ആ ജീവൻ തിരിച്ചുപിടിക്കാൻ കൊടുത്തത് 35 ലക്ഷം ;കനിവുതേടി ഇറാന്റെയും ഹൂതികളുടെയും വരെ കാലുപിടിക്കാൻ ഇന്ത്യ

മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിൽ ഇടപെട്ട് ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ഇറാൻ ചർച്ച നടത്തി. ഹൂതി നേതാവ് അബ്ദുൽ സലാമുമായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചിയാണ് സംസാരിച്ചത്. മസ്കത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ഇറാൻ ചർച്ച ചെയ്തത്.
നിമിഷപ്രിയയെ മോചിപ്പിക്കുന്ന വിഷയം ചർച്ചയായെന്ന് ഇറാൻ വിദേശകാര്യമന്ത്രിയാണ് വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ കഴിയുന്നത് ചെയ്യാം എന്നാണ് ഹൂതി നേതാവ് മറുപടി നൽകിയതെന്നും അദ്ദേഹം പറഞ്ഞു. യെമനുമായി ഇക്കാര്യത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി മുൻപ് അറിയിച്ചിരുന്നു. യെമനിലെ കൂടുതൽ മേഖലയും ഹൂതികളുടെ നിയന്ത്രണത്തിലായതിനാലാണ് ചർച്ചകൾക്ക് ഇറാന്റെ സഹായം ഇന്ത്യ തേടിയത്.
യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദിയെ കൊല്ലപ്പെടുത്തി ജലസംഭരണിയില്‍ ഒളിപ്പിച്ചെന്നതാണ് നിമിഷക്കെതിരെയുള്ള കേസ്. ഈ കേസില്‍ ശിക്ഷ അനുഭവിക്കുന്ന നിമിഷ വധശിക്ഷയില്‍ ഇളവിന് സമീപിച്ചെങ്കിലും യെമന്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയെയും നിമിഷ സമീപിച്ചിരുന്നു. മോചനവുമായി ബന്ധപ്പെട്ട് നിമിഷയുടെ അമ്മ പ്രേമകുമാരി യെമന്‍ തലസ്ഥാനമായ സനയില്‍ എത്തിയിരുന്നു.
കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബത്തിന് ദയാധനം നൽകി മോചനം സാധ്യമാക്കാൻ നിമിഷപ്രിയയുടെ അമ്മ നിലവിൽ യമനിൽ തങ്ങുകയാണ്.
തലാലിന്റെ സ്പോണ്‍സര്‍ഷിപ്പില്‍ നിമിഷ പ്രിയ യെമനില്‍ ക്ലിനിക് ആരംഭിച്ചിരുന്നു. നിമിഷ പ്രിയയും സുഹൃത്തും ചേര്‍ന്നാണ് കൊലപാതകം
ന
https://www.facebook.com/Malayalivartha