ഒളിമ്പിക്‌സ് കഴിഞ്ഞു; ഇനി ആഞ്ഞടിക്കുമെന്ന് ഇറാന്‍ !അമേരിക്കന്‍ പടക്കോപ്പുകള്‍ ഇസ്രായേലിലേക്ക്
ഇറാന്റെ ഭീഷണി നിലനില്‍ക്കെ മിഡില്‍ ഈസ്റ്റിലേക്ക് ഗൈഡഡ് മിസൈല്‍ അന്തര്‍വാഹിനി വിന്യസിക്കാന്‍ യുഎസ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇറാന്‍ ഇസ്രയേലിനെ ആക്രമിച്ചേക്കും എന്നാണ് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്രയേലിനെ നേരിട്ട് ആക്രമിക്കുന്നതില്‍ നിന്നും ഇറാന്‍ പിന്തിരിഞ്ഞേക്കും എന്നുള്ളതിന് നേര്‍വിപരീതമാണ് ഇപ്പോഴുള്ള റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തിരിച്ചടിക്കുള്ള നീക്കം ഇറാന്‍ തല്‍ക്കാലം ഉപേക്ഷിച്ചുവെന്ന അഭ്യൂഹങ്ങള്‍ വന്നിരുന്നു; എന്നാല്‍ പുതിയ റിപ്പോര്‍ട്ട് മേഖലയില്‍ യുദ്ധ സാധ്യത തന്നെയാണ് ചൂണ്ടിക്കാട്ടുന്നത് . ദിവസങ്ങള്‍ക്കകം വലിയ ആക്രമണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ടൈംസ് ഓഫ് ഇസ്രയേലും റിപ്പോര്‍ട്ട് ചെയ്തു
തെല്‍ അവീവ്, തെഹ്‌റാന്‍. ബെയ്‌റൂത്ത് തുടങ്ങിയ ഇടങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഈ മാസം 21 വരെ നിര്‍ത്തിയതായി ലുഫ്താന്‍സ എയര്‍ അറിയിച്ചു. എയര്‍ ഫ്രാന്‍സ്, ട്രാന്‍സാവിയ തുടങ്ങിയ കമ്പനികള്‍ ബുധനാഴ്ച വരെ ബെയ്‌റൂത്ത് സര്‍വീസ് റദ്ദാക്കി..ഇസ്രായേലിന്റെ പ്രതിരോധ മന്ത്രി ഇന്ന് രാവിലെ അമേരിക്കയുടെ പ്രതിരോധസെക്രട്ടറിയുമായി മൊബൈലില്‍ സംസാരിച്ചിരുന്നു. അതിനിടെ, ഗസ്സയിലെ ഖാന്‍ യൂനിസില്‍നിന്ന് ജനങ്ങളോട് ഒഴിയാന്‍ ആവശ്യപ്പെട്ട് ഇസ്രായേല്‍ സൈന്യം ആവശ്യപ്പെട്ടു. പാരീസില്‍ ഒളിപിക്‌സ് നടക്കുന്നതിനിടെ ഇറാന്‍ ആക്രമണം നടത്തരുതെന്നുള്ള ഫ്രഞ്ച് സമ്മര്‍ദമുള്ളതിനാല്‍ ആക്രമണം വൈകിപ്പിക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഇറാനും ഹിസ്ബുല്ലയും സംയുക്തമായി ആക്രമണം നടത്തിയേക്കാം. ഇത്തരം ഒരു ആക്രമണം നടന്നാല്‍ മുമ്പൊരിക്കലും നടത്താത്ത ഒരു തിരിച്ചടി നല്‍കുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ നേരിട്ടുള്ള ആക്രമണം ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നുണ്ട് . എന്നാല്‍ കഴിഞ്ഞ ഏപ്രില്‍ 1314 തീയതികളില്‍ ഇസ്രയേലിന് നേര്‍ക്ക് ഇറാന്‍ നടത്തിയ ആക്രമണത്തെക്കാളും ശക്തമായ ആക്രമണം നടത്തണം എന്നാണ് ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍ പറയുന്ന ആവശ്യം. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം വഷളാക്കുന്നതില്‍ നിന്ന് 'എല്ലാ വിധത്തിലും' വിട്ടുനില്‍ക്കണമെന്ന് വത്തിക്കാന്‍ ഇറാനോട് ആവശ്യപ്പെട്ടു.വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍, ഇറാന്റെ പുതിയ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയനുമായി നടത്തിയ സംഭാഷണത്തില്‍ ആണ് യുദ്ധമൊഴിവാക്കാന്‍ അഭ്യര്‍ത്ഥിച്ചത് .
