രയേല്‍ മണ്ണിലെ ആക്രമണം തടയാന്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിന് ഇറാനില്‍ മുന്‍കരുതല്‍ ആക്രമണത്തിന് അനുമതി നല്‍കുമെന്ന് ഇസ്രയേലിലെ പ്രമുഖ ദിനപത്രമായ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
പ്രതിരോധമന്ത്രി യോവ് ഗാലന്റും ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ഹെര്‍സി ഹലേവിയും പങ്കെടുത്ത നെതന്യാഹു വിളിച്ച യോഗത്തില്‍ ഇസ്രയേലിലെ പ്രമുഖ രഹസ്യാന്വേഷണ ഏജന്‍സികളായ മൊസാദും ഷിന്‍ ബെറ്റും അവരുടെ തലവന്‍മാരായ ഡേവിഡ് ബാര്‍ണിയ, റോണന്‍ ബാര്‍ എന്നിവരും പങ്കെടുത്തതായി റിപ്പോര്‍ട്ടുണ്ട്. ടെഹ്‌റാന്‍ ആക്രമണത്തിന് തയാറെടുക്കുന്നതിന് ശക്തമായ തെളിവുകള്‍ ലഭിച്ചാല്‍ ഇറാനെ തടയാന്‍ മുന്‍കൂര്‍ ആക്രമണം നടത്തുന്നത് ഇസ്രയേല്‍ പരിഗണിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്നലെ സുരക്ഷാമേധാവികളുമായുള്ള യോഗത്തിനുശേഷം പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ ഹനിയ്യയുടെ കൊലപാതകത്തിന് തിരിച്ചടിക്കുമെന്ന് ഇറാനും തങ്ങളുടെ മുതിർന്ന കമാൻഡറെ വധിച്ചതിന് വലിയ തിരിച്ചടി നൽകുമെന്ന് ഹിസ്ബുല്ലയും ഇസ്രായേലിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹിസ്ബുല്ലയുടെ മുതിർന്ന സൈനിക കമാൻഡർ ഫുവാദ് ഷുക്കൂറിനെ ഇസ്രായേൽ കൊലപ്പെടുത്തി 24 മണിക്കൂറുകള്‍ക്കുള്ളിലാണ് ഹനിയ്യയുടെ കൊലപാതകവും സംഭവിക്കുന്നത്. ഏത് നിമിഷവും ഇറാനും ഹിസ്ബുല്ലയും തിരിച്ചടിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ആയുധങ്ങൾ കൊണ്ടുപോകുന്ന റഷ്യയുടെ ജെലിക്സ് എയർലൈൻസിന്റെ വിമാനം കഴിഞ്ഞ ദിവസം തെഹ്റാനിൽ എത്തിയിട്ടുണ്ട്.
ഇറാന് ആവശ്യമായ ആയുധങ്ങളുമായാണ് വിമാനം എത്തിയിട്ടുള്ളതെന്ന് യുദ്ധകാര്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇറാനുമായും ഹമാസുമായും വളരെ അടുത്ത ബന്ധമാണ് റഷ്യക്കുള്ളത്. ഹനിയ്യയുടെ കൊലപാതകത്തെ റഷ്യ കടുത്ത ഭാഷയിൽ അപലപിച്ചിരുന്നു. ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത രാഷ്ട്രീയ കൊലപാതകമാണെന്ന് റഷ്യൻ വിദേശകാര്യ സഹമന്ത്രി മിഖായേൽ ബോഗ്ദനോവ് വിശേഷിപ്പിച്ചത്. കൊലപാതകം കൂടുതൽ സംഘർഷാവസ്ഥയിലേക്ക് നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
സംഘർഷം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ ഇസ്രായേലിന് കൂടുതൽ സൈനിക സഹായവുമായി അമേരിക്കയും രംഗത്തുവന്നിട്ടുണ്ട്. സൈനികരെയും മിസൈൽ പ്രതിരോധ കപ്പലുകളും യുദ്ധ വിമാനങ്ങളും അയയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. ങ്ങൾ അതീവ ജാഗ്രതയിലാണെന്ന് ഇസ്രായേൽ സൈന്യം വെളിപ്പെടുത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തെ ചെറുക്കാൻ അന്താരാഷ്ട്ര സഖ്യം രൂപീകരിക്കാനുള്ള ശ്രമവും ഇസ്രായേൽ നടത്തുന്നുണ്ട്. ഏപ്രിലിൽ ഡമാസ്കസിലെ കോൺസുലേറ്റ് ആക്രമിച്ചതിന് ഇറാൻ തിരിച്ചടി നൽകിയിരുന്നു. അന്ന് അമേരിക്കയുടെയും ബ്രിട്ടന്റെയും ഫ്രാൻസിന്റെയും സഹായത്തോടെയാണ് മിസൈലുകൾ തടയാൻ സാധിച്ചതെന്ന് ഇസ്രായേൽ അറിയിച്ചിരുന്നു. 300ഓളം മിസൈലുകളും റോക്കറ്റുകളുമാണ് ഇറാൻ ഇസ്രായേലിന് നേരെ അയച്ചത്. ഇതിൽ ഭൂരിഭാഗവും പ്രതിരോധിക്കാൻ സാധിച്ചിരുന്നു. തിരിച്ചടിയുണ്ടാകുമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ഇസ്രായേലിലെ ജനങ്ങൾ വലിയ ആശങ്കയിലാണ് കഴിയുന്നതെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
ഹിസ്ബുല്ലയും ഹൂതികളും ഹമാസും ചേര്‍ന്നുള്ള സംയുക്ത പ്രത്യാക്രമണ സാധ്യതയും ഇസ്രായേല്‍ പ്രതീക്ഷിക്കുന്നുണ്ട്. നെതന്യാഹു ഉള്‍പ്പെടെയുള്ള നേതാക്കളുടെ സുരക്ഷയ്ക്കായി ഭൂഗര്‍ഭ അറകള്‍ ഒരുക്കിയതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെല്‍ അവീവില്‍ ഉള്‍പ്പെടെ ജി.പി.എസ് സംവിധാനത്തിനു വരെ വിലക്ക് ഏര്‍പ്പെടുത്തി. ഹിസ്ബുല്ലയുടെ ആക്രമണം ഉണ്ടായാല്‍ ഇസ്രയേല്‍ കനത്ത രീതിയില്‍ തിരിച്ചടിക്കുമെന്നും വിലയിരുത്തലുണ്ട്. പ്രതിരോധ സഹായവും പിന്തുണയും വേണമെന്ന് അമേരിക്കയോടും യൂറോപ്യന്‍ രാജ്യങ്ങളോടും ഇസ്രായേല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha