അമേരിക്ക അത് സമ്മതിച്ചു...ഇറാന്റെയോ ഹിസ്ബുള്ളയുടെയോ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായാല്‍ ഇസ്രായേലിനൊപ്പം; നിലപാടറിയിച്ച് യുഎസ്....
ലെബനനിലെ പേജര്‍ സ്‌ഫോടന പരമ്പരയില്‍ ഇസ്രയേലിന് പിന്തുണ അറിയിച്ച് രംഗത്തുവന്നിരിക്കുകയാണ് അമേരിക്ക.ഇറാന്റെയോ ഹിസ്ബുള്ളയുടെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായാല്‍ തങ്ങള്‍ തീര്‍ച്ചയായും ഇസ്രയേലിനൊപ്പം നില്‍ക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ. ഓസ്റ്റിന്‍ വ്യക്തമാക്കിയിരിക്കുകയാണ്.
എന്നാല്‍ കഴിഞ്ഞ ദിവസം ഹിസ്ബുള്ള- ഇസ്രയേല്‍ പോരില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് വ്യക്തമാക്കി യുഎസ് രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും തങ്ങള്‍ക്ക് പങ്കില്ലെന്നുമായിരുന്നു യുഎസിന്റെ പരാമര്‍ശം. ഇതിന് പിന്നാലെയാണ് ഇസ്രയേലിനെ പിന്തുണച്ചുള്ള രംഗപ്രവേശമെന്നത് ശ്രദ്ദേയമാണ്.
https://www.facebook.com/Malayalivartha