ഖത്തറും തുര്‍ക്കിയും സൈനിക സഹകരണം ശക്തമാക്കുന്നു... റിമോര്‍ട്ട് നിയന്ത്രിത ആളില്ലാ ബോട്ടുകള്‍ തുര്‍ക്കിയില്‍ നിന്ന്... ആറ് എഫ്-16 യുദ്ധവിമാനങ്ങള്‍ ഖത്തറില്‍ തുര്‍ക്കി സൈന്യം അടുത്തിടെ വിന്യസിച്ചിരുന്നു...
പല രാജ്യങ്ങളും അങ്ങോട്ടും ഇങ്ങോട്ടും ആയുധങ്ങൾ ഇറക്കുമതി ചെയ്യാറുണ്ട്. ഇന്ത്യയടക്കം റഷ്യ പോലുള്ള രാജ്യങ്ങളിൽ നിന്ന് ആയുധങ്ങൾ ഇറക്കുമതി ചെയ്യാറുണ്ട്. ഇന്ത്യയും അത്തരത്തിൽ ആയുധങ്ങൾ തദ്ദേശീയമായി നിർമിച്ച് നൽകാറുണ്ട് . ഇപ്പോഴിതാ ജിസിസി രാജ്യമായ ഖത്തറും യൂറേഷ്യന്‍ രാജ്യമായ തുര്‍ക്കിയും സൈനിക സഹകരണം ശക്തമാക്കുന്നു. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി റിമോര്‍ട്ട് നിയന്ത്രിത ആളില്ലാ ബോട്ടുകള്‍ തുര്‍ക്കിയില്‍ നിന്ന് വാങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ് ഖത്തര്‍.
അടുത്തിടെ ആറ് എഫ്-16 യുദ്ധവിമാനങ്ങള്‍ ഖത്തറില്‍ തുര്‍ക്കി സൈന്യം അടുത്തിടെ വിന്യസിച്ചിരുന്നു. പിന്നാലെ തുര്‍ക്കിയിലെ പ്രതിരോധ കമ്പനിക്ക് ലഭിച്ച ആദ്യ കരാറാണിത്.പശ്ചിമേഷ്യയില്‍ തുര്‍ക്കി സൈന്യത്തിന് ക്യാമ്പ് ആരംഭിച്ച ആദ്യ രാജ്യമാണ് ഖത്തര്‍. തെക്കന്‍ ദോഹയിലെ താരിഖ് ബിന്‍ സിയാദ് സൈനിക ക്യാമ്പിലാണ് തുര്‍ക്കി സൈനികരുള്ളത്. ഇവിടെ 5000 സൈനികര്‍ക്ക് വരെ തങ്ങാനുള്ള സൗകര്യമുണ്ട്. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച വേളയില്‍ ഖത്തറിനെ സഹായിച്ചതും തുര്‍ക്കിയായിരുന്നു.
2014ല്‍ തുര്‍ക്കിയും ഖത്തറും തമ്മില്‍ സൈനിക കരാര്‍ ഒപ്പുവച്ചിരുന്നു. ഇതുപ്രകാരം കര, നാവിക, വ്യോമ സേനയെ ഖത്തറില്‍ വിന്യസിക്കാന്‍ തുര്‍ക്കിക്ക് സാധിക്കും. ഖത്തറിന്റെ സുരക്ഷ കൂടി കണക്കിലെടുത്താണ് ഇരുരാജ്യങ്ങളും തമ്മില്‍ കരാര്‍ ഒപ്പുവച്ചത്. ഇതുപ്രകാരമുള്ള ആദ്യ തുര്‍ക്കി സൈനിക സംഘം 2015ലാണ് താരിഖ് ബിന്‍ സിയാദ് ക്യാമ്പിലെത്തിയത്.ഇരുരാജ്യങ്ങളും പിന്നീട് പലതവണ സംയുക്ത സൈനിക പരിശീലനം സംഘടിപ്പിച്ചിരുന്നു.
കഴിഞ്ഞ ജൂണ്‍ 30നാണ് തുര്‍ക്കി വ്യോമസേനയുടെ ആറ് എഫ്-16 യുദ്ധ വിമാനങ്ങള്‍ ഖത്തറിലെത്തിയത്. ഇതോടൊപ്പം കുറച്ച് സൈനികരെയും ദോഹയില്‍ വിന്യസിച്ചതോടെ ഖത്തറിലെ തുര്‍ക്കി സൈനികരുടെ എണ്ണം വര്‍ധിച്ചു. ഇത്തരത്തിൽ വലിയൊരു മാറ്റത്തിനാണ് ഈ രാജ്യങ്ങൾ തമ്മിൽ തയ്യാറാവുന്നത്.
https://www.facebook.com/Malayalivartha