Widgets Magazine
25
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം


യേശുവിന്റെ തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്നു... ഈ ക്രിസ്മസ് ദിനം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും

ആ മഴവില്ല് മാഞ്ഞു...പള്ളിമണികൾ കൂട്ടമണി അടിച്ചു...ഇനി അന്ത്യയാത്ര; വിട ചൊല്ലി ആയിരങ്ങൾ

26 APRIL 2025 02:22 PM IST
മലയാളി വാര്‍ത്ത

More Stories...

അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കണമെന്ന് വിശ്വാസികളോട് മാർപാപ്പ .... വത്തിക്കാനിലെ സെൻ്റ് പീറ്റർ ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപ്പാപ്പ തിരുപ്പിറവി ചടങ്ങുകൾക്കും പാതിരാകുർബാനയ്ക്കും കാർമികത്വം വഹിച്ചു. ... ക്രിസ്മസ് ആഘോഷിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികൾ...

ലിബിയൻ സൈനിക മേധാവി അലി അഹമ്മദ് അൽ-ഹദാദ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടു....

ദുബായില്‍ യുവതിയെ മുന്‍ ഭര്‍ത്താവ് അതിക്രൂരമായി കുത്തിക്കൊന്നു

മതനിന്ദ ആരോപിച്ച് ആള്‍ക്കൂട്ടം കെട്ടിത്തൂക്കിക്കൊല ചെയ്ത കേസില്‍ 7 പ്രതികള്‍ അറസ്റ്റില്‍

100 ഹമാസുകൾക്ക് വധശിക്ഷ!! ഹിസ്ബുല്ല താവളങ്ങളിൽ ബോംബിട്ടു 450 അൽ-ഖസ്സാം ബ്രിഗേഡുകളെ പരസ്യ വിചാരണ ചെയ്യും

അന്തരിച്ച ഫ്രാൻസിസ് മാർപ്പാപ്പയുടെ മൃതദേഹമടങ്ങിയ പെട്ടി തികച്ചും സ്വകാര്യമായ ചടങ്ങിൽ വെച്ച് പൂട്ടി. വത്തിക്കാൻ അപ്പോസ്തോലിക് കൊട്ടാരത്തിൽ വെച്ചാണ് കൂരിയ അംഗങ്ങളുടെ സാന്നിധ്യത്തിൽ ഈ ചടങ്ങ് നടന്നത്.

കത്തോലിക്ക വിശ്വാസാചാരപ്രകാരം അന്തരിച്ച പോപ്പിൻ്റെ ഭൗതിക ശരീരമടങ്ങിയ പേടകം വത്തിക്കാനിലെ മുതിർന്ന കർദിനാൾമാരുടെ സാന്നിധ്യത്തിൽ പൂട്ടി മുദ്രവെക്കുന്നത് പാപ്പയുടെ മഹനീയമായ ജീവിതം സേവനത്തിനും മനുഷ്യ മോചനത്തിനുമായി സമർപ്പിച്ചതിൻ്റെ ആദരസൂചകമായിട്ടാണ്. മാർപ്പാപ്പയുടെ ഏറ്റവും വിശ്വസ്തരായ കൂരിയ അംഗങ്ങളാണ് ഏറ്റവും സ്വകാര്യമായ ഈ ചടങ്ങ് നടത്തുന്നത്. കർദിനാൾ കെവിൻ ഫാരെലാണ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയത്.

ഇന്ന് (ശനി) ഇന്ത്യൻ സമയം ഉച്ചക്ക് ഒന്നരയോടെ ശവസംസ്കാര ചടങ്ങുകൾ ലോകനേതാക്കളുടെ സാന്നിധ്യത്തിൽ നടന്നു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1: 30 ന് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ദിവ്യബലിയോടെയാണ് സംസ്‌കാര ചടങ്ങ് ആരംഭിച്ചത് . ഇറ്റാലിയന്‍ കര്‍ദിനാള്‍ ജോവാനി ബത്തീസ്ത സംസ്‌കാര ചടങ്ങില്‍ മുഖ്യകാര്‍മികനായി . ഏഴ് മാര്‍പാപ്പമാരെ കബറടക്കിയ സെന്റ് മേരി മേജര്‍ പേപ്പല്‍ ബസിലിക്കയിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെയും ഭൗതികശരീരം അടക്കം ചെയ്യുക. സംസ്‌കാരച്ചടങ്ങുകളുടെ 87 പേജുള്ള ശുശ്രൂഷാക്രമം വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു.
സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെത്തി അന്ത്യാഞ്ജലി അര്‍പ്പിക്കുന്നത് പതിനായിരങ്ങളാണ്

