ദക്ഷിണ കൊറിയയ്‌ക്കെതിരെ ഏത് നിമിഷവും ആക്രമണം...തങ്ങളുടെ മുൻനിര സൈനിക യൂണിറ്റുകൾ സർവ്വസന്നദ്ധമാണെന്ന ഭീഷണിയുമായി ഉത്തരകൊറിയ..ഉത്തരകൊറിയൻ ഭരണകൂടത്തിന്റെ അന്ത്യമായിരിക്കുമെന്ന് ദക്ഷിണ കൊറിയ...
കുറച്ചു കാലമായി ദക്ഷിണ കൊറിയയും ഉത്തരകൊറിയയും പരസ്പരം വെല്ലുവിളി സൃഷ്ടിച്ചു കൊണ്ട് രംഗത്ത് വന്നിട്ട് .ഇപ്പോഴിതാദക്ഷിണ കൊറിയയ്‌ക്കെതിരെ ഏത് നിമിഷവും ആക്രമണം നടത്താൻ തങ്ങളുടെ മുൻനിര സൈനിക യൂണിറ്റുകൾ സർവ്വസന്നദ്ധമാണെന്ന ഭീഷണിയുമായി ഉത്തരകൊറിയ. രാജ്യതലസ്ഥാനമായ പ്യോങ്‌യാങ്ങിന് മുകളിൽ ദക്ഷിണ കൊറിയ ഡ്രോണുകൾ പറത്തിയെന്നും, അതിർത്തി മേഖലകളിൽ ലഘുലേഖകൾ പതിച്ചുവെന്നും ആരോപിച്ചാണ് ഉത്തരകൊറിയയുടെ മുന്നറിയിപ്പ്.
ഇത്തരത്തിൽ ഡ്രോണുകൾ അതിർത്തി ലംഘിച്ച് രാജ്യത്തേക്കെത്തിയാൽ ശക്തമായി തന്നെ പ്രതികരിക്കുമെന്നും ഉത്തരകൊറിയ അറിയിച്ചു.അതിർത്തിയോട് ചേർന്ന് നിലയുറപ്പിച്ചിരിക്കുന്ന ദക്ഷിണ കൊറിയയുടെ മുഴുവൻ സൈനിക യൂണിറ്റുകളേയും ആക്രമിക്കാൻ പൂർണതോതിൽ സജ്ജമായിരിക്കണണെന്ന് ഉത്തരകൊറിയയുടെ പ്രതിരോധ മന്ത്രാലയം നിർദേശം നൽകിയതായാണ് റിപ്പോർട്ട്. ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങും ദക്ഷിണ കൊറിയക്ക് സമാന മുന്നറിയിപ്പ് നൽകിയിരുന്നു.
ദക്ഷിണ കൊറിയയുടെ ഡ്രോണുകൾ തങ്ങളുടെ പ്രദേശത്ത് ഇനി കണ്ടെത്തുകയാണെങ്കിൽ അത് വലിയൊരു ദുരന്തത്തിൽ കലാശിക്കുമെന്നാണ് കിം യോ ജോങ് പറഞ്ഞത്.അതേസമയം തങ്ങളുടെ ജനങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള ദോഷം വരുത്താനാണ് ശ്രമമെങ്കിൽ അത് ഉത്തരകൊറിയൻ ഭരണകൂടത്തിന്റെ അന്ത്യമായിരിക്കുമെന്ന് ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രാലയവും തിരിച്ച് പ്രതികരിച്ചു.
https://www.facebook.com/Malayalivartha