പല രാജ്യങ്ങളിലും പ്രകൃതിക്ഷോഭം സംഭവിക്കാൻ പോകുന്നു...വിനാശകരമായ ഒരു ചുഴലിക്കാറ്റിന്റെ സീസണ്‍..അമേരിക്ക മാത്രമല്ല, അങ്ങ് ഇസ്രയേലിലെയും അവസ്ഥ..മുന്നറിയിപ്പുമായി കാലാവസ്ഥ വിദഗ്ധർ..

പല രാജ്യങ്ങളിലും പ്രകൃതിക്ഷോഭം ഉണ്ടാക്കാൻ പോകുന്നത് . മുന്നറിയിപ്പുകൾ ഇപ്പോഴേ നൽകി കഴിഞ്ഞു . അമേരിക്കയിലെ പ്രകൃതിയുടെ കോപം ഇപ്പോഴും തീര്‍ന്നിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നേരത്തെ ഉണ്ടായതിലും വിനാശകരമായ ഒരു ചുഴലിക്കാറ്റിന്റെ സീസണ്‍ അടുത്തുവരുന്നുണ്ടെന്ന ആശങ്കയിലാണ് ഇപ്പോള്‍ രാജ്യത്തിന്റെ കാലാവസ്ഥാ പ്രവചന ഏജന്‍സി.അതുമാത്രമല്ല, നാഷണല്‍ വെതര്‍ സര്‍വീസ് ജീവനക്കാരുടെ ക്ഷാമം നേരിടുന്നതും,
പല ഓഫീസുകളിലും പരിചയസമ്പന്നരായ അധികൃതരില്ലാത്തതും സമയബന്ധിതതമായ തീരുമാനങ്ങളറിയിക്കുന്നതില്‍ തടസ്സം വരുത്തിയേക്കാമെന്ന ആശങ്കയും ഏജന്‍സി പങ്കുവെയ്ക്കുന്നു. ന്യൂയോര്‍ക്ക്, ക്ലീവ്ലാന്‍ഡ്, ഹ്യൂസ്റ്റണ്‍, ടാമ്പ എന്നിവയുള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളാണ് ചുഴലികാറ്റ് ബാധിക്കാന്‍ സാധ്യതയുള്ള ഇടങ്ങള്‍. അമേരിക്ക മാത്രമല്ല, അങ്ങ് ഇസ്രയേലിലെയും അവസ്ഥ കുറച്ച് പ്രശ്‌നത്തിലാണെന്ന് തന്നെ പറയാം. പക്ഷെ ഇസ്രയേലിനെ വിഴുങ്ങുന്നത് തീയാണെന്ന് മാത്രം.
ഇസ്രയേലിലെ ജറുസലേമിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ ആയിരക്കണക്കിന് ഏക്കര്‍ വനമാണ് കത്തിനശച്ചത്. നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളില്‍ ആളിപ്പടരുന്ന കാട്ടുതീ അണയ്ക്കാന്‍ ഇസ്രയേല്‍ അന്താരാഷ്ട്ര സഹായവും തേടിയിരുന്നു. ആയിരക്കണക്കിനാളുകളെ പ്രദേശത്ത് നിന്ന് ഇസ്രയേല്‍ മാറ്റി പാര്‍പ്പിക്കുകയുണ്ടായി. ജറുസലേം കുന്നുകളിലായിരുന്നു ആദ്യം തീപിടിത്തം ഉണ്ടായത്. ഉഷ്ണതരംഗത്തില്‍ പെട്ട് കാട്ടുതീ അതിവേഗം വ്യാപിക്കുകയായിരുന്നു. കാട്ടുതീ മൂലം ടെല്‍ അവീവിനെ ജറുസലേമുമായി ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേ ഇസ്രയേല്‍ അടച്ചിരുന്നു.
160 ലേറെ അഗ്‌നിശമനസേനാ യൂണിറ്റുകളും 12 വിമാനങ്ങളും തീയണയ്ക്കാനുള്ള ശ്രമത്തിലാണെന്ന് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
https://www.facebook.com/Malayalivartha