ഇരുപത്തിയൊന്നാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ മനുഷ്യസ്നേഹിയായ ലോക മതനേതാവും രാഷ്ട്രത്തലവനുമായ വ്യക്തിയുടെ അന്ത്യയാത്രാ ചടങ്ങുകൾ ഏതാനും മണിക്കൂറുകൾക്കുള്ളിൽ നടക്കും. സൈപ്രസിലെ പ്രത്യേക തരം തടിയിൽ നിർമ്മിച്ച പേടകത്തിൽ പോപ്പിൻ്റെ ലഘു ജീവചരിത്രമടങ്ങിയ രേഖകൾ പ്രത്യേകം തയ്യാറാക്കിയ ട്യൂബിൽ മുദ്രവെച്ച് നിക്ഷേപിക്കും. ഇതിനും പുറമെ അദ്ദേഹത്തിന് ലഭിച്ച മെഡലുകൾ, മറ്റ് തിരുശേഷിപ്പുകൾ ഒക്കെ പെട്ടിക്കുള്ളിൽ വയ്ക്കുന്നുണ്ട്. പ്രത്യേക പ്രാർത്ഥനകൾക്കു ശേഷമാണ് പെട്ടി പൂട്ടി മുദ്രവെക്കുന്നത്.

സംസ്കാര ചടങ്ങുകൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി. സംസ്കാര ചടങ്ങിന്റെ ഭാഗമായുള്ള ഗാന ശുശ്രൂഷ ആരംഭിച്ചു. വിശുദ്ധ കുർബാനയ്ക്കു ശേഷം വിശ്വാസികൾക്കുള്ള ദിവ്യ കാരുണ്യ വിതരണം ഉണ്ടായിരിക്കും. ഇതിന്റെ ഭാഗമായി വൈദികർ സെന്റ് പീറ്റേഴ്സ് ചത്വരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാനം പിടിച്ചു. ചത്വരത്തിലേക്കുള്ള വിശ്വാസികളുടെ ഒഴുക്കു തുടരുകയാണ്. അനിയന്ത്രിതമായ തിരക്ക് കണക്കിലെടുത്തത് വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വത്തിക്കാന്റെയും റോമിന്റെയും വിവിധ ഭാഗങ്ങളിൽ സംസ്കാര ശുശ്രൂഷ തത്സമയം കാണാനായി സ്ക്രീനുകൾ‍ സജ്ജീകരിച്ചിട്ടുണ്ട്. പ്രദേശത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

ചത്വരത്തിലെ ചടങ്ങുകൾക്കുശേഷം ഭൗതികശരീരം സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്കു തിരികെക്കൊണ്ടുപോകും. അവിടെനിന്നു 4 കിലോമീറ്റർ അകലെ, സെന്റ് മേരി മേജർ ബസിലിക്കയിലാണ് സംസ്കാരം.

പതിനായിരങ്ങൾ അണമുറിയാതെ എത്തിയ പൊതുദർശനത്തിനൊടുവിൽ മാർപാപ്പയുടെ ശവപേടകം ഇന്നലെ അർധരാത്രിയാണ് അടച്ചത്. ആചാരപ്രകാരം പാപ്പയുടെ മുഖം വെള്ളത്തുണികൊണ്ടുമൂടി. ഫ്രാൻസിസ് പാപ്പയുടെ കാലത്ത് പുറത്തിറക്കിയ നാണയങ്ങൾ അടങ്ങിയ സഞ്ചിയും മാർപാപ്പയായിരിക്കെ ചെയ്ത പ്രവൃത്തികളുടെ ലഘുവിവരണവും പേടകത്തിനുള്ളിൽ വച്ചു. ഇന്നലെ വൈകിട്ടു വരെയുള്ള കണക്കനുസരിച്ച് 2.50 ലക്ഷം പേർ പാപ്പയെ അവസാനമായി കാണാനായി എത്തി. സംസ്കാരച്ചടങ്ങുകളുടെ 87 പേജുള്ള ശുശ്രൂഷാക്രമം വത്തിക്കാൻ പ്രസിദ്ധീകരിച്ചു.

മരണാനന്തര നടപടികളുടെയും ശുശ്രൂഷകളുടെയും ക്രമം കഴിഞ്ഞ നവംബറിൽ മാർപാപ്പതന്നെ താൽപര്യമെടുത്ത് പരിഷ്കരിച്ചിരുന്നു. ചടങ്ങുകൾ കൂടുതൽ ലളിതമാക്കി. സൈപ്രസ്, ഓക്, വാക മരത്തടികൾ കൊണ്ടു നിർമിച്ച 3 പെട്ടികൾക്കുള്ളിലായി മാ‍ർപാപ്പമാരെ അടക്കം ചെയ്യുന്ന ആചാരത്തിനു പകരം സാധാരണ തടിപ്പെട്ടി മതിയെന്ന് അദ്ദേഹം നിർദേശിച്ചു.

രാഷ്ട്രപതി ദ്രൗപദി മുർമു പാപ്പയുടെ ഭൗതികശരീരത്തിൽ പുഷ്പചക്രം അർപ്പിച്ചു. മുർമു ഇന്ന് മറ്റു ലോകനേതാക്കൾക്കൊപ്പം സംസ്കാരച്ചടങ്ങിലും പങ്കെടുക്കും. കേന്ദ്രമന്ത്രി കിരൺ റിജിജു, കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ, കേരള സർക്കാരിന്റെ പ്രതിനിധിയായി മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരും എത്തിയിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്റ്റാമർ, ഇറ്റലി പ്രധാനമന്ത്രി ജോർജ മെലോനി, അർജന്റീന പ്രസിഡന്റ് ഹവിയർ മിലൈ, ഫിലിപ്പീൻസ് പ്രസി‍ഡന്റ് ഫെർഡിനൻഡ് മാർകസ്, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് തുടങ്ങിയവരും പങ്കെടുക്കും.

ആഗോള കത്തോലിക്കാ സഭയുടെ 266-മത് മാർപ്പാപ്പയായി 12 വർഷം മുമ്പ് ചുമതലയേറ്റ ജോർജ് മാരിയോ ബർഗോളെ എന്ന ഫ്രാൻസിസ് മാർപ്പാപ്പ ഈ പുതിയ നൂറ്റാണ്ടിനെ വല്ലാതെ സ്വാധീനിച്ച വ്യക്തിയാണ്. പാർശ്വവൽക്കരിക്കപ്പെട്ടവരെ ഇത്രമേൽ ചേർത്തുനിർത്തുകയും അവരെ ദൈവപുത്രന്മാരെന്ന് വിളിക്കുകയും ചെയ്ത വ്യക്തിയായിരുന്നു.

2013ലാണ് അർജൻ്റീനക്കാരനായ ഇദ്ദേഹം കത്തോലിക്ക സഭാതലവനായി ചുമതലയേറ്റത്. സഭയുടെ നിലവിലുള്ള പാരമ്പര്യങ്ങളിൽ നിന്ന് വ്യതിചലിക്കുകയും മാറ്റങ്ങൾ നടപ്പാക്കാൻ കഠിനമായി പരിശ്രമിക്കുകയും ചെയ്ത പാപ്പയാണ്. പാരമ്പര്യങ്ങളുടെ തടവറയിൽ നിന്നുള്ള മാറിനടക്കലിലൂടെ ഫ്രാൻസിസ് മാർപ്പാപ്പ ലോകത്തിൻ്റെ ശ്രദ്ധാകേന്ദ്രമാവുകയും കോടിക്കണക്കിന് ആരാധകരെ സൃഷ്ടിക്കുകയും ചെയ്തു.

മതങ്ങൾക്കിടയിലെ ബന്ധം ഊഷ്മളമായി കൊണ്ടുപോകണമെന്ന് ശക്തമായി നിലപാടെടുത്തിട്ടുള്ള ഫ്രാൻസിസ് പാപ്പ, കിട്ടിയ അവസരങ്ങളിലൊക്കെ അതിന് പ്രായോഗിക മാർഗങ്ങളും അവതരിപ്പിച്ച് മാതൃക കാട്ടിയിട്ടുണ്ട്. ചരിത്രത്തില്‍ ആദ്യമായി ഒരു മാര്‍പാപ്പ ഗള്‍ഫ് നാടുകൾ സന്ദര്‍ശിച്ചത് 2019ലാണ്. അബുദാബിയിലെ ഷെയ്ഖ് സായിദ് മോസ്‌ക് സന്ദർശിച്ച മാർപാപ്പ, മാനവസാഹോദര്യ സമ്മേളനത്തിലും പങ്കെടുത്ത്, അബുദാബി ഗ്രാൻഡ് മോസ്ക് ഇമാമുമായി ഒപ്പിട്ട അബുദാബി ഡിക്ലറേഷൻ ചരിത്രത്തിൽ ഇടംപിടിച്ചതാണ്. ഏറ്റവുമൊടുവിൽ ശിവഗിരി മഠം മുൻകൈയ്യെടുത്ത് വത്തിക്കാനിൽ നടത്തിയ ലോകമത സമ്മേളനത്തിന് വേദിയൊരുക്കുകയും അതിൽ പങ്കെടുത്ത് അവരോട് തികഞ്ഞ സാഹോദര്യം കാട്ടുകയും ചെയ്തു.

ലൈംഗിക ന്യൂനപക്ഷങ്ങളും മനുഷ്യരാണെന്നും അവരും ദൈവത്തിൻ്റെ മക്കളാണെന്നും അവരെ ഉൾക്കൊള്ളണമെന്നും തുടരെ ആവശ്യപ്പെട്ട പോപ്പാണ് ഫ്രാൻസിസ്. സ്വവർഗാനുരാഗം കുറ്റമാണെന്ന് നിലപാടെടുത്ത രാജ്യങ്ങളെ അദ്ദേഹം രൂക്ഷമായി വിമർശിക്കുകയും അവർ കുറ്റവാളികളല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്ത ഏക മാർപാപ്പ. പരമ്പരാഗത വിവാഹത്തിൻ്റെ മഹത്വം എടുത്ത് പറയുമ്പോൾ തന്നെ സ്വവർഗ ദമ്പതികളെ അംഗീകരിക്കാനും തയ്യാറായി.

ന്യൂമോണിയ ബാധയെ തുടർന്ന് ഫെബ്രുവരി 14 മുതല്‍ അഞ്ചാഴ്ചയോളം ആശുപത്രിയിലായിരുന്നു. പിന്നീട് 38 ദിവസത്തിന് ശേഷമാണ് ആരോഗ്യസ്ഥിതി വീണ്ടെടുത്ത് മാർപാപ്പ സ്വവസതിയിലേക്ക് തിരിച്ചെത്തിയത്. ആശുപത്രി വാസം കഴിഞ്ഞ് ഔദ്യോ​ഗിക ചുമതലകൾ നിർവ്വഹിച്ച് വരുന്നതിനിടെയാണ് മരണം. മാർച്ച് 23ന് ആശുപത്രി വിട്ട ശേഷം അവസാനമായി ഈസ്റ്റർ ദിനത്തിലാണ് മാർപാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തത്.
ആഗോള കത്തോലിക്കാ സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനിലെ വസതിയില്‍ 88ാം വയസിലാണ് കാലം ചെയ്തത്. 11 വര്‍ഷം ആഗോള സഭയെ നയിച്ച പിതാവാണ് യാത്രയാവുന്നത്.

 

 

1936 ഡിസംബര്‍ ഏഴിനായിരുന്നു അര്‍ജന്റീനയിലെ ബ്യുണസ് ഐറിസില്‍ മാര്‍പാപ്പയുടെ ജനനം. ഹോര്‍ഗെ മരിയോ ബെര്‍ഗോളിയോ എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ഥ പേര്. കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ എന്ന നിലയില്‍ വത്തിക്കാന്‍ സര്‍ക്കാരിലും സഭയ്ക്ക് അകത്തും കാലോചിതമായ പരിഷ്‌കാരങ്ങള്‍ക്ക് തുടക്കം കുറിച്ച വ്യക്തിയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ.

ലോക സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹം വൈദികരുടെ ബാലപീഡനങ്ങള്‍ക്കെതിരെയും ശബ്ദമുയര്‍ത്തിയിരുന്നു. 1958 ലാണ് ഈശോ സഭയില്‍ ചേരുന്നത്. 1969 ഡിസംബര്‍ 13ന് പൗരോഹിത്യം സ്വീകരിച്ചു. 2001 ഫെബ്രുവരി ഒന്നിന് കര്‍ദിനാള്‍ ആയി. 2013 മാര്‍ച്ച് 13 ന് മാര്‍പാപ്പ പദവിയിലുമെത്തി. കത്തോലിക്കാ സഭയുടെ 266 മത്തെ മാര്‍പാപ്പ ആണ്.

