ഭയന്ന് വിറച്ച പാകിസ്ഥാൻ.. സംഘര്‍ഷ സാഹചര്യം ലഘൂകരിക്കാന്‍, പാക്കിസ്ഥാന്‍ അറബ് രാജ്യങ്ങളുടെ സഹായം തേടിയിട്ടുണ്ട്.. ജനങ്ങളോട് ഭക്ഷണവും അവശ്യസാധനങ്ങളും കരുതിവയ്ക്കാന്‍ ഭരണകൂടം..

ഭയന്ന് വിറച്ച പാകിസ്ഥാൻ. . ഇന്ത്യന്‍ നീക്കങ്ങള്‍ മുന്നില്‍ കണ്ട് സംഘര്‍ഷ സാഹചര്യം ലഘൂകരിക്കാന്‍ പാക്കിസ്ഥാന്‍ അറബ് രാജ്യങ്ങളുടെ സഹായം തേടിയിട്ടുണ്ട്. സൗദി അറേബ്യ, യുഎഇ, കുവൈത്ത് എന്നീ രാജ്യങ്ങളുടെ സ്ഥാപനപതിമാരുമായി പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് കൂടിക്കാഴ്ച നടത്തി. പാക്കിസ്ഥാനിലെ സൗദി സ്ഥാനപതി നവാസ് ബിന്‍ സയ്ദ് അല്‍ മാല്‍കി, യുഎഇ സ്ഥാനപതി ഹമാദ് ഒബൈദ് ഇബ്രാഹിം സലിം അല്‍ സാബി, കുവൈത്ത് സ്ഥാനപതി നാസ്സര്‍ അബ്ദുല്‍ റഹ്‌മാന്‍ ജാസ്സര്‍ എന്നിവരുമായി ഷരീഫ് ചര്‍ച്ച നടത്തിയതായി അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്റെ ഭാഗം ഷരീഫ് സ്ഥാനപതിമാരെ ധരിപ്പിച്ചതായാണ് വിവരം.സൗദി ഉള്‍പ്പെടെയുള്ള സുഹൃദ് രാജ്യങ്ങള്‍ ഇടപെട്ട് ഇന്ത്യയുമായുള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ സഹായിക്കണമെന്നും ദക്ഷിണേഷ്യയില്‍ സമാധാനവും സ്ഥിരതയും നിലനിര്‍ത്താനാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്നും ഷരീഫ് പറഞ്ഞതായി അറബ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.അതിനിടെ, പാക്ക് അധിനിവേശ കശ്മീരിലെ (പിഒകെ) ജനങ്ങളോട് ഭക്ഷണവും അവശ്യസാധനങ്ങളും കരുതിവയ്ക്കാന്‍ ഭരണകൂടം നിര്‍ദേശം നല്‍കി.
ഇന്ത്യയുടെ ആക്രമണമുണ്ടാകുമെന്നും അതിനുവേണ്ടി തയാറെടുക്കണമെന്നുമാണ് പാക്ക് അധിനിവേശ കശ്മീര്‍ പ്രധാനമന്ത്രി ചൗധരി അന്‍വറുള്‍ ഹഖ് നിര്‍ദേശം നല്‍കിയത്.നിയന്ത്രണരേഖയ്ക്ക് സമീപം താമസിക്കുന്നവര്‍ ചുരുങ്ങിയത് രണ്ടുമാസത്തേക്കെങ്കിലും ഉള്ള അവശ്യസാധനങ്ങള്‍ സംഭരിക്കണമെന്ന് സര്‍വകക്ഷിയോഗത്തിനു ശേഷം ചൗധരി അന്‍വറുള്‍ ഹഖ് അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ആദ്യത്തെ വെല്ലുവിളിയൊന്നും ഇപ്പോൾ പാകിസ്താന്റെ പ്രതികരണത്തിൽ കാണാനില്ല.
https://www.facebook.com/Malayalivartha