ഇസ്രായേലും ഗാസയിലെ ഹമാസും തമ്മിലുള്ള യുദ്ധത്തില്‍ സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശം ഉറപ്പിക്കുമ്പോള്‍ തന്നെ ഹമാസിനെ ബന്ദികളാക്കിയവരെ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ടു. വെടിനിര്‍ത്തല്‍ കരാര്‍ വേഗത്തിലാക്കാനും സംഘര്‍ഷം അവസാനിപ്പിക്കാനും ഫലസ്തീന്‍ സിവിലിയന്‍മാര്‍ക്ക് മനുഷ്യത്വപരമായ സഹായം നല്‍കാനും ഇസ്രയേലിനോട് ആവശ്യപ്പെടുകയും ചെയ്തു. വ്യാഴാഴ്ച നടക്കാനിരിക്കുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് മുന്‍പ് ഇറാന്‍ ആക്രമണം നടത്തുമെന്നാണ് ഇസ്രയേലിന്റെ നിലവിലെ വിലയിരുത്തലെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് 'ആക്‌സിയോസ്' വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം സംബന്ധിച്ച് ഇറാനില്‍ ഭിന്നാഭിപ്രായമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേ സമയം ഗസ്സയിലെ ബന്ദികലെ കുറിച്ചതും വെടിനിര്‍ത്തല്‍ കരാറിനെക്കുറിച്ചും വ്യാഴാഴ്ച നടക്കാനിരിക്കുന്ന അവസാന റൗണ്ട് ചര്‍ച്ചകള്‍ക്കുള്ള യുഎസ്, ഖത്തര്‍, ഈജിപ്ത് എന്നിവയുടെ ക്ഷണം നിരസിച്ചതായി ഹമാസ് പ്രഖ്യാപിച്ചു .
സ്ഥിതിഗതികള്‍ വഷളാകുന്നു എന്ന കാഴ്ചപ്പാടില്‍ അമേരിക്ക ഇസ്രയേലിനായുള്ള സൈനികനീക്കം ഊര്‍ജിതമാക്കിയിട്ടുണ്ട്. മിഡില്‍ ഈസ്റ്റിലേക്ക് യുഎസ്എസ് ജോര്‍ജിയ അന്തര്‍വാഹിനിക്കപ്പല്‍ വിന്യസിക്കാന്‍ യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ഉത്തരവിട്ടിട്ടുണ്ട്. 'ഇസ്രായേലിനെ പ്രതിരോധിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ അമേരിക്ക പ്രതിബദ്ധമാണെന്ന്' ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനോട് ഓസ്റ്റിന്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. മിഡില്‍ ഈസ്റ്റിലുടനീളം യു.എസ് സൈനിക ശേഷി ശക്തിപ്പെടുത്തിയതായി പെന്റഗണ്‍ പ്രസ് സെക്രട്ടറി മേജര്‍ ജനറല്‍ പാറ്റ് റൈഡര്‍ പറഞ്ഞു. മിഡില്‍ ഈസ്റ്റിലുടനീളം യു.എസ് സൈനിക ശേഷി ശക്തിപ്പെടുത്തിയതായി പെന്റഗണ്‍ പ്രസ് സെക്രട്ടറി മേജര്‍ ജനറല്‍ പാറ്റ് റൈഡര്‍ പ്രസ്താവനയില്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്. വാഹനങ്ങളും എയര്‍ക്രാഫ്റ്റുകളും ഉള്‍പ്പെടുന്ന.
https://www.facebook.com/Malayalivartha