പറക്കുന്നതിനിടെ ആ സാങ്കേതിക തകരാർ; നേപ്പാളിൽ സ്വകാര്യ വിമാനം അടിയന്തരമായി ലാൻഡിംഗ് നടത്തി

നേപ്പാളിൽ സ്വകാര്യ എയർലൈൻ കമ്പനിയായ സീത എയർലൈൻസിന്റെ വിമാനം അടിയന്തരമായി ലാൻഡിംഗ് നടത്തി. 12 ഇന്ത്യൻ പൗരന്മാരും മൂന്ന് നേപ്പാളി പൗരന്മാരും ഉൾപ്പെടെ ആകെ 15 യാത്രക്കാരുണ്ടായിരുന്നുത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു അടിയന്തരമായി ലാൻഡിംഗ്.
വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടതായി എയർലൈൻ ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. ഹൈഡ്രോളിക് തകരാർ ആണെന്നാണ് റിപ്പോർട്ട് .
അതേസമയം എവറസ്റ്റിലേക്കുള്ള കവാടമായ ലുക്ലയിൽ നിന്ന് റാമേചാപ്പിലേക്കുള്ള യാത്രാമധ്യേ, സാങ്കേതിക തകരാർ നേരിട്ടതിനെ തുടർന്ന് വിമാനം കാഠ്മണ്ഡുവിലേക്ക് തിരിച്ചുവിട്ടു. വിമാനം പിന്നീട് സുരക്ഷിതമായി ലാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha