Widgets Magazine
07
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലക്ഷദ്വീപ് തീരത്ത് 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത: സംസ്ഥാനത്ത് പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്...


ആദ്യകേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ തിടുക്കപ്പെട്ട് രാഹുലിനെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന നിലപാടിൽ അന്വേഷണ സംഘം: തുടർനടപടികൾ അതിജീവിതയുടെ മൊഴിയെടുത്ത ശേഷം...


അവന് ചെവിക്കുറ്റിക്ക് രണ്ട് അടിയും കൊടുത്ത് മാനസികാരോഗ്യ ആശുപത്രിയില്‍ കൊണ്ടുപോയി ആക്കണം; രണ്ടാഴ്ച ചികില്‍സ കഴിയുമ്പോള്‍ അവന്‍ നന്നായിക്കോളും! നല്ല ചെറുക്കനാ, നശിച്ചുപോയി... രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് പി.സി.ജോര്‍ജ്


ആദ്യഘട്ടം തദ്ദേശ തിരഞ്ഞെടുപ്പ്... ഏഴ് ജില്ലകളിൽ ഇന്ന് കലാശക്കൊട്ട്, പരസ്യപ്രചാരണം വൈകിട്ട് അവസാനിക്കും, 11നാണ് വോട്ടെടുപ്പ്, വോട്ടെ ണ്ണൽ 13ന്


സിനിമാ സംവിധായകൻ ഗിരീഷ് വെണ്ണല അന്തരിച്ചു... സംസ്‍കാരം രാവിലെ 11-ന് കാക്കനാട് അത്താണി പൊതുശ്മശാനത്തിൽ

അമേരിക്ക തങ്ങളുടെ THAAD മിസൈൽ പ്രതിരോധ സംവിധാനം ഇസ്രായേൽ ഇറക്കുന്നു... ഇസ്രയേലിന് സുരക്ഷാകവചം ഒരുക്കുന്ന തിരക്കിലാണിപ്പോൾ അമേരിക്ക...യുദ്ധം മറ്റൊരു തലത്തിലേക്ക്...

14 OCTOBER 2024 12:54 PM IST
മലയാളി വാര്‍ത്ത

പശ്ചിമേഷ്യൻ സംഘർഷം വളരെയധികം സങ്കീർണമാകുകയാണ്. പലസ്തീനിയിലെ ഹമാസിൽ തുടങ്ങി ഇപ്പോൾ ഇറാൻ വരെ എത്തിയിരിക്കുന്നു. ഇതിനോടകം ഇസ്രായേൽ നിരവധി ഹമാസ് തലവന്മാരെയും ഹമാസുകളെയും വകവരുത്തിക്കഴിഞ്ഞു. ശേഷം ലോകത്തെ തന്നെ ഞെട്ടിച്ച് പേജർ ആക്രമണത്തിലൂടെ ഹിസ്ബുല്ലയെയും നിഷ്പ്രയാസം കീഴടക്കി ഇസ്രായേൽ തീവ്രവാദ സംഘടനകളെ മുന്നോട്ട് നീങ്ങുന്നു. ഇറാന്റെ മിസൈൽ ആക്രമണത്തിന് തിരിച്ചടി നൽകാൻ ഇസ്രായേൽ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്.

 

ഇറാന്റെ സൈന്യത്തെയും ഊർജ്ജ സ്രോതസുകളെയും ഇസ്രായേൽ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് യുഎസ് ഉദ്യോ​ഗസ്ഥർ പറയുന്നു. എന്നാൽ, ഇസ്രായേൽ ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വെയ്ക്കുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും പേര് വെളിപ്പെടുത്താത്ത യുഎസ് ഉദ്യോ​ഗസ്ഥർ പറഞ്ഞതായി അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തെക്കൻ ലെബനനിൽ ഹിസ്ബുല്ലയുടെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കാനുള്ള പ്രവർത്തനം തുടരുകയാണെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി.ഇസ്രായേലിന്റെ പ്രശസ്തമായ അയേൺ ഡോമിനെ മറികടന്ന് ആക്രമണങ്ങൾ തുടരുന്നത് രാജ്യത്തിന് തലവേദനയായിട്ടുണ്ട്. മിസൈലുകളെ പ്രതിരോധിക്കാൻ സഹായിക്കുന്ന പുതിയ വ്യോമ പ്രതിരോധ സംവിധാനം ഇസ്രയേലിനു


കൈമാറുമെന്ന് യുഎസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. തിരിച്ചടിക്കാൻ ഇസ്രയേൽ ഒരുങ്ങിയതോടെ ഇസ്രയേലിന് സുരക്ഷാകവചം ഒരുക്കുന്ന തിരക്കിലാണിപ്പോൾ അമേരിക്കയുള്ളത്. ഇസ്രയേലി ചാനൽ 12-ന്റെയും ആർമി റേഡിയോയുടെയും റിപ്പോർട്ടുകൾ പ്രകാരം അമേരിക്ക തങ്ങളുടെ THAAD മിസൈൽ പ്രതിരോധ സംവിധാനം ഇസ്രയേലിൽ വിന്യസിക്കാൻ ഒരുങ്ങുകയാണ്.ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ പൂർണ്ണമായും തടയുന്നതിൽ ഇസ്രയേൽ പ്രതിരോധ സംവിധാനമായ അയൺ ഡോം പരാജയപ്പെട്ട സാഹചര്യത്തിലാണ് ഈ നീക്കം. ഇസ്രയേൽ പ്രദേശങ്ങളിൽ അമേരിക്കൻ സൈന്യം സിസ്റ്റം പ്രവർത്തിപ്പിക്കുന്ന ട്രയൽ ദൃശ്യങ്ങളും ഇതിനകം പുറത്ത് വന്നിട്ടുണ്ട്.

 

ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തെ പ്രതിരോധിക്കുന്നതിൽ വന്ന വീഴ്ചകൾ സംബന്ധിച്ച് അമേരിക്കൻ വിദഗ്ധർ ഇസ്രയേൽ അധികൃതരുമായി നടത്തിയ കൂടിയാലോചനയ്ക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനം അമേരിക്ക എടുത്തിരിക്കുന്നത്. അമേരിക്കയുടെയും ഇസ്രയേലിന്റെയും പ്രതിരോധ മേധാവികളുടെ നേതൃത്വത്തിൽ നടന്ന ഈ യോഗം ഇറാൻ അയച്ച മിസൈലുകൾ ഇസ്രയേലിൽ ലക്ഷ്യം കണ്ടു എന്നത് സമ്മതിക്കുന്നതിന് തുല്യമാണ്.ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് എന്നാണ് മുഴുവൻ പേര്.

ഒരു അമേരിക്കൻ ആൻ്റി-ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനമാണ്. ഹിറ്റ്-ടു-കിൽ സമീപനത്തോടെ . 1991 ലെ ഗൾഫ് യുദ്ധസമയത്ത് ഇറാഖിൻ്റെ സ്‌കഡ് മിസൈൽ ആക്രമണത്തിൻ്റെ അനുഭവത്തിന് ശേഷമാണ് THAAD വികസിപ്പിച്ചെടുത്തത്. THAAD ഇൻ്റർസെപ്റ്റർ ഒരു വാർഹെഡ് വഹിക്കുന്നില്ല, പകരം ഇൻകമിംഗ് മിസൈലിനെ നശിപ്പിക്കാൻ അതിൻ്റെ ഗതികോർജ്ജത്തെ ആശ്രയിക്കുന്നു.അതുകൊണ്ടാണ് ഇപ്പോൾ ഇസ്രായേൽ ഇതിനെ ആശ്രയിക്കുന്നത് . എല്ലാ പരിധിയും ലംഘിച്ച് ഒടുവിൽ ഇസ്രയേൽ സൈന്യം ജനങ്ങളെ ആക്രമിച്ചാൽ ആണവായുധം തന്നെ ഇസ്രയേലിന് നേരെ ഇറാൻ പ്രയോഗിക്കുമെന്നാണ് അമേരിക്ക ഭയപ്പെടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍; ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവ്; 43 പേർ അറ  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ചെന്നിത്തലയുടെ മൊഴിയെടുക്കാന്‍ എസ്‌ഐടി  (1 hour ago)

തോക്കുചൂണ്ടി അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ വ്യവസായി രക്ഷപ്പെട്ടു  (1 hour ago)

സുരേഷ് ഗോപി നടനില്‍ നിന്ന് പക്വതയുള്ള രാഷ്ട്രീയക്കാരനിലേക്ക് എത്താന്‍ ദൂരം ഇനിയും താണ്ടേണ്ടതുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി  (1 hour ago)

വിവാഹത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് ഇന്ത്യന്‍ ക്രിക്കറ്റര്‍ സ്മൃതി മന്ദാന  (1 hour ago)

മന്ത്രവാദചികിത്സയുടെ പേരില്‍ 50 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയില്‍  (2 hours ago)

കൊച്ചി-മുസിരിസ് ബിനാലെ; ഘാന കലാകാരന്‍ മഹാമയില്‍ നിന്ന് കലാനുഭവങ്ങള്‍ നേടി ബിഎഫ്എ വിദ്യാര്‍ഥികള്‍  (2 hours ago)

കൊച്ചി മുസിരിസ് ബിനാലെ'ഇൻവിറ്റേഷൻസ്' പരിപാടി ഡിസംബർ 13 മുതൽ; ഏഴ് വേദികളിലായി 11 പ്രോജക്റ്റുകൾ  (2 hours ago)

ലക്ഷദ്വീപ് തീരത്ത് 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത: സംസ്ഥാനത്ത് പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്...  (2 hours ago)

ആദ്യകേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ തിടുക്കപ്പെട്ട് രാഹുലിനെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന നിലപാടിൽ അന്വേഷണ സംഘം: തുടർനടപടികൾ അതിജീവിതയുടെ മൊഴിയെടുത്ത ശേഷം...  (2 hours ago)

ഇന്‍ഡിഗോയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയല്ല: രൂക്ഷ വിമര്‍ശനവുമായി ഇ പി ജയരാജന്‍  (3 hours ago)

കാണണമെന്ന് അവര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് കണ്ടത്; ജമാഅത്തെ ഇസ്ലാമി കൂടിക്കാഴ്ചയെക്കുറിച്ച് വ്യക്തമാക്കി മുഖ്യമന്ത്രി  (3 hours ago)

ആദ്യ വിവാഹബന്ധം തകര്‍ത്തത് താനാണെന്ന് ദിലീപ് പലരോടും പറഞ്ഞിരുന്നുവെന്ന് യുവനടിയുടെ മൊഴി  (3 hours ago)

ഷാഫിക്കാ ...ഷാഫിക്കാ....! നിലവിളിച്ച് ജനം..! രാഹുൽ വിഷയം ഏശിയിട്ടില്ല ഷാഫിക്ക് തലസ്ഥാനത്ത് സംഭവിച്ചത്..!  (6 hours ago)

തീർഥാടകർക്കുനേരേ പാഞ്ഞടുത്ത് കാട്ടാന...  (6 hours ago)

Malayali Vartha Recommends