2.60 കോടിയുടെ ഫെരാരി വാങ്ങി ഒരു മണിക്കൂറിനുള്ളില്‍ കത്തിനശിച്ചു

മുപ്പത്തിമൂന്നുകാരനായ ഹോങ്കോണ്‍ പത്തുവര്‍ഷത്തെ കഠിനപ്രയത്‌നത്തിന് ഒടുവിലാണ് ഫെരാരി 458 സ്‌പൈഡര്‍ സ്‌പോര്‍ട്‌സ് കാര്‍ സ്വന്തമാക്കിയത്. ഷോറൂമില്‍നിന്നും വാഹനം ഡെലിവറി സ്വീകരിച്ച് ഒരു മണിക്കൂറിനുള്ളില്‍ വാഹനത്തിന്റെ എന്‍ജിനില്‍ തീപ്പിടിച്ച് പൂര്‍ണമായും കത്തി നശിച്ചു.
ഇത്തരമൊരു ദുരനുഭവം നേരിടുന്ന ജപ്പാനിലെ ഒരേയൊരു വ്യക്തി താനായിരിക്കുമെന്നാണ് വാഹനം കത്തുന്നതിന്റെ വിഡിയോ പങ്കുവച്ച് കൊണ്ട് ഹോങ്കോണ്‍ എക്‌സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജപ്പാനില്‍ ഏകദേശം 43 ദശലക്ഷം യെന്‍ (ഏകദേശം 2.6 കോടി രൂപ) വിലവരുന്ന വാഹനമാണ് ഫെരാരി 458.
പുതിയ വാഹനവുമായി ടോക്കിയോയിലെ മിനാറ്റോ ഏരിയയിലെ ഷൂട്ടോ എക്‌സ്പ്രസ് വേ ഫ്‌ലൈഓവറിലൂടെ പോകുമ്പോഴാണ് വാഹനത്തില്‍നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ പുറത്തിറങ്ങിയതുകൊണ്ട് ഹോങ്കോണിന് അപകടം ഉണ്ടായില്ല. എന്നാല്‍ വാഹനത്തിലെ തീ അണയ്ക്കാന്‍ സാധിച്ചില്ലെന്നും 20 മിനിറ്റിനുള്ളില്‍ കാര്‍ കത്തിച്ചാമ്പലായതായും പറയുന്നു. പുതിയ വാഹനം കൈയില്‍ കിട്ടി ഒരു മണിക്കൂര്‍പോലും ആകുന്നതിന് മുമ്പാണ് ഇത് സംഭവിച്ചതെന്നും ഹോങ്കോണ്‍ പറയുന്നു.
https://www.facebook.com/Malayalivartha