പറന്നുയർന്ന ഇന്ത്യൻ വ്യോമസേനയുടെ മിഗ്-29 യുദ്ധവിമാനം തകർന്നുവീണു; അപകടത്തിന്റെ കാരണം..?
പഞ്ചാബിലെ അധംപൂരിൽ നിന്ന് പറന്നുയർന്ന ഇന്ത്യൻ വ്യോമസേനയുടെ മിഗ്-29 യുദ്ധവിമാനം ഉത്തർപ്രദേശിലെ ആഗ്രയ്ക്ക് സമീപം തകർന്നുവീണു. സംഭവത്തിൽ ആളപായമില്ല. പൈലറ്റ് സുരക്ഷിതനായി പുറത്തെത്തി എന്നാണ് വിവരം. ആഗ്രയിലെ പാടശേഖരത്തിലാണ് തകർന്നുവീണത്. സംഭവത്തിൽ കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. ഉദ്യോഗസ്ഥർ അപകടത്തിന്റെ കാരണം പരിശോധിക്കുകയാണ്. ബാർമർ സെക്ടറിലെ ഒരു പതിവ് രാത്രി പരിശീലന ദൗത്യത്തിനിടെ ഒരു ഐ എ എഫ് MiG-29 ഒരു സാങ്കേതിക തടസ്സം നേരിട്ടു. പൈലറ്റ് സുരക്ഷിതനാണ്, ജീവനാശമോ സ്വത്ത് നഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഒരു കോർട്ട് ഓഫ് എൻക്വയറിക്ക് ഉത്തരവിട്ടിട്ടുണ്ട്, ഐ എ എഫ് എക്സിൽ പറഞ്ഞു.
മെക്കാനിക്കൽ തകരാർ മൂലമാണ് ഇത് സംഭവിച്ചതെന്ന് പ്രഥമദൃഷ്ട്യാ തോന്നുമെങ്കിലും അന്വേഷണത്തിന് ശേഷമേ യഥാർത്ഥ കാരണം വ്യക്തമാകൂ. വിമാനം നിലത്തുവീഴുന്നതിന് തൊട്ടുമുൻപ് പൈലറ്റ് പുറത്തേക്ക് ചാടി രക്ഷപ്പെട്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തീപ്പിടിച്ച വിമാനത്തിനു ചുറ്റും ഗ്രാമവാസികൾ കൂടിനിൽക്കുന്നതടക്കമുള്ള വീഡിയോ പുറത്തുവന്നിട്ടുണ്ട്.
അപകടവിവരം ലഭിച്ചതിനെ തുടർന്ന് ആഗ്ര കൻ്റോൺമെൻ്റിൽ നിന്നുള്ള സൈനിക ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തിയിരുന്നു. തീപിടുത്തത്തിൽ വിമാനം പൂർണമായും കത്തിനശിച്ചു. മിഗ്-29 യുദ്ധവിമാനങ്ങൾ 1987 ലാണ് ഇന്ത്യൻ സൈന്യത്തിൽ ഔദ്യോഗികമായി ഉൾപ്പെടുത്തിയത്. വിമാനം ജനവാസമേഖലയിൽ വീഴാതിരുന്നത് ആശ്വാസകരമായ കാര്യമാണെന്ന് അധികൃതർ പറഞ്ഞു. എന്നാൽ അപകടത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ തയാറായിട്ടില്ല.
രണ്ട് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ മിഗ് 29 വിമാനാപകടമാണിത്. സെപ്റ്റംബറിൽ രാജസ്ഥാനിലെ ബാർമറിൽ മിഗ് -29 സാങ്കേതിക തകരാർ മൂലം തകർന്നുവീണിരുന്നു. മിഗ്-29 യുപിജി എന്ന യുദ്ധവിമാനത്തിൻ്റെ നവീകരിച്ച പതിപ്പാണ് കഴിഞ്ഞ ദിവസം തകർന്ന് വീണിരിക്കുന്നത്. റഷ്യൻ നിർമിത മിഗ് 29 യുദ്ധവിമാനങ്ങൾ 1987 മുതലാണ് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാക്കിയത്.
ഈ വർഷം ഒട്ടേറെ സൈനിക യുദ്ധ വിമാനങ്ങൾ തകർന്നു വീഴുന്ന സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജസ്ഥാനിൽ സൈനിക യുദ്ധ വിമാനം മാർച്ച് 12നും തകർന്നു വീണിരുന്നു. ലൈറ്റ് കോംപാറ്റ് എയർക്രാഫ്റ്റ ആയ തേജസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. ജയ്സാൽമീറിലായിരുന്നു സംഭവം.
https://www.facebook.com/Malayalivartha