മിസൈലുകളിലും ഡ്രോണുകളിലും മാത്രമേ ഒതുങ്ങില്ല; ഇറാൻ വിപ്ലവ ഗാർഡിനൊപ്പം തങ്ങളുടെ പരമ്പരാഗത സേനയും പ്രത്യാക്രമണത്തിൽ പങ്കെടുക്കുമെന്ന് ഇറാൻ
ഒക്ടോബർ 26ലെ ഇസ്രായേൽ ആക്രമണത്തിനു തിരിച്ചടി നൽകാൻ ഇറാൻ തയ്യാറെടുക്കുകയാണ്.
അറബ് രാജ്യങ്ങൾക്ക് ഇറാൻ ശക്തമായ ഒരു സൂചന നൽകിയിരിക്കുന്നു . കരുത്തേറിയ ആയുധങ്ങളുമായി അതിശക്തമായ ആക്രമണത്തിനാണ് ഒരുങ്ങുന്നതെന്ന സൂചനയാണ് നൽകിയിരിക്കുന്നത് ഇറാൻ. മിസൈലുകളിലും ഡ്രോണുകളിലും മാത്രമേ ഒതുങ്ങില്ല എന്നും മുന്നറിയിപ്പ് ശക്തമാക്കിയിരിക്കുകയാണ് .
ഇറാൻ വിപ്ലവ ഗാർഡിനൊപ്പം തങ്ങളുടെ പരമ്പരാഗത സേനയും പ്രത്യാക്രമണത്തിൽ പങ്കെടുക്കുമെന്നും അറബ് നയതന്ത്ര പ്രതിനിധികളെ ഇറാൻ അറിയിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . അതിർത്തിരക്ഷാ ചുമതല ഉൾപ്പെടെ വഹിക്കുന്ന ആർടെഷ്(ഇസ്‌ലാമിക് റിപബ്ലിക് ഓഫ് ഇറാൻ ആർമി) സേനയെയും തിരിച്ചടിക്ക് ഇറക്കും എന്നാണ് വിവരം. 'സങ്കീർണവും ശക്തവു'മായ ആക്രമണമായിരിക്കുമെന്നാണ് ഇറാൻ മുന്നറിയിപ്പ് നൽകിയതെന്നാണ് ഈജിപ്ത് വൃത്തം വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha