ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ പിൻഗാമിയാര് ? ഖമനയിയുടെ രണ്ടാമത്തെ മകന്‍ മൊജ്താബ ഹൊസൈനി ഖമനയി ആ സ്ഥാനത്തേക്ക് വരുമോ ?
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ പിൻഗാമിയാര് ? ഇറാന്‍ ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ പരമോന്നത പദവിയിലേക്ക് എത്താൻ ഇറാന്‍ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതെങ്ങനെ? അദ്ദേഹത്തിനുള്ള അധികാരങ്ങള്‍ എന്തൊക്കെ എന്നതടക്കമുള്ള കാര്യങ്ങളാണ് പരിശോധിക്കാൻ നോക്കുന്നത് ? . ഇറാനിയന്‍ വിപ്ലവത്തിനുശേഷം രണ്ട് പരമോന്നത നേതാക്കളാണ് ഇറാനിൽ ഉണ്ടായിട്ടുള്ളത്. ആദ്യത്തെയാള്‍ 1979 മുതല്‍ 1989 വരെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല റൂഹള്ള ഖുമൈനി.
രണ്ടാമത്തെയാള്‍ നിലവിലെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി. 88 അംഗങ്ങളുള്ള അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്‌സിനാണ് പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാനുള്ള അധികാരമുള്ളത് . അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്‌സിലെ അംഗങ്ങളെ കണ്ടെത്തുന്നത് ഓരോ എട്ടുവര്‍ഷത്തിലും നടക്കുന്ന പൊതുതിരഞ്ഞെടുപ്പിലൂടെയാണ് . മുതിര്‍ന്ന മതപണ്ഡിതന്മാരാണ് അംഗങ്ങള്‍.
എന്നാല്‍ അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്‌സിന്റെ തീരുമാനത്തെ കൗണ്‍സില്‍ ഓഫ് ഗാര്‍ഡിയന്‍സ് എന്നറിയപ്പെടുന്ന 12 അംഗ ഉന്നതസമിതി അംഗീകരിക്കണം . കൗണ്‍സില്‍ ഓഫ് ഗാര്‍ഡിയന്‍സിലെ 6 അംഗങ്ങളെ പരമോന്നത നേതാവ് തന്നെയാണ് നിയമിക്കും . ബാക്കി 6 പേരെ നിയമിക്കുന്നത് സുപ്രീംകോടതി മേധാവിയുടെ നിര്‍ദേശപ്രകാരമായിരിക്കും .കൗണ്‍സില്‍ ഓഫ് ഗാര്‍ഡിയന്‍സാണ് അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്‌സിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ആര് മത്സരിക്കണമെന്ന് നിശ്ചയിക്കുന്നത് .
ചുരുക്കത്തില്‍, ഖമനയിയുടെ നിര്‍ദേശം അതേപടി ഈ വിദഗ്ധ സമിതികള്‍ നടപ്പിലാക്കും. .ഖമനയിയുടെ രണ്ടാമത്തെ മകന്‍ മൊജ്താബ ഹൊസൈനി ഖമനയി ആ സ്ഥാനത്തേക്ക് വരുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഷിയാ പണ്ഡിതന്മാരുടെ ശൃംഖലയിലെ താഴ്ന്ന റാങ്കായ ഹൊജാത് ഒല്‍ ഇസ്‌ലാമിലാണ് മൊജ്താബ ഇപ്പോൾ ഉള്ളത് . മതപണ്ഡിതരുടെ ഏറ്റവും വലിയ പട്ടമായ ' ആയത്തുല്ല' റാങ്കിലേക്ക് മൊജ്താബ വന്നിട്ടില്ല.
https://www.facebook.com/Malayalivartha