പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാന് കനത്ത മറുപടി നല്‍കാനൊരുങ്ങി സൈന്യം...

പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാന് കനത്ത മറുപടി നല്‍കാനൊരുങ്ങി സൈന്യം. തയ്യാറെടുപ്പുകളുമായി കര, നാവിക, വ്യോമ സേന വിഭാഗങ്ങള്‍ മുന്നോട്ടുപോവുകയാണ്. എന്തിനും സജ്ജമാണെന്ന് സേന വൃത്തങ്ങള്‍ ്. ഇതിനിടെ പാകിസ്ഥാന് മുന്നറിയിപ്പുമായി നാവിക സേനയും രംഗത്തെത്തി.
ഇന്ത്യന്‍ മേഖലയ്ക്കുള്ളില്‍ പ്രവേശിച്ചാല്‍ തകര്‍ക്കുമെന്നാണ് പാകിസ്ഥാന് നാവിക സേന നല്‍കുന്ന മുന്നറിയിപ്പ്. തിരിച്ചടിക്ക് സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയതിനാല്‍ തന്നെ രാജ്യം സൈന്യത്തിന്റെ നീക്കം ഉറ്റുനോക്കുകയാണ് . നാളെ വരെ അറബിക്കടലിലെ സൈനിക അഭ്യാസം തുടരും. ഇന്നത്തെ വ്യോമസേന അഭ്യാസത്തില്‍ റഫാലടക്കമുള്ള വിമാനങ്ങള്‍ ഉപയോഗിക്കും. അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും കൂടുതല്‍ പടക്കോപ്പുകള്‍ എത്തിച്ച് കരസേനയും ഒരുങ്ങുകയാണ്. ഇന്ത്യയ്ക്ക് ശക്തമായ പിന്തുണയെന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്.
അതേസമയം, ഇന്ത്യ കടന്നു കയറിയാല്‍ കനത്ത തിരിച്ചടി നല്‍കുമെന്ന് പാക് പ്രസിഡന്റും പ്രധാനമന്ത്രിയും വ്യക്തമാക്കി.ഇതിനിടെ, പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്കായുള്ള തെരച്ചില്‍ കശ്മീരിലെ വിവിധയിടങ്ങളില്‍ തുടരുന്നു. പാക്കിസ്ഥാന്‍ ആവര്‍ത്തിച്ച് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിനാല്‍ അതിര്‍ത്തിയില്‍ കനത്ത ജാഗ്രത തുടരുകയാണ്.
"
https://www.facebook.com/Malayalivartha