അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റിയിലുള്ള കത്തീഡ്രല്‍ ഓഫ് സെന്റ് ജോണ്‍ ദി ഡിവൈനിന്റെ 12 ാമത് ഡീനായി മലയാളിയായ വൈദിക

അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റിയിലുള്ള കത്തീഡ്രല്‍ ഓഫ് സെന്റ് ജോണ്‍ ദി ഡിവൈനിന്റെ 12 ാമത് ഡീനായി മലയാളിയായ വൈദിക. ഇതോടെ ചരിത്ര പ്രസിദ്ധമായ ഗോതിക് പള്ളിയില്‍ ഈ സ്ഥാനം വഹിക്കുന്ന ആദ്യ വനിതയായി റവ. വിന്നി വര്‍ഗീസ്.പത്തനംതിട്ടയിലെ കവിയൂര്‍ സ്വദേശിയായ വിന്നിയുടെ മാതാപിതാക്കള്‍ കുട്ടിയായിരിക്കുമ്പോള്‍ തന്നെ യുഎസിലേയ്ക്ക് കുടിയേറിയിരുന്നു.
ജോര്‍ജിയയിലെ അറ്റ്ലാന്റയിലുള്ള സെന്റ് ലൂക്ക്സ് എപ്പിസ്‌കോപ്പല്‍ പള്ളിയുടെ റെക്ടറായി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് പുതിയ സ്ഥാനം ഏറ്റെടുക്കുന്നത്.
ന്യൂയോര്‍ക്ക് എപ്പിസ് കോപ്പല്‍ രൂപയുടെ ബിഷപ്പും കത്തീഡ്രലിന്റെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനുമായ റവ.മാത്യു എഫ് ഹെയ്ഡനാണ് നിയമനം പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 1ന് വിന്നി സ്ഥാനമേല്‍ക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha