തുര്‍ക്കി നാവികസേനയുടെ യുദ്ധക്കപ്പല്‍ പാകിസ്താന്‍ തുറമുഖത്തെത്തി...

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് ബന്ധം വഷളായിരിക്കേ, തുര്‍ക്കി നാവികസേനയുടെ യുദ്ധക്കപ്പല്‍ പാകിസ്താന്‍ തുറമുഖത്തെത്തി.
ടിസിജി ബ്യുകോദ എന്ന കപ്പലാണ് ഞായറാഴ്ച കറാച്ചി തുറമുഖത്ത് എത്തിയത്. കപ്പല്‍ മേയ് ഏഴാം തീയതിവരെ കറാച്ചി തീരത്തുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.കപ്പല്‍ എത്തിയതെന്ന് പാകിസ്താന്‍ അധികൃതര്‍ .
തുര്‍ക്കിയുടെ കപ്പലിലെ ഉദ്യോഗസ്ഥര്‍, പാകിസ്താന്റെ നാവികസേനാ ഉദ്യോഗസ്ഥരുമായി വിവിധ വിഷയങ്ങളില്‍ ആശയവിനിമയം നടത്തുമെന്നാണ് സൂചനകള്‍ . കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് തുര്‍ക്കി വ്യോമസേനയുടെ സി-130 എയര്‍ക്രാഫ്റ്റും കറാച്ചിയിലെത്തിയിരുന്നു.ഈയടുത്ത കാലത്തായി പ്രതിരോധ മേഖലയില്‍ പാകിസ്താനും തുര്‍ക്കിയും തമ്മിലുള്ള ബന്ധം ശക്തമാണ്.
പാകിസ്താന്റെ അന്തര്‍വാഹിനികളുടെ നവീകരണത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നത് തുര്‍ക്കിയിലെ പ്രതിരോധ കമ്പനികളാണ്. ഡ്രോണുകള്‍ പോലെയുള്ള സൈനിക ഉപകരണങ്ങള്‍ തുര്‍ക്കിയില്‍നിന്ന് പാകിസ്താന് ലഭ്യമാകുന്നുമുണ്ട്.
https://www.facebook.com/Malayalivartha