അന്ത്യയാത്രാ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ ഒട്ടുമിക്ക ലോകനേതാക്കളും മതനേതാക്കളും വത്തിക്കാനിൽ എത്തിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ്, ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമ്മു, ബ്രിട്ടീഷ് പ്രധാനമന്ത്രി, ഫ്രഞ്ച് പ്രസിഡൻ്റ് തുടങ്ങി നിരവധി ലോക നേതാക്കളുടെ സാന്നിധ്യത്തിലാണ് അവസാന ശുശ്രൂഷകൾ നടക്കുന്നത്. വത്തിക്കാനിലെ പള്ളിമണികൾ കൂട്ടമണി അടിച്ചുകൊണ്ടാണ് മഹാ ഇടയൻ്റെ സ്വർഗാരോഹണം നടത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടുകാര്‍ പള്ളിയില്‍ പോയ സമയം നോക്കി വീടിന്റെ വാതില്‍ തകര്‍ത്ത് 60 പവന്‍ കവര്‍ന്നു  (16 minutes ago)

ലഹരി വില്പന കേസില്‍ യുവതിയും കാമുകനും ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍  (1 hour ago)

പുതുവര്‍ഷത്തില്‍ നരേന്ദ്ര മോദി കേരളത്തില്‍  (1 hour ago)

ശബരിമല സ്വർണ്ണക്കൊള്ള; കൊള്ളക്ക് പിന്നിൽ വലിയൊരു ഗൂഡസംഘം പ്രവർത്തിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (5 hours ago)

വര്‍ഗീയ പ്രചാരണം, വിദ്വേഷം വളര്‍ത്തല്‍, കലാപം സൃഷ്ടിക്കല്‍ ഇതൊക്കെ കേരളത്തില്‍ ആര്‍ എസ് എസ് പ്രയോഗിച്ചു; ആര്‍ എസ് എസിന് ഒരുകാലത്തും കീഴടക്കാന്‍ പറ്റാത്തതാണ് നമ്മുടെ നാടിന്‍റെ മതേതര മനസ്സെന്ന് മുഖ്യമന്  (5 hours ago)

നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച സ്ഥിരം നേറ്റിവിറ്റി കാര്‍ഡ് നല്‍കുന്നത് മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകരിച്ചു; രേഖ കേരളത്തില്‍ ആവിഷ്കരിക്കാന്‍ സര്‍ക്കാര്‍  (5 hours ago)

കെഎസ്ആർടിസി ബസിൽ ദേഹാസ്വാസ്ഥ്യം; പിന്നാലെ യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാതെ വഴിയിലിറക്കി വിട്ടു  (5 hours ago)

ഭരണഘടനാനുസൃതമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്ത് നടത്തുന്ന വോട്ടർപട്ടിക പരിഷ്ക്കരണത്തെപ്പറ്റി തെറ്റിദ്ധാരണയും ഭയവും പരത്തി മുഖ്യമന്ത്രി; വിമർശനവുമായി ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്ര  (6 hours ago)

കൂട്ട ആത്മഹത്യ നടന്ന രാവിലെ ആ വീട്ടിൽ പോലീസ് എത്തി..!ക്ഷേത്ര കലവറയിലും കലാധരൻ അസ്വസ്ഥൻ  (9 hours ago)

കലാധരന്റെ അച്ഛനെ പൂട്ടി ജീവിച്ചിരിക്കുന്ന അയാളെ കൊന്ന് തിന്ന്..!പിള്ളേരെ കൊല്ലാൻ 'അമ്മ കൂട്ട്..! ഭാര്യയെ വളഞ്ഞ് പോലീസ്  (9 hours ago)

കേറി വാടാ രാഹുലെ..! തിരുപ്പിറവി..! പിണറായിയെ വെട്ടി..! ആവേശത്തോടെ ജനം പിന്നാലെ ഷാഫിയും...!  (9 hours ago)

തമിഴ്നാട്ടിലെ ഹൊസൂരിൽ എയർപോർട്ടിനായി 2980 ഏക്കർ കൃഷിഭൂമി  (10 hours ago)

മലപ്പുറം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ജിദ്ദയിൽ മരിച്ചു....  (10 hours ago)

പറവൂരിൽ സതീശനെതിരെ രാഹുൽ ഇറങ്ങും..! പാലക്കാട് സ്വതന്ത്രൻ..രണ്ടിടത്ത് രാഹുൽ..! അമ്പോ..!RAHUL V/S SATHEESHAN  (10 hours ago)

രാഹുലിന് സീറ്റ് ഇല്ല സതീശന്റെ ചതി..! സ്വതന്ത്രനായി രാഹുൽ ഇറങ്ങും..! കോൺഗ്രസ്സ് V/S രാഹുൽ  (10 hours ago)

Malayali Vartha Recommends