സംസ്‌കാരം ലളിതമായ ചടങ്ങുകളോടെ.... ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് അനശ്വരതയുടെ ലോകത്തേക്ക് കണ്ണീരണിഞ്ഞ പ്രാര്‍ത്ഥനയോടെ വിടനല്‍കി ...

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പ്രാര്‍ത്ഥനയോടെ വിടനല്‍കി. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്കു മുന്നില്‍ ഇന്നലെനടന്ന അന്ത്യശുശ്രൂഷാചടങ്ങില്‍ ലോകനേതാക്കളടക്കം 2,50,000 പേര്‍ സന്നിഹിതരായിരുന്നു. കോളേജ് ഒഫ് കര്‍ദ്ദിനാള്‍സ് മേധാവി ജിയോവനി ബാറ്റിസ്റ്റ റേ കാര്‍മ്മികത്വം വഹിച്ചു. രണ്ടു മണിക്കൂര്‍ നീണ്ട ചടങ്ങുകള്‍ക്കു ശേഷം പാപ്പയുടെ ഭൗതികദേഹം വിലാപയാത്രയായി 4 കിലോമീറ്റര്‍ അകലെയുള്ള റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലേക്ക് കൊണ്ടുപോയി.
സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്കു പകരം തന്റെ പ്രിയപ്പെട്ട ദേവലായമായ സെന്റ് മേരി മേജറില്‍ അന്ത്യവിശ്രമം ഒരുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അതനുസരിച്ചാണ് സംസ്‌കാരം നടന്നത്.
് വിലാപയാത്ര പോകുമ്പോള്‍ വിശ്വാസികള്‍ പാപ്പയെ ഒരുനോക്കു കാണാന്‍ റോഡിന്റെ വശങ്ങളില്‍ പ്രാര്‍ത്ഥനയോടെ കാത്തുനില്‍കുകകയായിരുന്നു. ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച ലാളിത്യം സംസ്‌കാരച്ചടങ്ങിലാകെ പ്രതിഫലിച്ചു. സെന്റ് മേരി മേജറിലെ ചടങ്ങുകളിലേക്ക് പൊതുജനങ്ങള്‍ക്കോ മാദ്ധ്യമങ്ങള്‍ക്കോ പ്രവേശനമുണ്ടായിരുന്നില്ല. ഇന്നു രാവിലെ മുതല്‍ വിശ്വാസികള്‍ക്ക് ബസിലിക്കയിലെ മാര്‍പാപ്പയുടെ കല്ലറ ദര്‍ശിക്കാമെന്ന് വത്തിക്കാന്‍ അറിയിച്ചു. അതേസമയം ശവകുടീരം കാണാന്‍ സഞ്ചാരികളുടെ ഒഴുക്ക്.
രാഷ്ട്രപതി ദ്രൗപദി മുര്‍മു, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഭാര്യ മെലാനിയ, യുക്രെയിന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്‌കി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് സാക്ഷിയായി. പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള 'കോണ്‍ക്ലേവ് ' മേയ് 6നോ അതിനുശേഷമോ വത്തിക്കാനില്‍ തുടങ്ങും.
https://www.facebook.com/Malayalivartha