അര്‍ജന്റീനയിലും ചിലിയിലും ഭൂചലനം.... 7.4 തീവ്രതയാണ് രേഖപ്പെടുത്തിയതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ

അര്‍ജന്റീനയിലും ചിലിയിലും ഭൂചലനം. 7.4 തീവ്രതയാണ് രേഖപ്പെടുത്തിയതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. അര്‍ജന്റീനയിലെ ഉസ്വായയില്‍ നിന്ന് 219 കിലോമീറ്റര്‍ തെക്കാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.
ഭൂചലനത്തെ തുടര്‍ന്ന് ചിലിയില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. ഭൂചലനത്തിന് പിന്നാലെ ചിലിയിലെ തീരമേഖലയായ മഗല്ലനീസില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുന്നു. മഗല്ലനീസില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും മാറി താമസിക്കാനായി ജനങ്ങള്‍ക്ക് ചിലി പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക് നിര്‍ദേശം നല്‍കി. ആളപായം ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമികസൂചനകളുള്ളത്.നാശനഷ്ടങ്ങളെ കുറിച്ചുള്ള വിവരങ്ങളും ഇപ്പോള്‍ ലഭ്യമല്ല.
ഭൂകമ്പങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന രാജ്യങ്ങളിലൊന്നാണ് ചിലി. മൂന്ന് ടെക്‌റ്റോണിക് പ്ലേറ്റുകള്‍ ചിലിയുടെ അതിര്‍ത്തിയില്‍ ഒത്തുചേരുന്നു. നാസ്‌ക, ദക്ഷിണ അമേരിക്കന്‍, അന്റാര്‍ട്ടിക്ക് പ്ലേറ്റുകള്‍ എന്നിവയാണവ. ഇവിടെ 1960ല്‍ തെക്കന്‍ നഗരമായ വാല്‍ഡിവിയയില്‍ 9.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായിട്ടുണ്ട്.
https://www.facebook.com/Malayalivartha