ഭയന്നിട്ട് തന്നെയാണാവണം ഖമേനി തന്റെ കൈ കഴുകി ഹൂതികളെ കൈവിട്ടിരിക്കുകയാണ്...യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയ മുന്നറിയിപ്പിന് മറുപടിയുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി..

2023 മാര്‍ച്ച് 19-നാണ് ചെങ്കടലിലൂടെ പോവുകയായിരുന്ന ഗാലക്‌സി ലീഡര്‍ എന്ന ചരക്കുകപ്പല്‍ യെമനിലെ ഹൂതി വിമതര്‍ പിടിച്ചടക്കുന്നത്. ഇസ്രയേലുമായി ബന്ധമുള്ളതിനാലാണ് കപ്പല്‍ റാഞ്ചിയതെന്നും ഗാസയിലെ യുദ്ധം അവസാനിപ്പിക്കുംവരെ ഇസ്രയേലുകാരുടേയും അവരുമായി ബന്ധമുള്ളവരുടേയും കപ്പലുകളെ ലക്ഷ്യമിടുമെന്നും ഹൂതികള്‍ പറഞ്ഞിരുന്നു. ഇതിന് ശേഷമിങ്ങോട്ട് 130-ലധികം ആക്രമണങ്ങളാണ് ചരക്കു വ്യാപാര കപ്പലുകള്‍ക്കെതിരേ ഹൂതികള്‍ ചെങ്കടലില്‍ നടത്തിയത്. പലതും തകര്‍ന്നു, ചിലത് അപ്പാടെ മുങ്ങിപ്പോയി. ചെങ്കടല്‍വഴിയുള്ള ചരക്ക് ഗതാഗതത്തെ ഇത് വലിയ തോതിലാണ് ബാധിച്ചത്.
മുന്‍ യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ കാലത്തുതന്നെ ചെങ്കടലിലെ ഹൂതി ആക്രമണത്തെ പ്രതിരോധിക്കാന്‍ സൈനികനീക്കം ആരംഭിച്ചിരുന്നു. വിവിധ രാജ്യങ്ങളുമായി ചേര്‍ന്നുള്ള സംയുക്ത ഓപ്പറേഷനുകളും നടന്നിരുന്നു. പക്ഷെ, അപ്പോഴും ഹൂതികള്‍ കപ്പലുകള്‍ക്കെതിരേ ആക്രമണവും തുടര്‍ന്നു. മാര്‍ച്ച് 16-ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരിട്ട് നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഹൂതികളെ ലക്ഷ്യമിട്ട് യെമനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ അമ്പതിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. ചെങ്കടലില്‍ ഹൂതികള്‍ നടത്തുന്ന കപ്പലാക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ യെമന് മുകളില്‍ തീമഴ പെയ്യുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഹൂതികൾക്ക് ആവശ്യമുള്ള ആയുധങ്ങൾ എല്ലാംഎവിടെ നിന്നാണ് ലഭിക്കുന്നത് എന്നുള്ളത് കൃത്യമായി അറിയാം. ഹൂതികളെ മാത്രമല്ല, സഹായിക്കുന്നവരേയും പിന്തുണയ്ക്കുന്നവരേയും ശിക്ഷിക്കുമെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയത്. ഇതോടെ കഴിഞ്ഞ രണ്ട് വര്‍ഷത്തോളം ചെങ്കടലില്‍ നടന്നുകൊണ്ടിരുന്ന കടല്‍യുദ്ധം കരയിലേക്ക് കൂടി വ്യാപിക്കുകയാണ്.ഈ ഒരു പശ്ചാലത്തിൽ ഭയന്നിട്ട് തന്നെയാണാവണം ഖമേനി തന്റെ കൈ കഴുകി ഹൂതികളെ കൈവിട്ടിരിക്കുകയാണ് . യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയ മുന്നറിയിപ്പിന് മറുപടിയുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി.
യെമനിലെ ഹൂതികള്‍ ഉള്‍പ്പടെ മിഡില്‍ ഈസ്റ്റില്‍ ആരും ഇറാനെ പ്രതിനിധികരീക്കുന്നില്ലെന്ന് ഖമേനി വ്യക്തമാക്കി. ഇവരെല്ലാം സ്വന്തം ഇഷ്ടപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.യെമന് അവരുടേതായ താല്‍പര്യങ്ങളുണ്ടാവും. മേഖലയിലെ മറ്റ് തീവ്രവാദ ഗ്രൂപ്പുകള്‍ക്കും അവരുടേതായ ലക്ഷ്യങ്ങളുണ്ടാവും. ആരുമായും തര്‍ക്കമോ പോരാട്ടമോ ഞങ്ങള്‍ ആരംഭിച്ചിട്ടില്ല. അരെങ്കിലും ഞങ്ങള്‍ക്കെതിരെ വരികയാണെങ്കില്‍ അവര്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്നും ഖമേനി പറഞ്ഞു.ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഇറാനെ കുറ്റപ്പെടുത്തി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസമാണ് രംഗത്തു വന്നത്. ഹൂതികള്‍ക്ക് ആയുധം നല്‍കരുതെന്ന് ട്രംപ് വീണ്ടും ഇറാന് മുന്നറിയിപ്പ് നല്‍കിയിരന്നു.
https://www.facebook.com/Malayalivartha