ഇന്ത്യന്‍ കപ്പലുകള്‍ തുറമുഖങ്ങളില്‍ വിലക്കി പാകിസ്താന്‍...

പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാക് കപ്പലുകള്‍ ഇന്ത്യ വിലക്കിയിരുന്നതിനു പിന്നാലെ ഇന്ത്യന്‍ കപ്പലുകള്‍ തുറമുഖങ്ങളില്‍ വിലക്കി പാകിസ്താനും. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ പാകിസ്താന്‍ കപ്പലുകള്‍ വിലക്കിയത്.ഇന്ത്യന്‍ വിലക്കിന് മണിക്കൂറുകള്‍ക്കകം തന്നെയാണ് പാകിസ്താനും തീരുമാനം പ്രഖ്യാപിച്ചത്.
അയല്‍ രാജ്യം സ്വീകരിച്ച നടപടിയെ തുടര്‍ന്ന് മാരിടൈം പരമാധികാരവും സാമ്പത്തിക താല്‍പര്യങ്ങളും ദേശീയ സുരക്ഷയും മുന്‍നിര്‍ത്തി ഇന്ത്യന്‍ കപ്പലുകള്‍ പാകിസ്താന്‍ തുറമുഖങ്ങളില്‍ വിലക്കുകയാണ്. പാക് കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളിലേക്കുള്ള പ്രവേശനവും വിലക്കുകയാണെന്ന് പാകിസ്താന്‍ അറിയിച്ചു. ചില കപ്പലുകള്‍ ഇളവ് അനുവദിക്കുന്നതില്‍ തുടര്‍ ചര്‍ച്ചയുണ്ടാകുമെന്നും പാകിസ്താന്‍ .
അതേസമയം, കപ്പലുകള്‍ വിലക്കിയ നടപടിയെ ന്യായീകരിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ശരീഫ് രംഗത്തെത്തിയിട്ടുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പ്രകോപനപരമായ നടപടികളാണ് ഇന്ത്യ തുടരുന്നതെന്ന് ഷഹബാസ് ശരീഫ് പറഞ്ഞു. ഭീകരാക്രമണത്തില്‍ ഇന്ത്യക്കെതിരെ തെറ്റായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നതെന്നും പാക് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
.
https://www.facebook.com/Malayalivartha